Home
Apps

UPI ഇടപാടുകൾക്ക് പണം ഈടാക്കില്ല, നയം വ്യക്തമാക്കി ധനമന്ത്രാലയം

രാജ്യത്ത് വളരെ വേഗം ജനപ്രിതി നേടിയ ഡിജിറ്റൽ പണമിടപാട് രീതിയാണഅ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI). ഇനി മുതൽ യുപിഐ പേയ്മെന്റുകൾക്ക് പണം നൽകേണ്ടി വരും എന്ന വാർത്ത കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രചരിച്ചിരുന്നു. എന്നാൽ ഇത് തെറ്റായ വാർത്തയാണ് എന്നും ഇത്തരമൊരു നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഇപ്പോൾ ധനമന്ത്രാലയം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യം മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

യുപിഐ സേവനങ്ങൾ സൗജന്യമായി തുടരും

യുപിഐ സേവനങ്ങൾ സൗജന്യമായി തുടരും

പൊതുജനങ്ങൾക്ക് വലിയ സൗകര്യവും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉൽപ്പാദനക്ഷമതയും നൽകുന്ന ഒരു ഡിജിറ്റൽ സേവനമാണ് യുപിഐ എന്ന് ധനമന്ത്രാലയത്തിന്റെ ട്വീറ്റിൽ പറയുന്നു. യുപിഐ സേവനങ്ങൾക്ക് ചാർജറുകളൊന്നും ഈടാക്കാൻ സർക്കാർ ആലോചിക്കുന്നില്ലെന്നും ഈ ട്വീറ്റിൽ കൂട്ടിച്ചേർക്കുന്നു. യുപിഐ അധിഷ്ഠിത സേവനങ്ങൾ നൽകുന്ന കമ്പനികൾ മറ്റ് മാർഗങ്ങളിലൂടെ തങ്ങൾക്ക് ആവശ്യമായ വരുമാനം കൈകാര്യം ചെയ്യണമെന്നും ഈ ട്വീറ്റിൽ പറയുന്നു.

ഡിജിറ്റൽ പേയ്‌മെന്റ്

2021ൽ തന്നെ ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് ഇക്കോസിസ്റ്റത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകിയിരുന്നു എന്നും 2022ൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട് എന്നും ധനമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതലായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോക്തൃ സൗഹൃദവും സാമ്പത്തികവുമായ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ കൂടുതലായി സജീവമാകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് സർക്കാർ ഇത്തരം സഹായങ്ങൾ നൽകുന്നത്.

ചാർജ്

2020 ജനുവരി 1 മുതൽ യുപിഐ ഇടപാടുകൾക്ക് സീറോ ചാർജ് ചട്ടക്കൂട് സർക്കാർ നിർബന്ധമാക്കിയിരുന്നു. ഉപയോക്താക്കളിൽ നിന്നോ വ്യാപാരികളിൽ നിന്നോ യുപിഐ സേവനം നൽകുന്ന പ്ലാറ്റ്ഫോമുകൾ ചാർജ് ഈടാക്കുന്നത് വിലക്കികൊണ്ടുള്ളതാണ് ഈ നിയമം. അതുകൊണ്ട് തന്നെ ഇനിയങ്ങോട്ടും ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് പണം നൽകേണ്ടി വരില്ല.

യുപിഐയുമായി ബന്ധപ്പെട്ട ആശങ്കകൾ

യുപിഐയുമായി ബന്ധപ്പെട്ട ആശങ്കകൾ

യുപിഐ സംവിധാനം വഴി നടത്തുന്ന ഓരോ സാമ്പത്തിക ഇടപാടുകൾക്കും ഫീസ് ഈടാക്കുന്ന കാര്യം ആർബിഐ പരിഗണിക്കുന്നുവെന്ന നിരവധി മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ധനമന്ത്രാലയം ഈ വിഷത്തിൽ വിശദീകരണം നൽകിയിരിക്കുന്നത്. ഇതേക്കുറിച്ച് വ്യക്തത വരുന്നതിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ ആളുകൾ പ്രതികരിച്ച് തുടങ്ങിയിരുന്നു. വലിയ വിമർശനമാണ് യുപിഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കാനുള്ള നീക്കത്തിനെതിരെ ഉണ്ടായത്.

പേയ്‌മെന്റ് സിസ്റ്റം

പേയ്‌മെന്റ് സിസ്റ്റത്തിലെ ചാർജുകളെക്കുറിച്ചുള്ള ചർച്ചാ പേപ്പർ എന്ന തലക്കെട്ടിൽ ആർബിഐ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചതിന് ശേഷമാണ് യുപിഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കുമെന്ന ഊഹാപോഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്. ഓരോ സാമ്പത്തിക യുപിഐ ഇടപാടുകൾക്കും ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യം സെൻട്രൽ ബാങ്ക് പരിഗണിക്കുന്നുണ്ടെന്ന് ഈ പ്രസിദ്ധീകരിച്ച പേപ്പറിൽ ഉണ്ടായിരുന്നു.

പേയ്‌മെന്റ്

IMPS, RTGS, NEFT, PPI, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവയുൾപ്പെടെ എല്ലാ പേയ്‌മെന്റ് സംവിധാനങ്ങളും ഉപയോഗിക്കുമ്പോൾ ഈടാക്കുന്ന ചാർജുകളുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും സെൻട്രൽ ബാങ്കിന്റെ ചർച്ചാ പേപ്പറിൽ ഉൾക്കൊള്ളുന്നു. പേയ്‌മെന്റ് സേവനങ്ങൾക്കുള്ള ചാർജുകൾ ന്യായമായിരിക്കണം എന്നും ഉപയോക്താക്കൾക്ക് ബാധ്യതയാവാൻ പാടില്ലെന്നും ഇടനിലക്കാർക്ക് മികച്ച വരുമാന സ്ട്രീം നൽകണമെന്നും ഈ പേപ്പറിൽ പറയുന്നു.

യുപിഐ സേവനം

ഉപയോക്താക്കൾക്കും യുപിഐ സേവനം നൽകുന്ന കമ്പനികൾക്കും അധിക ബാധ്യത ഉണ്ടാക്കാത്ത രീതിയിൽ, എന്നാൽ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് യുപിഐ പ്ലാറ്റ്ഫോമുകൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സാധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവനങ്ങൾക്ക് ചാർജ് ഈടാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ നൽകിയ സൂചനകൾ. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ തന്നെ സ്ഥിരീകരണം ഉണ്ടായതിനാൽ ചാർജുകളെ പേടിക്കാതെ നമുക്ക് യുപിഐ സേവനങ്ങൾ ഉപയോഗിക്കാം.

More from GizBot

Best Mobiles in India

English summary
Recently, there were reports that UPI payment service might charge users. But now the finance ministry has clarified that no such action has been taken by the government.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X