ഓപ്പോയുടെ സാമ്പത്തിക സേവനമായ ഓപ്പോ കാഷ് ഇന്ത്യയിൽ ആരംഭിച്ചു

|

സ്മാർട്ട്ഫോൺ കമ്പനികൾ ഇന്ത്യയിൽ സാമ്പത്തിക സേവനങ്ങൾ ആരംഭിക്കുന്നത് തുടരുകയാണ്. നേരത്തെ, ഷവോമിയും റിയൽ‌മിയും രാജ്യത്ത് സാമ്പത്തിക സേവനങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഓപ്പോയും ഈ പട്ടികയിൽ ചേരുകയാണ്. കമ്പനി തങ്ങളുടെ ധനകാര്യ സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 200,000 രൂപവരെ വ്യക്തിഗത വായ്പകൾ നൽകുന്ന രീതിയിലായിരിക്കും സേവനമെന്ന് കമ്പനി അറിയിച്ചു.

ഓപ്പോ കാഷ്
 

ഓപ്പോ കാഷ് സേവനം ബിസിനസ് ആവശ്യങ്ങൾക്ക് 2,00,00,000 രൂപ വരെ വായ്പ നൽകും. കൂടാതെ ഓപ്പോ ഉപഭോക്താക്കൾക്ക് മ്യൂച്വൽ ഫണ്ട് സേവനവും ക്രെഡിറ്റ് റിപ്പോർട്ടുകളും കമ്പനി വാഗ്ദാനം ചെയ്യും. പുതുതായി പുറത്തിറക്കിയ അപ്ലിക്കേഷൻ എല്ലാ ഓപ്പോ ഫോണുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യും. ഈ അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്. ഓപ്പോ സ്മാർട്ട്ഫോൺ ഉപയോഗിക്കാത്ത ആളുകൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

പൈലറ്റ് പ്രോജക്റ്റ്

ഓപ്പോ തങ്ങളുടെ കാഷ് ആപ്പിന്റെ ബീറ്റ ടെസ്റ്റിങിൽ അഞ്ച് സവിശേഷതകൾ പുറത്തിറക്കി അടുത്ത ആറ് മാസത്തിനുള്ളിൽ പൂർണ്ണമായും സേവനങ്ങൾ ആരംഭിക്കും. ഓൾ-ടയർ I, II, III നഗരങ്ങളിലാണ് നിലവിൽ പൈലറ്റ് പ്രോജക്റ്റ് പ്രവർത്തിക്കുന്നത്. ഓപ്പോ ഒരു SIP സവിശേഷതയും അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് 100 രൂപ മുതലുള്ള തുകയ്ക്ക് ഇൻവസ്റ്റ്മെന്റ് ആരംഭിക്കാൻ ഈ സവിശേഷത സഹായിക്കും.

കൂടുതൽ വായിക്കുക: ഓപ്പോ എ9 2020 ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാം

ധനകാര്യ സേവനങ്ങൾ

ഓപ്പോ കാഷ് ഉപയോഗിച്ച് സാമ്പത്തിക സംബന്ധിയായ സേവനങ്ങൾ നൽകുമെന്നും അടുത്ത 5 വർഷത്തിനുള്ളിൽ 10 ദശലക്ഷം ഉപഭോക്താക്കളെ പ്ലാറ്റ്‌ഫോമിൽ എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും 50,000 കോടി രൂപയുടെ ധനകാര്യ സേവനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തുമെന്നും കമ്പനിയുടെ വൈസ് പ്രസിഡന്റ് സുമിത് വാലിയ പറഞ്ഞു.

ആറ് സവിശേഷതകൾ
 

വരുന്ന മാസങ്ങളിൽ ഓപ്പോ ഈ സേവനത്തിൽ ആറ് സവിശേഷതകൾ കൂടി അവതരിപ്പിക്കുമെന്നത് എടുത്തുപറയേണ്ടതാണ്. നിലവിൽ ഓപ്പോ സ്മാർട്ട്ഫോണിന് 50 ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നും ഇനി പ്രതിവർഷം 15 മുതൽ 20 ദശലക്ഷം വരെ ഉപഭോക്താക്കളെ ചേർക്കുമെന്നും സുമിത് വാലിയ അറിയിച്ചു.

റെനോ 3 പ്രോ

ഓപ്പോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റെനോ 3 പ്രോ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. 8 ജിബി റാം, 128 ജിബി / 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്‌ഫോൺ വരുന്നത്. ഓപ്പോ റിനോ 3 പ്രോ മാർച്ച് 6 മുതൽ ഫ്ലിപ്കാർട്ട്, ആമസോൺ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. മുൻവശത്ത് 44 എംപി ഡ്യുവൽ പഞ്ച് ഹോൾ ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത.

കൂടുതൽ വായിക്കുക: ആകർഷകമായ സവിശേഷതകളുമായി ഓപ്പോ A31 പുറത്തിറങ്ങി

Most Read Articles
Best Mobiles in India

Read more about:
English summary
Launching financial services has become a trend in India. Earlier, Xiaomi and Realme launched their services in the country, and now Oppo joined the wagon. The company has announced the launch of its financial services, where it will offer personal loans up to Rs. 200,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X