കൊവിഡ്-19 വാക്സിനേഷൻ എളുപ്പമാക്കാൻ പുതിയ ഫീച്ചറുമായി പേടിഎം ആപ്പ്

|

ഇനി മുതൽ കൊവിഡ്-19 വാക്സിനേഷൻ സ്ലോട്ടുകളെ പറ്റി പേടിഎം വഴിയും അറിയാം. പേയ്മെന്റ് ആപ്പ് അതിന്റെ മിനി ആപ്പ് സ്റ്റോറിൽ ഒരു കോവിഡ് -19 വാക്സിൻ ഫൈൻഡർ ആരംഭിച്ചിട്ടുണ്ട്. ആപ്പിലൂടെ സ്ലോട്ടുകൾ നടത്താൻ ആളുകളെ സഹായിക്കുക മാത്രമല്ല ഓരോ കേന്ദ്രങ്ങളിലെയും വാക്സിൻ ലഭ്യതയെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യും. ഉപയോക്താക്കൾക്ക് പേടിഎമ്മിൽ നിന്ന് ലൈവ് അലേർട്ടുകളും ലഭിക്കും. നിലവിൽ, ഉപയോക്താക്കൾക്ക് കോവിൻ വെബ്‌സൈറ്റ് വഴിയും ആരോഗ്യ സേതു ആപ്പ് വഴിയുമാണ് സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നത്.

പേടിഎം

കഴിഞ്ഞ ദിവസം വാട്സ്ആപ്പ് ചാറ്റ്ബോട്ടുകൾ ഉപയോഗിച്ച് സ്ലോട്ടുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനവും സർക്കാർ അവതരിപ്പിച്ചിരുന്നു. പേടിഎം ആപ്പിൽ കൊവിഡ് വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനത്തെ കുറിച്ച് പേടിഎം വക്താവ് പറഞ്ഞത് അടുത്തുള്ള പ്രദേശത്ത് കോവിഡ് വാക്സിൻ സ്ലോട്ടുകൾ കണ്ടെത്തുന്നതിനും പുതിയ സ്ലോട്ടുകൾ ഓപ്പൺ ആകുമ്പോൾ അലേർട്ടുകൾ നൽകുന്നതിനും പുതിയ ഫീച്ചറിന് സാധിക്കും എന്നാണ്. ഗവൺമെന്റിന്റെയും ഓർഗനൈസേഷനുകളുടെയും പൗരന്മാരുടെയും സംയുക്ത പരിശ്രമത്തിലൂടെ കൊവിഡിനെതിരായ പോരാട്ടത്തിലാണ് നമ്മളെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വായിക്കുക: പബ്ജി ഗെയിം ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ എന്ന പേരിൽ തിരിച്ചെത്തുന്നുകൂടുതൽ വായിക്കുക: പബ്ജി ഗെയിം ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ എന്ന പേരിൽ തിരിച്ചെത്തുന്നു

വൈറസ്

രാജ്യത്തിൽ വൈറസിനെതിരെ കൂട്ടായ പ്രതിരോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പേടിഎം പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വാക്സിനേഷന് സഹായിക്കുന്ന പുതിയ ഫീച്ചർ ആപ്പിൽ കൊണ്ടുവന്നിരിക്കുന്നത്. ക്രമപ്രകാരം വാക്സിനേഷൻ എടുക്കാൻ ആളുകളെ സഹായിക്കുക എന്നതാണ് പുതിയ ഫീച്ചർ ആരംഭിച്ചതിന് പിന്നിലെ ആശയമെന്ന് കമ്പനി വ്യക്തമാക്കി. പേടിഎമ്മിലെ ടൂൾ ഉപയോക്താക്കളുടെ പ്രദേശത്ത് വാക്സിൻ സ്ലോട്ട് ലഭ്യമായിട്ടുണ്ടോ എന്നറിയാൻ ഇന്ത്യയിലെ 780 ജില്ലകളെ ട്രാക്കുചെയ്യുന്നു.

