പബ്ജിയുടെ പകരക്കാരനായി ഇന്ത്യയുടെ സ്വന്തം ഫൌജി; ടീസർ പുറത്തിറങ്ങി
ഇന്ത്യയിലെ ഗെയിമിങ് പ്രേമികൾക്കിടയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചർച്ചയായിക്കൊണ്ടിരിക്കുന്ന വാക്കാണ് ഫൌജി. പബ്ജി നിരോധനത്തിന് പിന്നാലെ പ്രഖ്യാപിച്ച ഇന്ത്യൻ നിർമ്മിത ഗെയിമാണ് ഫൌജി. ഇപ്പോഴിതാ ഈ ഗെയിം വൈകാതെ പുറത്തിറങ്ങുമെന്ന സൂചനയുമായി എൻ-കോർ ഗെയിംസ് ഫൌജി സ്മാർട്ട്ഫോൺ ഗെയിമിന്റെ ആദ്യ ടീസർ പുറത്തിറക്കി. ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഈ ഗെയിം പബ്ജിക്ക് സമാനമായ തീമിലാണ് പുറത്തിറങ്ങുക.

ഫൌജി ടീസർ
ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് ആദ്യം ഫൌജി ഗെയിമിന്റെ പോസ്റ്റർ പുറത്ത് വിട്ടത്. ഗാൽവാൻ താഴ്വരയിലെ തീമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഗെയിം പുറത്തിറങ്ങുക എന്ന് അന്ന് വെളിപ്പെടുത്തിയിരുന്നു. പുതിയ ഫൌജി ഗെയിം ടീസർ ഈ തീം കൂടുതൽ സ്ഥിരീകരിക്കുന്നു. അതിർത്തിയിൽ ഇന്ത്യയുടെയും ചൈനീസ് സൈനികരുടെയും ഏറ്റുമുട്ടലിന് ഊന്നൽ നൽകുന്ന രീതിയിലാണ് ഈ ഗെയിം തീം ഉണ്ടാക്കിയിരിക്കുന്നത്.
പുതിയ ടീസറിലുള്ള വിശദാംശങ്ങിൽ നിന്നും ഗെയിം കളിക്കുന്നവർക്ക് ഹെലികോപ്റ്ററുകൾ വരുന്നതായി കാണാൻ കഴിയും. പബ്ജി, ഫ്രീഫയർ എന്നിവയിലെ വിമാനങ്ങൾക്ക് സമാനമാണ് ഫൌജിയിലെയും വിമാനം. ഫിയർലെസ് ആന്റ് യുണൈറ്റഡ് ഗാർഡ്സ് എന്ന പേരിന്റെ ചുരുക്ക രൂപമാണ് ഫൌജി. ഈ വാക്കിന് ഹിന്ദിയിൽ സൈനികൻ എന്ന അർത്ഥം കൂടി ഉണ്ട്. ഫൌജി ഒരു ടീം ബേസ്ഡ് ആക്ഷൻ ഗെയിമായിരിക്കും. എന്നാലും ഗെയിമിലുള്ള തോക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ടീസറിലില്ല.

ഫൌജി മറ്റൊരു പോയിന്റ് ആൻഡ് ഷൂട്ട് ഗെയിമാണെന്ന റിപ്പോർട്ടുകൾ നിലനിൽക്കെ തന്നെ ടീസറിൽ ആയുധങ്ങളൊന്നും കാണുന്നില്ല എന്നത് അതിശയിപ്പിക്കുന്നു. തോക്കുകളോ മറ്റ് ആയുധങ്ങളോ ഉപയോഗിക്കുന്നതിനുപകരം കൈ മാത്രം ഉപയോഗിച്ച് ശത്രുവിനെതിരെ നേരിടുന്ന രീതിയാണ് ഫൌജി ഗെയിമിന്റെ ടീസറിൽ കാണുന്നത്. ഇനി മറ്റൊരു മോഡിൽ ആയുധങ്ങൾ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.

ഫൌജി ഗെയിം മൾട്ടിപ്ലെയർ മോഡ് ഉൾപ്പെടുത്തുമോ എന്ന കാര്യത്തിലും വ്യക്ത ഇല്ല. എൻ-കോർ ഗെയിംസ് സ്ഥാപകൻ വിശാൽ ഗോണ്ടാൽ നേരത്തെ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞത് അനുസരിച്ച് ആദ്യഘട്ടത്തിൽ ഫൌജി ഗെയിമിൽ ബാറ്റിൽ റോയൽ മോഡ് ഉൾപ്പെടുത്തില്ല. പിന്നീട് ഇത് ഉൾപ്പെടുത്തുമോ എന്ന കാര്യം വ്യക്തമല്ല. പുതിയ ഇന്ത്യൻ ഗെയിം പ്രധാനമായും ഗാൽവേ വാലിയിലെ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട തീമിലാണ് ഉണ്ടാക്കിയിരിക്കുന്നത്. അഞ്ച് സൈനികർ അരികിൽ നിൽക്കുന്നതും ടീസറിൽ കാണുന്നുണ്ട്. ടീം ഗെയിമാണ് ഇതെന്ന സൂചനയാണ് ടീസർ നൽകുന്നു.

ഫൌജി ഗെയിം ഉടൻ വരുന്നു എന്ന സൂചനയാണ് ടീസർ നൽകുന്നത്. എപ്പോഴായിരിക്കം ഗെയിം പുറത്തിറങ്ങുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നവംബറിൽ തന്നെ ഈ ഡിവൈസ് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഇത് ശരിയാണെങ്കിൽ അധികം വൈകാതെ ഇന്ത്യൻ നിർമ്മിത ഗെയിം എല്ലാവർക്കും ലഭ്യമാകും. ഇന്ത്യയിലെ ഉപയോക്താക്കളെ ആകർഷിക്കാൻ ടീസർ തന്നെ നിരവധി ദേശസ്നേഹ വികാരങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ആത്മനിർഭർ ഭാരത് പ്രസ്ഥാനത്തിന് പിന്തുണ നൽകികൊണ്ടാണ് ഈ ഗെയിം പുറത്തിറക്കുന്നത്. ചൈനീസ് വിരുദ്ധ വികാരം ചൂഷണം ചെയ്യാൻ ഗെയിമിന് സാധിച്ചാൽ ഈ ഗെയിം വലിയ വിജയമായിരിക്കും.


Click it and Unblock the Notifications







