BGMI ഗെയിമിന് പകരം കളിക്കാവുന്ന കിടിലൻ ഗെയിമുകൾ

|

BGMI എന്ന ജനപ്രിയ ഗെയിം ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്. ധാരാളം ആളുകൾ കളിക്കുന്ന ഈ ഗെയിം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തു. ഗെയിം നീക്കം ചെയ്യുന്നതിനുള്ള കാരണമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയത് സുരക്ഷാ ആശങ്കകളാണ്. BGMI ഗെയിം നിരോധിച്ചത് ഗെയിമർമാരെ നിരാശരാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതൽ ഡൌൺലോഡ് ചെയ്യപ്പെട്ട ബാറ്റിൽ റോയൽ ഗെയിമുകളിൽ ഒന്നായിരുന്നു ഇത്.

BGMI ഗെയിം

BGMI ഗെയിം ലോഞ്ച് ചെയ്ത് ഒരു വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് നിരോധനം വരുന്നത്. ഗെയിം ലോഞ്ച് ചെയ്തതുമുതൽ പല വിധത്തിലുള്ള വിവാദങ്ങളും ഉണ്ടാകുന്നുണ്ട്. ഗെയിം നിർമ്മാതാക്കളായ ക്രാഫ്റ്റൺ ഇപ്പോഴും ചൈനീസ് കമ്പനിയായ ടെൻസന്റുമായി ബന്ധം പുലർത്തുന്നുണ്ട് എന്ന ആരോപണം ഉണ്ടായിരുന്നു. എന്തായാലും BGMI ഗെയിം നിരോധനം രാജ്യത്തെ ഗെയിമർമാരെ നിരാശരാക്കിയിട്ടുണ്ട്. നിങ്ങൾക്ക് BGMI ഗെയിമിന് പകരം കളിക്കാവുന്ന മികച്ച ചില ഗെയിമുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

BGMI ഗെയിമും നിരോധിച്ചോ?; വേഷം മാറ്റി ഇന്ത്യയിലെത്തിയ പബ്ജിക്ക് വീണ്ടും പണിBGMI ഗെയിമും നിരോധിച്ചോ?; വേഷം മാറ്റി ഇന്ത്യയിലെത്തിയ പബ്ജിക്ക് വീണ്ടും പണി

ന്യൂ സ്റ്റേറ്റ് മൊബൈൽ

ന്യൂ സ്റ്റേറ്റ് മൊബൈൽ

ക്രാഫ്റ്റൺ ഇങ്കിന്റെ മറ്റൊരു ഗെയിമാണ് ന്യൂ സ്റ്റേറ്റ് മൊബൈൽ. ഇത് മറ്റൊരു കാലഘട്ടം അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. വ്യത്യസ്‌ത മാപ്പുകൾ, ആയുധങ്ങൾ, വാഹനങ്ങൾ എന്നിവയുടക്കമുള്ളവയെല്ലാം ഈ ഗെയിമിൽ ഉണ്ട്. ന്യൂ സ്റ്റേറ്റ് മൊബൈൽ ഒരു ഫ്യൂച്ചറിസ്റ്റിക് അപ്പീൽ നൽകുന്ന ഗെയിമാണ്. ബി‌ജി‌എം‌ഐയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഗ്രാഫിക്‌സ് അൽപ്പം കൂടി രസകരമായി അനുഭവപ്പെടുന്നുണ്ട്.

ഗെയിം സവിശേഷതകൾ

ന്യൂ സ്റ്റേറ്റ് മൊബൈൽ ഗെയിം കളിക്കുകയാണ് എങ്കിൽ BGMI കളിക്കുന്ന ആളുകൾക്ക് ആ ഗെയിമിന്റെ നിരോധനം കാരണം ഉണ്ടായ സങ്കടം മാറ്റാം, കാരണം BGMI നൽകുന്ന അതേ ബാറ്റിൽഗ്രൌണ്ട് ഗെയിം അനുഭവം നൽകാൻ ന്യൂ സ്റ്റേറ്റ് മൊബൈൽ ഗെയിമിനും സാധിക്കും. നിങ്ങൾ ഈ ഗെയിം എൻട്രി ലെവൽ ഡിവൈസിൽ പോലും കളിക്കാം. ഇത്തരം അവസരങ്ങളിൽ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താൻ നിങ്ങൾക്ക് താഴ്ന്ന ഗ്രാഫിക്സ് മോഡ് തിരഞ്ഞെടുക്കാം.

