ക്ലബ്ഹൌസിന് എതിരാളിയായി ഗ്രീൻറൂമെന്ന പുതിയ ആപ്പുമായി സ്പോട്ടിഫൈ

|

അടുത്തിടെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ആപ്പാണ് ക്ലബ്ബ്ഹൌസ്, ക്ലബ്ബ്ഹൌസിന് പണി കൊടുക്കാൻ ഇപ്പോഴിതാ സ്പോട്ടിഫൈ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നു. ഗ്രീൻറൂം എന്നാണ് പുതിയ ആപ്പിന്റെ പേര്. മ്യൂസിക് സ്ട്രീമിംഗ് കമ്പനിയായ സ്പോട്ടിഫൈ തയ്യാറാക്കിയ പുതിയ ആപ്പ് ക്ലബ്ബ് ഹൌസിന് സമാനമായ ലൈവ് ഓഡിയോ റൂം ഫീച്ചർ തന്നെയാണ് നൽകുന്നത്. ട്വിറ്റർ സ്‌പെയ്‌സ്, ക്ലബ്‌ഹൌസ് എന്നിവയിലുള്ള ഉപയോക്താക്കളെയാണ് പുതിയ ആപ്പ് ലക്ഷ്യമിടുന്നത്.

ക്ലബ്ഹൌസിന് എതിരാളിയായി ഗ്രീൻറൂമെന്ന പുതിയ ആപ്പുമായി സ്പോട്ടിഫൈ

ഓഡിയോ ആപ്പുകൾക്ക് ഉപയോക്താക്കൾ വർധിച്ച് വരുന്ന കാലമാണ് ഇത്. ഫേസ്ബുക്ക് പോലും സ്വന്തമായി ക്ലബ്ബ്ഹൌസ് പോലുള്ള ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ട്വിറ്റർ സ്‌പെയ്‌സസ് ട്വിറ്റർ ആപ്പിൽ തന്നെയുള്ള ഒരു ഫീച്ചറാണ്, എന്നാൽ ഇതിൽ നിന്ന് വ്യത്യസ്‌തമായി, സ്‌പോട്ടിഫൈ ഗ്രീൻറൂം പ്രത്യേകം ആപ്പാണ്. ഈ ആപ്പ് ഇതിനകം തന്നെ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ ഡൌൺലോഡ് ചെയ്യാനായി ലഭ്യമായിട്ടുണ്ട്.

ഇൻസ്റ്റാഗ്രാം റീൽസിലൂടെ പണം സമ്പാദിക്കാം; അറിയേണ്ടതെല്ലാംഇൻസ്റ്റാഗ്രാം റീൽസിലൂടെ പണം സമ്പാദിക്കാം; അറിയേണ്ടതെല്ലാം

സ്പോട്ടിഫൈ അതിന്റെ ലോക്കർ റൂമിന്റെ പേര് മാറ്റുകയും ലൈവ് ഓഡിയോ ചേർക്കുകയും ചെയ്താണ് ഗ്രീൻറൂം തയ്യാറാക്കിയിരിക്കുന്നത്. ക്രിയേറ്റർമാരെയും ശ്രോതാക്കളെയും ആനന്ദിപ്പിക്കുന്ന ഒരു ലൈവ് ഓഡിയോ അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ ആപ്പിന്റെ ഫീച്ചറുകൾ വിപുലീകരിക്കാൻ ശ്രമിക്കുകയാണെന്ന സ്പോട്ടിഫൈ അറിയിച്ചിട്ടുണ്ട്. 356 ദശലക്ഷം ശ്രോതാക്കൾ ഇതിനകം ഇഷ്ടപ്പെടുന്ന ആപ്പിൽ നിന്നും പുതിയ ആശയം എന്ന നിലയിലാണ് ഗ്രീൻറൂം ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

