പൊല്ലാപ്പല്ല ഇത് പോല്‍-ആപ്പ്; കേരളാ പൊലീസിന്റെ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറങ്ങി

|

കേരളാ പൊലീസിന്‍റെ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന പുതിയ ആപ്പ് പുറത്തിറങ്ങി. പൊലീസ് സേനയുടെ 27 സേവനങ്ങള്‍ ജനങ്ങൾക്ക് ലഭ്യമാക്കുന്ന പോല്‍-ആപ്പ് (POL-APP) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ചടങ്ങിൽ പങ്കെടുത്തു. ഇപ്പോൾ ലഭിക്കുന്ന സേവനങ്ങൾക്ക് പുറമേ 15 സേവനങ്ങള്‍ കൂടി വൈകാതെ ഈ ആപ്പില്‍ ലഭ്യമാകും.

പോല്‍-ആപ്പ്

സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് പോല്‍-ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്‍ കാണിച്ചുകൊടുക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്. കേരളാ പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരുകളും ഇ-മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്. എഫ്ഐആർ റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനും ആപ്പിൽ സൗകര്യമുണ്ട്. പൊലീസ് സേന മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ട്രഷറിയിലേയ്ക്ക് അടയ്ക്കാനും ആപ്പിൽ സംവിധാനം ഉണ്ട്.

ജനമൈത്രി

പാസ്സ്പോര്‍ട്ട് പരിശോധനയുടെ നിലവിലെ അവസ്ഥ അറിയാനും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി ആപ്പില്‍ പ്രത്യേകസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ആപ്പിൽ രജിസ്റ്റര്‍ ചെയ്ത മൂന്നു മൊബൈല്‍ നമ്പറിലേയ്ക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷന്‍ അയയ്ക്കാനുള്ള സുരക്ഷാ സംവിധാനവും ഈ ആപ്പിലുണ്ട്. അത് കൂടാതെ ഈ നമ്പറുകളിലേയ്ക്ക് എസ്ഒഎസ് കോള്‍ ചെയ്യാനും സാധിക്കും.

കൂടുതൽ വായിക്കുക: ടിക്ടോക്കിന്റെ പ്ലേസ്റ്റോർ റേറ്റിങ് വർദ്ധിപ്പിക്കാൻ ഗൂഗിൾ ഡിലീറ്റ് ചെയ്തത് 80 ലക്ഷത്തോളം റീവ്യൂസ്കൂടുതൽ വായിക്കുക: ടിക്ടോക്കിന്റെ പ്ലേസ്റ്റോർ റേറ്റിങ് വർദ്ധിപ്പിക്കാൻ ഗൂഗിൾ ഡിലീറ്റ് ചെയ്തത് 80 ലക്ഷത്തോളം റീവ്യൂസ്

പൊലീസ് എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട്

പൊലീസ് എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിലേയ്ക്ക് സേവനം ആവശ്യപ്പെട്ടുകൊണ്ട് മെസേജ് അയയ്ക്കാന്നുള്ള പ്രത്യേകം സംവിധാനവും പോല്‍-ആപ്പിൽ ഏര്‍പ്പെടിത്തിയിട്ടുണ്ട്. വീട് പൂട്ടി പോകുന്ന അവസരങ്ങളില്‍ അക്കാര്യം ബന്ധപ്പെട്ട സ്റ്റേഷനില്‍ അറിയിക്കാനുള്ള സംവിധാനമാണ് ഈ ആപ്പിന്റെ മറ്റൊരു സവിശേഷത. വനിതകള്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസർമാരുടെ പ്രത്യേക അപ്പോയിൻമെന്റുകൾ ലഭിക്കാനും ഈ ആപ്പ് ഉപയോഗിക്കാം. ജനങ്ങള്‍ അറിയേണ്ട പൊലീസിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാകും.

സോഷ്യല്‍ മീഡിയ

പൊലീസിന്‍റെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളും ഈ ആപ്പിലൂടെ ലഭിക്കും. ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കുന്ന ട്രാഫിക് ഗുരു, യാത്രകള്‍ക്ക് സഹായമാകുന്ന ടൂറിസ്റ്റ് ഗൈഡ്, സൈബര്‍ മേഖലയിലെ തട്ടിപ്പുകള്‍ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍, പ്രധാനപ്പെട്ട സര്‍ക്കാര്‍ വെബ് സൈറ്റുകളുടെ ലിങ്കുകള്‍ എന്നിവയും ആപ്പില്‍ നൽകിയിട്ടുണ്ട്. ഏതെങ്കിലും കുറ്റകൃത്യം ശ്രദ്ധയിൽപ്പെട്ടാൽ അതിന്റെ വിവരണവും ഫോട്ടോയും നേരിട്ട് പൊലീസിന് അയയ്ക്കാന്‍ ഈ ആപ്പിലൂടെ സൗകര്യമൊരുക്കിയിട്ടുണ്ട്.

പൊലീസ് സ്റ്റേഷന്‍

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും വിവരങ്ങള്‍ അവരുടെ ഫോട്ടോയോടൊപ്പം ടാഗ് ചെയ്ത് ആപ്പിലൂടെ പോലീസിന് നല്‍കാം. പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കാനും ആപ്പിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. മറ്റ് പ്ലാറ്റ് ഫോമുകളില്‍ ഏതാനും ദിവസങ്ങള്‍ക്കകം ആപ്പ് ലഭ്യമാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

കൂടുതൽ വായിക്കുക: ഫോണിലെ ചൈനീസ് ആപ്പുകൾ ഡിലീറ്റ് ചെയ്യാനായി മാത്രം ഒരു ആപ്പ്കൂടുതൽ വായിക്കുക: ഫോണിലെ ചൈനീസ് ആപ്പുകൾ ഡിലീറ്റ് ചെയ്യാനായി മാത്രം ഒരു ആപ്പ്

Best Mobiles in India

Read more about:
English summary
A new app has been launched which provides all the services of Kerala Police online. Chief Minister Pinarayi Vijayan has unveiled the POL-APP, a mobile app that provides the services of the police force to the public. State Police Chief Loknath Behra and senior police officers attended the function. Apart from the services currently available, the app will also add 15 more services soon to the app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X