ആപ്പ് വഴി ലോൺ എടുത്താൽ ആപ്പിലാകും; ലോൺ ആപ്പുകൾക്ക് പിന്നിലെ ചതിക്കുഴികൾആപ്പ് വഴി ലോൺ എടുത്താൽ ആപ്പിലാകും; ലോൺ ആപ്പുകൾക്ക് പിന്നിലെ ചതിക്കുഴികൾ

കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ

കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ

ജനപ്രിയതയുടെ കാര്യത്തിൽ BGMIയ്‌ക്കൊപ്പമുള്ള മൊബൈൽ ഗെയിമാണ് കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ. കോൾ ഓഫ് ഡ്യൂട്ടി എന്ന എക്കാലത്തെയും ജനപ്രിയമായ കമ്പ്യൂട്ടർ ഗെയിമിന്റെ മൊബൈൽ പതിപ്പാണ്. ബാറ്റിൽ റോയൽ മോഡ് കൂടാതെ മൾട്ടിപ്ലെയർ അടക്കമുള്ള മോഡുകൾ ഇതിലുണ്ട്. BGMIയുടെ അത്രയും തന്നെ ഉപയോക്താക്കളെ നേടാൻ ഇന്ത്യയിൽ സാധിച്ച ഗെയിം തന്നെയാണ് കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ. വളരെ മികച്ച ഗ്രാഫിക്സാണ് ഈ ഗെയിമിന്റെ മറ്റൊരു സവിശേഷത. പല വിധത്തിലുള്ള ആകർഷകമായ മാപ്പുകളും ഗെയിമിൽ ഉണ്ട്.

മൊബൈൽ ഗെയിം

കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ ആൻഡ്രോയിഡിലും ഐഒഎസ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ഈ ഗെയിം യഥാർത്ഥ ലോകത്ത് നിലവിലുള്ള ആയുധങ്ങളും മറ്റുമാണ് നൽകുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈ ഗെയിമിലൂടെ ലഭിക്കുന്ന മോഡുകളും ഓപ്ഷനുകളും തന്നെയാണ് ഗെയിമിനെ ആകർഷകമാക്കുന്നത്. കൃത്യമായ അപ്ഡേഷനുകൾ ഈ ഗെയിം നിരന്തരം കളിച്ചാൽ പോലും പഴഞ്ചനായി എന്ന് തോന്നിക്കാത്ത വിധത്തിലുള്ളതാണ്.

മോടി കൂട്ടാൻ വാട്സ്ആപ്പ്, ഇനി വരാൻ പോകുന്നത് ഈ കിടിലൻ ഫീച്ചറുകൾമോടി കൂട്ടാൻ വാട്സ്ആപ്പ്, ഇനി വരാൻ പോകുന്നത് ഈ കിടിലൻ ഫീച്ചറുകൾ

അപെക്സ് ലെജൻഡ്സ് മൊബൈൽ

അപെക്സ് ലെജൻഡ്സ് മൊബൈൽ

ബാറ്റിൽറോയൽ വിഭാഗത്തിൽ വരുന്ന ഗെയിമുകളിൽ ഏറ്റവും പുതിയ ഗെയിമാണ് അപെക്സ് ലെജൻഡ്സ് മൊബൈൽ. കമ്പ്യൂട്ടർ, ഗെയിം കൺസോൾ വിഭാഗങ്ങളിൽ വലിയ ജനപ്രിതി നേടിയ ശേഷമാണ് അപെക്സ് ലെജൻഡ്സ് മൊബൈൽ പതിപ്പിലേക്ക് വരുന്നത്. ലോഞ്ച് ചെയ്തതുമുതൽ ഈ ഗെയിം BGMIയ്ക്ക് വെല്ലുവിളി ഉയർത്തുന്ന രീതിയിൽ ജനപ്രിതി നേടുന്നുണ്ട്. ആളുകൾ ഈ ഗെയിമുകൾ തമ്മിൽ വലിയ താരതമ്യങ്ങൾ നടത്തുക പോലും ചെയ്യുന്നുണ്ട്.