സ്പോട്ടിഫൈ സ്ഥാപകനും സിഇഒയുമായ ഡാനിയേൽ ഏക് സ്പോട്ടിഫൈ ഫോർ റെക്കോർഡ് പോഡ്കാസ്റ്റിന്റെ എപ്പിസോഡിൽ വച്ചാണ് പുതിയ ആപ്പിന്റെ കാര്യം പ്രഖ്യാപിച്ചത്. സ്പോട്ടിഫൈ ഗ്രീൻറൂം എന്നാണ് പുതിയ ആപ്പിന് പേര് നൽകിയിരിക്കുന്നത് എന്ന് കമ്പനി ബ്ലോഗിലൂടെ അറിയിച്ചിരുന്നു. ലോകമെമ്പാടുമുള്ള 135 വിപണികളിൽ സ്പോട്ടിഫൈ ഗ്രീൻറൂം ലഭ്യമാണ്. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയുൾപ്പെടെയുള്ള അപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം.

വാട്സ്ആപ്പിൽ പുതിയ ഫ്ലാഷ് കോൾ വെരിഫിക്കേഷൻ ഫീച്ചർ വരുന്നുവാട്സ്ആപ്പിൽ പുതിയ ഫ്ലാഷ് കോൾ വെരിഫിക്കേഷൻ ഫീച്ചർ വരുന്നു

പുതിയ ബ്രാൻഡിംഗ്, ഏത് ഉപയോക്താവിനും ലൈവ് റൂമുകൾ ഹോസ്റ്റ് ചെയ്യാനോ ജോയിൻ ചെയ്യാനോ ഉള്ള സംവിധാനം എന്നിവയുമായിട്ടാണ് ആപ്പ് വരുന്നത്. ഗ്രീൻ‌റൂമിലേക്ക് ആക്സസ് ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് അവരുടെ സ്‌പോട്ടിഫൈ ലോഗിൻ ക്രെഡൻഷ്യൽസ് ഉപയോഗിക്കാം. സ്‌പോട്ടിഫൈ ഗ്രീൻറൂം ഉപയോക്താക്കളെ സംഭാഷണങ്ങൾ കേൾക്കാനും ശ്രോതാക്കളെ അഭിസംബോധന ചെയ്യാനും അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഗ്രൂപ്പുകളിലേക്ക് ചേരാനാകും. ഇതിനായി ഇൻവൈറ്റ് ആവശ്യമില്ല.

നിങ്ങളുടെ താൽപ്പര്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട സെഷനുകൾ കണ്ടെത്താനായി സെർച്ച് ഓപ്ഷനും ലഭ്യമാണ്. ക്രിയേറ്റർമാർക്കും ശ്രോതാക്കൾക്കും അവരുടെ ലൈവ് ഓഡിയോ അനുഭവത്തിൽ നിന്ന് എന്താണ് വേണ്ടതെന്ന് ഞങ്ങൾ കൂടുതലറിയുമ്പോൾ ഗ്രീൻറൂം സവിശേഷതകൾ വികസിപ്പിച്ചുകൊണ്ടിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മ്യൂസിക്ക്, കൾച്ചർ, വിനോദ വിഷയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ പുതിയ പ്രോഗ്രാമിംഗും പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുമെന്ന് കമ്പനി ബ്ലോഗിലൂടെ അറിയിച്ചു. പുതിയ ഓഡിയോ റൂം ആപ്പിനൊപ്പം ലൈവ് ഓഡിയോ ക്രിയേറ്റർമാരെ പണം സമ്പാദിക്കാൻ സഹായിക്കുന്ന ഒരു സ്‌പോട്ടിഫൈ ക്രിയേറ്റർ ഫണ്ടും ഉണ്ടായിരിക്കും.

വാട്സ്ആപ്പ് ഓഡിയയുടെ വേഗത നിയന്ത്രിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാംവാട്സ്ആപ്പ് ഓഡിയയുടെ വേഗത നിയന്ത്രിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

Best Mobiles in India

Read more about:
English summary
Popular music streaming company Spotify has launched a new app. The new app is called Greenroom. This is a live audio room app similar to Clubhouse.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X