TikTok App: ടിക്ടോക്കിലെ കുട്ടികളുടെ അക്കൌണ്ടുകൾ ഇനി മാതാപിതാക്കളുടെ നിയന്ത്രണത്തിലാകും

|

ടിക്ടോക്ക് ജനപ്രീതിയും വിവാദങ്ങളും ഒരുപോലെ സമ്പാദിച്ച ആപ്പാണ്. കണ്ടന്റുകളെ സംബന്ധിച്ച പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ടിക്ടോക്കിനെ എല്ലായിപ്പോഴും പ്രതിക്കൂട്ടിലാക്കുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണവും അശ്ലീല ഉള്ളടക്കവും ഈ ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമിനെതിരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ആരോപണങ്ങളാണ്.

 

ആപ്പിന്റെ സുരക്ഷാ നടപടികൾ

ടിക്ടോക്കിനെതിരെയുള്ള ആരോപണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ആപ്പിന്റെ പാരന്റ് കമ്പനിയായ ബൈറ്റ്ഡാൻസ് ആപ്പിന്റെ സുരക്ഷാ നടപടികൾ പരിഷ്‌ക്കരിക്കുകയും ആപ്പിലെ ഉള്ളടക്കം പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ടിക്ടോക്കിനെതിരെ ആരോപണങ്ങൾ ധാരാളം ഉണ്ടായിട്ടും ഉപയോക്താക്കളുടെ എണ്ണത്തിൽ യാതൊരു വിധത്തിലുള്ള കുറവും ഉണ്ടായില്ല. ഇപ്പോഴും ആപ്പ് ഉപയോക്താക്കളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.

പോളിസി

ടിക്ടോക്ക് ആപ്പിന്റെ പോളിസി അനുസരിച്ച് 13 വയസ്സ് കഴിഞ്ഞവർക്ക് മാത്രമേ ആപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. പക്ഷേ ആപ്പിൽ 13 വയസ്സിന് താഴെ പ്രായമുള്ള നിരവധി കുട്ടികളുടെ അക്കൌണ്ട് നിലവിലുണ്ട്. ടിക്ടോക്കിനോടുള്ള കുട്ടികളുടെ താല്പര്യം മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ടിക്ടോക്ക് പുതിയൊരു പാരന്റ്സ് കൺട്രോൾ സിസ്റ്റം അവതരിപ്പിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കുക: മരിച്ചുപോയ തൻറെ കുട്ടിയുമായി സംസാരിക്കാൻ അമ്മയ്ക്ക് വഴിയൊരുക്കിയത് വിർച്യുൽ റിയാലിറ്റികൂടുതൽ വായിക്കുക: മരിച്ചുപോയ തൻറെ കുട്ടിയുമായി സംസാരിക്കാൻ അമ്മയ്ക്ക് വഴിയൊരുക്കിയത് വിർച്യുൽ റിയാലിറ്റി

ഫാമിലി സേഫ്റ്റി മോഡ്
 

ഫാമിലി സേഫ്റ്റി മോഡ് എന്നാണ് പുതിയ സവിശേഷത അറിയപ്പെടുന്നത്. ഈ പുതിയ സവിശേഷത മാതാപിതാക്കൾക്ക് അവരുടെ മക്കളുടെ ടിക്ടോക്ക് ആപ്ലിക്കേഷൻ പരിശോധിക്കുന്നതിനും അതിൽ പരിധികൾ നിശ്ചയിക്കുന്നതിനും സഹായിക്കുന്ന സംവിധാനമാണ്. സ്‌ക്രീൻ-ടൈം മാനേജുമെന്റ് നിയന്ത്രണങ്ങൾ, നേരിട്ടുള്ള സന്ദേശങ്ങൾ പരിശോധിക്കുക, നിയന്ത്രിത മോഡ് എന്നിങ്ങനെയുള്ള മറ്റ് മൂന്ന് സവിശേഷതകൾ ഫാമിലി സേഫ്റ്റി മോഡിൽ ഉൾപ്പെടുത്തും.

സമയം

മേൽപ്പറഞ്ഞ മോഡുകളിലൂടെ കുട്ടികൾക്ക് ടിക്ടോക്കിലൂടെ ലഭിക്കുന്ന കണ്ടന്റുകളെയും മെസേജുകളെയും നിയന്ത്രിക്കാനും ആപ്പിൽ കുട്ടികൾ ചിലവഴിക്കുന്ന സമയം ക്രമീകരിക്കാനും സാധിക്കും. ആപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് കുട്ടികലെ തടയാതെ തന്നെ അവർ ഉപയോഗിക്കുന്ന അക്കൌണ്ട് നിരീക്ഷിക്കാനും അവ നിയന്ത്രിക്കാനും മാതാപിതാക്കൾക്ക് സാധിക്കും.