യുണീക്ക് ഗെയിംപ്ലേ

ഈ തരതമ്യം ഗെയിമുകൾ തമ്മിലുള്ള സമാനതകൾ കൊണ്ടല്ല, മറിച്ച് ഈ ഗെയിം അതിവേഗം നേടുന്ന ജനപ്രിതികൊണ്ടാണ്. അപെക്സ് ലെജൻഡ്സ് മൊബൈൽ ഒരു യുണീക്ക് ഗെയിംപ്ലേ നൽകുന്നുണ്ട്. ഈ ഗെയിം ബാറ്റിൽ റോയർ ഗെയിം ഫോർമാറ്റിന് പുതിയ മാനം നൽകുന്നതാണ്. ഈ ഗെയിം പുതിയതായതിനാൽ തന്നെ ചില പോരായ്മകളും അനുഭവപ്പെട്ടേക്കാം. ഇതിൽ പ്രധാനപ്പെട്ടത് മാപ്പുകളുടെ വലിയ കളക്ഷൻ ഇല്ലാ എന്നതാണ്.

വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ വയ്ക്കരുത്; ഫോണിൽ നിന്നും ഈ ആപ്പുകൾ ഉടൻ ഡിലീറ്റ് ചെയ്യുകവേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ വയ്ക്കരുത്; ഫോണിൽ നിന്നും ഈ ആപ്പുകൾ ഉടൻ ഡിലീറ്റ് ചെയ്യുക

ഗരേന ഫ്രീ ഫയർ മാക്സ്

ഗരേന ഫ്രീ ഫയർ മാക്സ്

2020ൽ പബ്ജി മൊബൈൽ എന്ന ഗെയിം കേന്ദ്രസർക്കാർ നിരോധിച്ചത് ഏറ്റവും കൂടുതൽ ഗുണം ചെയ്ത ഗെയിമുകളിൽ ഒന്നാണ് ഗരേന ഫ്രീ ഫയർ മാക്സ്. ഈ ഗെയിം 2020ന് ശേഷം വലിയ ജനപ്രിതി നേടിയിട്ടുണ്ട്. ഒരു ബാറ്റിൽ റോയലിൽ പ്രീമിയം ഗെയിംപ്ലേ അനുഭവം നൽകുന്നതിന് ഡിസൈൻ ചെയ്തിട്ടുള്ളതാണ് ഈ ഗെയിം എന്ന് കമ്പനി അവകാശപ്പെടുന്നു. അൾട്രാ എച്ച്‌ഡി റെസല്യൂഷനുകളിൽ ലഭ്യമാകുന്ന മികച്ച ഗെയിമാണ് ഇത്. ആകർഷകമായ ഇഫക്‌റ്റുകളും ഇതിലുണ്ട്.

എക്‌സ്‌ക്ലൂസീവ് ഫയർലിങ്ക് ടെക്‌നോളജി

എക്‌സ്‌ക്ലൂസീവ് ഫയർലിങ്ക് ടെക്‌നോളജി വഴി വൈവിധ്യമാർന്നതും ആവേശകരമായ ഗെയിം മോഡുകൾ ആസ്വദിക്കാൻ സാധിക്കുന്നു എന്നതാണ് ഗരേന ഫ്രീ ഫയർ മാക്സ് ഗെയിമിന്റെ മറ്റൊരു സവിശേഷത. ആമ്പുഷ്, സ്നൈപ്പ്, സർവ്വൈവ് തുടങ്ങിയ രീതികളിൽ അതിജീവിക്കുകയും അവസാനം വരെ ഗെയിമിൽ തുടരുകയും ചെയ്യുന്ന ബാറ്റിൽ റോയൽ രീതി തന്നെയാണ് ഈ ഗെയിമിലും ഉള്ളത്.

Weird Apps: ഉമ്മ വയ്ക്കാൻ മുതൽ നാട്ടുകാരെ വെറുപ്പിക്കാൻ വരെ! ചില പ്ലേ സ്റ്റോർ വാഴകൾWeird Apps: ഉമ്മ വയ്ക്കാൻ മുതൽ നാട്ടുകാരെ വെറുപ്പിക്കാൻ വരെ! ചില പ്ലേ സ്റ്റോർ വാഴകൾ

Best Mobiles in India

English summary
Here is the list of best games that you can play instead of BGMI game. These are battle royal games including New State Mobile, Call of Duty Mobile and others.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X