Home
Apps

എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്ക് 2700 രൂപ വരെ കിഴിവുമായി പേടിഎം

പേടിഎം കഴിഞ്ഞ വർഷം തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ പ്ലാറ്റ്ഫോം വഴി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് 2,700 രൂപ വരെ ക്യാഷ്ബാക്ക് നൽകുന്ന "3 പെ 2700 ക്യാഷ്ബാക്ക്" എന്നന ഓഫർ കൂടി പ്രഖ്യാപിച്ചിഹരിക്കുകയാണ് പേടിഎം. ഈ ഓഫർ ലഭിക്കുന്നതിന് ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ടെന്നും പേടിഎം വ്യക്തമാക്കുന്നു.

എൽജിപി

എൽജിപി സിലിണ്ടർ ബുക്കിംഗ് ഓഫർ പുതിയ പേടിഎം ഉപയോക്താക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു എന്നതാണ് പ്രധാനപ്പെട്ട കാര്യം. നിലവിലുള്ള ഉപയോക്താക്കൾക്ക് ആപ്പിലെ ഈ ഓഫർ ലഭിക്കുകയില്ല. ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് ആദ്യത്തെ മൂന്ന് മാസത്തേക്ക് 900 രൂപ വരെ ക്യാഷ്ബാക്ക് നൽകും. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഗ്യാസ് സിലണ്ടർ ബുക്ക് ചെയ്യാൻ സാധിക്കും. ധാരാളം ബിൽ പേയ്മെന്റ് ഓപ്ഷനുകളും പേടിഎം നൽകുന്നുണ്ട്.

പേടിഎം

പേടിഎം വഴി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് ഉപയോക്താക്കൾ 'ബുക്ക് ഗ്യാസ് സിലിണ്ടർ' ഓപ്ഷനിലേക്ക് പോയി ഗ്യാസ് ഏത് കമ്പനിയുടേതാണെന്ന് തിരഞ്ഞെടുത്ത് മൊബൈൽ നമ്പർ/LPG ID/ഉപഭോക്തൃ നമ്പർ എന്നിവയിൽ ഏതെങ്കിലും നൽകുക. ഉപയോക്താക്കൾക്ക് പേടിഎം വാലറ്റ്, പേടിഎം യുപിഐ, കാർഡുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഏത് പേയ്മെന്റ് രീതി ഉപയോഗിച്ചും പേയ്മെന്റ് നടത്താൻ കഴിയും. പേടിഎം വാലറ്റിൽ ബാലൻസ് ഇല്ലെങ്കിൽ പോലും മറ്റ് രീതികൾ ഉപയോഗിക്കാം.

പേടിഎം 2700 രൂപ ക്യാഷ്ബാക്ക് ഡീൽ

പേടിഎം 2700 രൂപ ക്യാഷ്ബാക്ക് ഡീൽ

നിങ്ങൾ ഒരു പേടിഎം ഉപയോക്താവ് ആണെങ്കിൽ നിങ്ങൾക്ക് പലതരം ബില്ലുകൾ അടയ്ക്കാൻ സാധിക്കും. ഗ്യാസ് സിലിണ്ടറിന്റെ കാര്യത്തിൽ ഓരോ ബുക്കിംഗിനും 5,000 രൂപ വരെ ക്യാഷ്ബാക്കാണ് പേടിഎം നൽകുന്നത്. പുതുതായി പ്രഖ്യാപിച്ച ‘3 പെ 2700' ക്യാഷ്ബാക്ക് ഓഫർ ഇൻഡെയ്ൻ, എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ് എന്നീ മൂന്ന് പ്രധാന എൽപിജി ​​കമ്പനികൾക്ക് മാത്രമേ ബാധകമാവുകയുള്ളു എന്നകാര്യം ഓർമ്മിക്കുക. ഈ മൂന്ന് കമ്പനികളുടെ ഗ്യാസ് സിലിണ്ടറുകളാണ് കേരളത്തിൽ കൂടുതൽ ആയി ഉപയോഗിക്കുന്നത് എന്നതിനാൽ കേരളത്തിലെ ആളുകൾക്ക് ഈ ഓഫർ ലഭിക്കും.

ക്യാഷ്ബാക്ക്

ക്യാഷ്ബാക്ക് ഓഫറിന് പുറമേ ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ പണം ഇല്ലെങ്കിൽ പിന്നീട് തുക അടയ്ക്കാൻ അനുവദിക്കുമെന്ന് പേടിഎം അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സിലിണ്ടർ ഉടൻ ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ഇത്തരം ആളുകൾക്ക് പേടിഎം നൌ പേ പ്രോഗ്രാമിലോ പേടിഎം പോസ്റ്റ്പെയ്ഡിലോ എൻറോൾ ചെയ്ത് അടുത്ത മാസം പണമടയ്ക്കാം. രാജ്യത്തെ എല്ലാവർക്കും ഡിജിറ്റൽ സേവനങ്ങൾ എത്തിക്കുക എന്നതും യൂട്ടിലിറ്റി പേയ്മെന്റുകൾ തടസമില്ലാതെ നടത്താൻ സാധിക്കുക എന്നതുമാണ് പേടിഎം ലക്ഷ്യമിടുന്നത് എന്ന് കമ്പനി വക്താവ് വ്യക്തമാക്കി.

യൂട്ടിലിറ്റി

യൂട്ടിലിറ്റി പേയ്മെന്റുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എൽ‌പി‌ജി സിലിണ്ടർ. ഇതിനായുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ എല്ലാ ആളുകളും ഉപയോഗിക്കാനും അത്തരം ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ എന്ന നിലയിലുമാണ് ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്നും പേടിഎം വക്താവ് പറഞ്ഞു. കാലക്രമേണ എൽ‌പി‌ജി സിലിണ്ടർ റീഫില്ലുകൾ ഓൺലൈനിൽ എളുപ്പത്തിൽ ബുക്ക് ചെയ്യുകയും പണം നൽകുകയും ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർധന പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

More from GizBot

Best Mobiles in India

English summary
When booking an LPG cylinder through Paytm, customers get a cashback of up to Rs 2,700. Cashback can be availed only by booking cylinders of three major LPG companies namely Indane, HP Gas, and BharatGas.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X