പേടിഎം ഫീച്ചർ

പുതിയ പേടിഎം ഫീച്ചർ ഉപയോഗിച്ച് ആളുകൾക്ക് സ്ഥലത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി വാക്സിൻ സ്ലോട്ടുകൾ അൺലിമിറ്റഡ് ആയി ഫിൽട്ടർ ചെയ്യാൻ കഴിയും. പുതിയ സ്ലോട്ടുകൾ ഓപ്പൺ ആകുമ്പോൾ ആപ്പിൽ ഓട്ടോമാറ്റിക്കായി ലൈവ് അലേർട്ടുകൾ വരികയും ചെയ്യും. വാക്‌സിനേഷൻ എടുക്കുന്നതിന് സ്ലോട്ട് ബുക്ക് ചെയ്യാൻ കഴിയുന്ന കൊവിൻ എപിഐയെ ആണ് പേടിഎം ഡാറ്റ സോഴ്സാക്കി മാറ്റിയിരിക്കുന്നത്. 18 നും 44 നും ഇടയിൽ പ്രായമുള്ളവരെ വാക്‌സിനേഷന് യോഗ്യരാക്കുന്ന മൂന്നാം ഘട്ട പ്രതിരോധ കുത്തിവയ്പ്പാണ് ഇപ്പോൾ നടക്കുന്നത്.

കൂടുതൽ വായിക്കുക: കൊവിഡ് -19: പുതിയ വിവരങ്ങളുമായി കൊറോണവൈറസ് ബാധിച്ച സെല്ലുകളുടെ 8കെ ചിത്രംകൂടുതൽ വായിക്കുക: കൊവിഡ് -19: പുതിയ വിവരങ്ങളുമായി കൊറോണവൈറസ് ബാധിച്ച സെല്ലുകളുടെ 8കെ ചിത്രം

വാക്സിനേഷൻ

മഹാമാരിയുടെ രണ്ടാമത്തെ തരംഗം രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലും കൊവിഡ് കേസുകൾ മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ വർധിക്കുന്നുണ്ട്. രണ്ടാമത്തെ തരംഗം മുമ്പത്തേതിനേക്കാൾ അപകടകാരിയാണെന്നാണ് ഇപ്പോൾ തന്നെ ലഭിക്കുന്ന സൂചന. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഒരേയൊരു മാർഗം ആളുകൾക്ക് വാക്സിനേഷൻ നൽകുക എന്നതാണ്. നാളെ മുതൽ കേരളത്തിൽ ലോക്ക്ഡൌൺ ആയിരിക്കും. ഇതിനൊപ്പം തന്നെ വാക്സിനേഷനും നടക്കും.

പ്രതിരോധ കുത്തിവയ്പ്പ്

പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിൽ നടത്തിയാൽ അത് ആളുകളുടെ പ്രതിരോധശേഷി വേഗത്തിൽ വർദ്ധിപ്പിക്കും. പേടിഎം കോവിഡ് -19 വാക്സിൻ ഫൈൻഡറിന്റെ ലോഞ്ചിലൂടെ ആളുകൾക്ക് വാക്സിനേഷൻ ലഭ്യമാണോ എന്നുള്ള വിവരങ്ങൾ അടക്കം അറിയാൻ പുതിയൊരു പ്ലാറ്റ്ഫോം കൂടിയാണ് ലഭിച്ചിരിക്കുന്നത്. പേടിഎം ആപ്പ് വഴി നേരിട്ട് സ്ലോട്ടുകളുടെ ലൈവ് ലഭ്യത പരിശോധിക്കാനും ബുക്ക് ചെയ്യാനും ഇത് സഹായിക്കും.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താംകൂടുതൽ വായിക്കുക: വാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താം

Best Mobiles in India

English summary
From now on, you can find Covid-19 vaccination slots through Paytm. The payment app has launched a Covid-19 vaccine finder in its mini app store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X