കുട്ടികളുടെ ടിക്ടോക്ക്

കുട്ടികളുടെ ടിക്ടോക്ക് ആപ്ലിക്കേഷനിൽ പരിശോധന നടത്താനും അക്കൌണ്ടിലേക്ക് വരുന്ന കണ്ടന്റുകൾ നിയന്ത്രിക്കാനുമായി രക്ഷകർത്താക്കൾ ആദ്യം ടിക്ടോക്ക് അപ്ലിക്കേഷനിൽ ഒരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യണം. മാതാപിതാക്കൾ ഉണ്ടാക്കിയ അക്കൌണ്ട് ടിക്ടോക്കിലെ കുട്ടികളുടെ അക്കൌണ്ടുമായി ലിങ്ക് ചെയ്യണം. അക്കൌണ്ട് ലിങ്ക് ചെയ്യാനുള്ള സംവിധാനം ടിക്ടോക്ക് ആപ്പിൽ ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഗൂഗിൾ മാപ്പ്സിന് 15-ാം പിറന്നാൾ; ഇനി രൂപവും ഭാവവും മാറുംകൂടുതൽ വായിക്കുക: ഗൂഗിൾ മാപ്പ്സിന് 15-ാം പിറന്നാൾ; ഇനി രൂപവും ഭാവവും മാറും

അക്കൌണ്ടുകൾ

അക്കൌണ്ടുകൾ ലിങ്ക് ചെയ്ത് കഴിഞ്ഞാൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടി അപ്ലിക്കേഷനിൽ എത്ര സമയം ചെലവഴിക്കുന്നുവെന്നും കുട്ടികൾക്ക് ആർക്കൊക്കെ മെസേജുകൾ അയക്കാൻ സാധിക്കുമെന്നും തിരികെ ആരുടെ മെസേജുകളൊക്കെ സ്വീകരിക്കാമെന്നും അടക്കമുള്ള നിയന്ത്രണങ്ങൾ ആപ്പിൽ വരുത്താൻ സാധിക്കും. കുട്ടികൾ കാണേണ്ടതില്ല എന്ന് കരുതുന്ന ഉള്ളടക്കത്തിലേക്ക് കുട്ടികൾക്ക് ആക്‌സസ്സ് ലഭ്യമാക്കാതിരിക്കാനുള്ള റെസ്ട്രിക്കഡ് മോഡ് ഓൺ ചെയ്യാനും മാതാപിതാക്കൾക്ക് സാധിക്കും.

ഫാമിലി സേഫ്റ്റി മോഡ്

മുകളിൽ സൂചിപ്പിച്ച എല്ലാ നിയന്ത്രണങ്ങളും അവരവരുടെ അക്കൌണ്ടുകളിൽ ഉപയോക്താക്കൾക്ക് സെറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ ഫാമിലി സേഫ്റ്റി മോഡ് ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ കുട്ടികളുടെ അക്കൌണ്ടുകൾ നിയന്ത്രിക്കാൻ സാധിക്കുന്ന വിധത്തിലുള്ള സംവിധാനം ടിക്ടോക്ക് മാതാപിതാക്കൾക്ക് നൽകുന്നു.

മാതാപിതാക്കൾ

മാതാപിതാക്കൾ സെറ്റ് ചെയ്ത നിയന്ത്രണങ്ങളിൽ യാതൊരു വിധത്തിലുള്ള ഇടപെടലും നടത്താനോ അവ മാറ്റാനോ കുട്ടികൾക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ മാതാപിതാക്കൾ ഉണ്ടാക്കിയെടുത്ത സെറ്റിങ്സ് മാറ്റാൻ മാതാപിതാക്കളുടെ സമ്മതമില്ലതെ കുട്ടികൾക്ക് സാധിക്കുകയുമില്ല. ആപ്ലിക്കേഷനോട് കുട്ടികൾക്കുള്ള അഡിക്ഷൻ കുറയ്ക്കില്ലെങ്കിലും രക്ഷകർത്താക്കൾ മുന്നോട്ട് വയ്ക്കുന്ന ചില ഗുരുതരമായ ആശങ്കകളെ ഈ സുരക്ഷാ മോഡ് കുറയ്ക്കും. ആദ്യം ബ്രിട്ടണിലും പിന്നീട് മറ്റിടങ്ങളിലുമായിട്ടാകും ഈ സവിശേഷത വരുന്നത്.

കൂടുതൽ വായിക്കുക: ഹോട്ട്സ്റ്റാർ ഇനി ഡിസ്നി+ ഹോട്ട്സ്റ്റാർ; ലോഞ്ച് മാർച്ച് 29ന്കൂടുതൽ വായിക്കുക: ഹോട്ട്സ്റ്റാർ ഇനി ഡിസ്നി+ ഹോട്ട്സ്റ്റാർ; ലോഞ്ച് മാർച്ച് 29ന്

Best Mobiles in India

Read more about:
English summary
The TikTok app doesn’t allow children under 13 years to use it but it was found out that the majority of young users were surprisingly under thirteen. Children’s obsession with the app became a major cause of concern for the parents. However, now TikTok has introduced a new set of parental controls, which is called Family Safety Mode. The new feature will allow the parents to keep a check on their children’s use of the app and also set limits on it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X