ഇനി ആർക്കും എളുപ്പം യോഗ പഠിക്കാം, എംയോഗ ആപ്പ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു

|

ഇന്ന് അന്താരാഷ്ട്ര യോഗ ദിനമാണ്. യോഗ ദിനാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗയുമായി ബന്ധപ്പെട്ട പുതിയ ആപ്പ് പ്രഖ്യാപിച്ചു. എംയോഗ എന്നാണ് ആപ്പിന്റെ പേര്. കോവിഡ് -19 പാൻഡെമിക്കിനെതിരെ ലോകം പോരാടുന്ന അവസരത്തിൽ യോഗ ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള ആളുകൾക്കായി യോഗ പരിശീലിക്കാൻ സഹായിക്കുന്ന ആപ്പാണ് എംയോഗ.

പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി മോദി 2014ൽ യുഎൻ ജനറൽ അസംബ്ലിയിൽ മുന്നോട്ട് വച്ച ആശയത്തിന് ശേഷമാണ ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാൻ ആരംഭിച്ചത്. 'ക്ഷേമത്തിനായുള്ള യോഗ' (യോഗ ഫോൺ വെൽനസ്) എന്ന പ്രമേയത്തോടെയാണ് ഇന്ന് ഏഴാമത്തെ യോഗ ദിനം ആചരിക്കുന്നത്. ലോകമെമ്പാടും കൊറോണ വൈറസ് രോഗം വ്യാപിച്ചിരിക്കുന്ന അവസരത്തിൽ യോഗ പ്രതീക്ഷയുടെ വെളിച്ചമാണ് എന്നും ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

പബ്ജി മൊബൈൽ പുതിയ പേരിൽ വീണ്ടും ഇന്ത്യയിലെത്തിപബ്ജി മൊബൈൽ പുതിയ പേരിൽ വീണ്ടും ഇന്ത്യയിലെത്തി

കൊറോണ വൈറസ് ലോകരാജ്യങ്ങളിൽ പടർന്നുപിടിക്കാൻ ആരംഭിച്ചപ്പോൾ ഒരു രാജ്യവും വിഭവങ്ങൾ, കഴിവ്, മാനസികാവസ്ഥ എന്നിവയുടെ കാര്യത്തിൽ തയ്യാറെടുപ്പുകൾ നടത്തിയിരുന്നില്ല. അത്തരം പ്രയാസകരമായ സമയങ്ങളിൽ യോഗ ആന്തരിക ശക്തിയുടെ ഒരു വലിയ ഉറവിടമായി മാറിയെന്ന് ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ആചരിക്കുന്ന യോഗ ദിനാഘോഷത്തിൽ വച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

എംയോഗ ആപ്പ്

എംയോഗ ആപ്പ്

ആഘോഷങ്ങളും ആരോഗ്യവും തുടർന്നുകൊണ്ടുപോകാൻ സഹായിക്കുന്ന വേദിയായിട്ടാണ് പ്രധാനമന്ത്രി മോദി എംയോഗ ആപ്പ് പ്രഖ്യാപിച്ചത്. ഇന്ത്യ ലോകത്തിന് നൽകുന്ന ഒരു പുതിയ പ്ലാറ്റ്ഫോമാണ് പുതിയ എംയോഗ ആപ്പ്. 'ഒരു ലോകം, ഒരു ആരോഗ്യം' എന്ന മുദ്രാവാക്യം വിജയകരമായ ഒന്നാക്കി മാറ്റാനാണ് പുതിയ എംയോഗ ആപ്പ് ലക്ഷ്യമിടുന്നത്. ഈ വർഷത്തേക്കുള്ള വെൽനസ് തീമിനായി യോഗ ഉയർത്തിപ്പിടിക്കുക കൂടിയാണ് ഈ ആപ്പിന്റെ ലക്ഷ്യം.

ക്ലബ്ഹൌസിന് എതിരാളിയായി ഗ്രീൻറൂമെന്ന പുതിയ ആപ്പുമായി സ്പോട്ടിഫൈക്ലബ്ഹൌസിന് എതിരാളിയായി ഗ്രീൻറൂമെന്ന പുതിയ ആപ്പുമായി സ്പോട്ടിഫൈ

കോമൺ യോഗ പ്രോട്ടോക്കോൾ

ലോകമെമ്പാടും എവിടെ നിന്നും ആക്‌സസ്സുചെയ്യാനാകുന്ന ഒരു മൊബൈൽ അധിഷ്‌ഠിത ആപ്പാണ് എംയോഗ. കോമൺ യോഗ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള യോഗ പരിശീലനത്തിന്റെ നിരവധി വീഡിയോകൾ ആപ്പിൽ ഉണ്ടാകും. മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകൾക്ക് ഇത് എളുപ്പവും കൂടുതൽ ആക്സസ് ചെയ്യാവുന്നതുമായിരിക്കും. നിരവധി അന്താരാഷ്ട്ര ഭാഷകളിൽ എംയോഗ യോഗ ആപ്പ് ലഭ്യമാണ്. ഇത് എല്ലാ രാജ്യങ്ങളിലും യോഗയുടെ പ്രചാരം വർധിപ്പിക്കുന്നതിന് സഹായിക്കുമെന്നാണ് സൂചനകൾ.

യോഗ പരിശീലന വീഡിയോകൾ

ലോകമെമ്പാടുമുള്ള ആളുകൾക്കായി വിവിധ ഭാഷകളിൽ യോഗ പരിശീലന വീഡിയോകൾ ലഭ്യമാക്കുന്ന എംയോഗ ആപ്പ് ലോഞ്ച് ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ആപ്പിൽ ആളുകൾക്ക് തിരഞ്ഞെടുക്കാൻ തുടക്കക്കാരൻ, ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് ലെവലുകൾ എന്നിവ ഉണ്ടായിരിക്കും. ഈ ലെവലുകൾക്ക് അനുസരിച്ച വീഡിയോകൾ ആയിരിക്കും ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. നിങ്ങളുടെ സ്മാർട്ട്ഫോണിൽ വളരെ എളുപ്പത്തിൽ എംയോഗ ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം.

വാട്സ്ആപ്പ് ഓഡിയയുടെ വേഗത നിയന്ത്രിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാംവാട്സ്ആപ്പ് ഓഡിയയുടെ വേഗത നിയന്ത്രിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

Best Mobiles in India

Read more about:
English summary
Today is International Yoga Day. As part of the Yoga Day celebrations, Prime Minister Narendra Modi announced a new app related to yoga. The name of the app is mYoga.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X