Home
Apps

ടിക്ടോക്കിന്റെ എതിരാളിയായ മിത്രോൺ ആപ്പ് 2 മാസത്തിനുള്ളിൽ നേടിയത് 1 കോടി ഡൌൺലോഡുകൾ

ചൈനീസ് ഷോർട്ട് വീഡിയോ ആപ്പായ ടിക്ടോക്കിന്റെ എതിരാളിയായ ഇന്ത്യൻ നിർമ്മിത ആപ്പാണ് മിത്രോൺ. പുറത്തിറങ്ങുമ്പോൾ തന്നെ വാർത്തകളിൽ ഇടം നേടിയ ആ ആപ്പ് ഒരു കോടി ഡൌൺലോഡുകൾ പിന്നിട്ടു. ഏകദേശം രണ്ട് മാസത്തിനകമാണ് മിത്രോൺ ആപ്പിന്റെ ഈ നേട്ടം. പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ ഒരിക്കൽ നീക്കം ചെയ്ത അതേ അപ്ലിക്കേഷനാണ് ഇത്. ജൂൺ 5ന് പ്ലേ സ്റ്റോറിൽ ആപ്പിനെ തിരിച്ചെടുത്തു. ഇതിനകം തന്നെ ജനപ്രിയ പ്ലാറ്റ്ഫോമായി മാറിയ മിത്രോൺ ആപ്പിന് സ്റ്റോറിൽ 4.5 റേറ്റിംഗ് ഉണ്ട്.

മിത്രോൺ

ഇന്ത്യയിൽ നിർമ്മിച്ച ആപ്പ് ആയതിനാലും ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ടിക്ടോക്കിന് സമാനമായ പ്ലാറ്റ്ഫോമായതിനാലും ധാരാളം ആളുകൾ ടിക്ടോക്കിന് പകരം ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കളോട് സംവദിക്കുകയും പ്രാദേശിക നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്തതുകൊണ്ടാണ് ഈ ആപ്പിന് കുറഞ്ഞ കാലം കൊണ്ട് തന്നെ വലിയ നേട്ടം സ്വന്തമാക്കാനായതെന്നാണ് മിത്രോൺ ആപ്പിന് പിന്നിലുള്ളവർ പറയുന്നത്.

ബൈറ്റ്ഡാൻസ്

ഏഴ് ദിവസത്തിനുള്ളിൽ 100,000 ഡൗൺലോഡുകളാണ് മിത്രോൺ ആപ്ലിക്കേഷൻ നേടിയതെന്ന് ആപ്പ്ബ്രെയിൻ റിപ്പോർട്ട് ചെയ്തിരുന്നു. പ്ലേസ്റ്റോറിലെ ഡൌൺലോഡുകളിൽ ഇത് വളരെ വലിയൊരു സംഖ്യയാണ്. ഇന്ത്യയും ചൈനയും തമ്മിൽ നടക്കുന്ന പ്രശ്നങ്ങൾക്കിടെ ഇന്ത്യയിൽ ചൈനീസ് ആപ്പുകൾ നിരോധിക്കണമെന്നും ബഹിഷ്കരിക്കണമെന്നുമെല്ലാം ആവശ്യപ്പെട്ടുകൊണ്ട് വലിയൊരു വിഭാഗം സോഷ്യൽ മീഡിയയിൽ ക്യാമ്പയിനുകൾ ആരംഭിച്ചതും മിത്രോൺ ആപ്പിന് ഗുണം ചെയ്തിട്ടുണ്ട്.

ടിക്റ്റിക്

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടീമാണ് മിത്രോൺ ആപ്പ് വികസിപ്പിച്ചത്. ഈ മാസം ആദ്യം മിത്രോൺ അപ്ലിക്കേഷന്റെ സോഴ്‌സ് കോഡ് ഒരു പാകിസ്ഥാൻ ഡവലപ്പറിൽ നിന്ന് വാങ്ങിയതാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഐ‌ഐ‌ടി റൂർക്കി വിദ്യാർത്ഥിയല്ല ആപ്ലിക്കേഷൻ വികസിപ്പിച്ചതെന്നും ഇത് ടിക്റ്റിക് എന്ന പാക്കിസ്ഥാനിലെ ആപ്പിന്റെ പേര് മാറ്റിയ പതിപ്പാണെന്നുമായിരുന്നു റിപ്പോർട്ടുകൾ. ബൈറ്റ്ഡാൻസിന്റെ ആപ്പായ ടിക്ടോക്കിന് സമാനമായി പാക്കിസ്ഥാനിലെ ഡവലപ്പർമാർ വികസിപ്പിച്ചെടുത്ത ആപ്പാണ് ടിക്റ്റിക്.

സോഴ്‌സ് കോഡ്

മിട്രോൺ അപ്ലിക്കേഷൻ ടിക്റ്റിക് സോഴ്‌സ് കോഡ് 34 ഡോളറിന് വാങ്ങിയാണ് ഉണ്ടാക്കിയതെന്ന് ടിക്ടിക് ഡെവലപ്പർ ക്യുബോക്‌സസിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ഇർഫാൻ ഷെയ്ഖ് അറിയിച്ചിരുന്നു. ടിക്ടോക്കിനെ അനുകരിച്ചല്ല മിത്രോൺ പ്രവർത്തിക്കന്നതെന്ന് അപ്ലിക്കേഷന്റെ സഹസ്ഥാപകർ പറഞ്ഞതായി ഗാഡ്ജറ്റ് 360 റിപ്പോർട്ട് ചെയ്തിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിന്റെ "സ്‌പാംആന്റ് മിനിമം ഫങ്ഷനാലിറ്റി " നയം ലംഘിച്ചതിനാൽ കുറച്ച് ആഴ്‌ച മുമ്പ് ഗൂഗിൾ മിത്രോൺ ആപ്പിനെ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിരുന്നു.

കോപ്പി

മറ്റ് അപ്ലിക്കേഷനുകളിൽ കണ്ടന്റ് കോപ്പി ചെയ്യുന്നുവെന്നും അവ മാറ്റം വരുത്താതെയും സോഴ്സ് വെളിപ്പെടുത്താതെയും ഉപയോഗിക്കുന്നുവെന്നുമാണ് ഗൂഗിൾ മിത്രോൺ ആപ്പിന് നേരെ ഉന്നയിച്ച മറ്റൊരു ആരോപണം. എന്തായാലും ചൈനിസ് ആപ്പുകൾക്കെതിരായി ഇന്ത്യയിലുള്ള ക്യാമ്പയിനുകൾ പരോക്ഷമായി മിത്രോൺ ആപ്പിനെ സഹായിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ആപ്പ് കൂടുതൽ ഡൌൺലോഡുകൾ നേടാൻ സാധ്യതയുണ്ട്.

More from GizBot

Best Mobiles in India

English summary
Mitron app has now passed 1 crore downloads. The app has achieved this in around 2 months. This is the same app that Google removed from Play Store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X