പബ്ജി തിരിച്ചു വരുന്നു, ഇനി പേര് പബ്ജി മൊബൈൽ ഇന്ത്യ
ഇന്ത്യയിലെ ഗെയിമർമാർക്കൊരു സന്തോഷ വാർത്ത, ചൈനീസ് ആപ്പ് എന്ന പേരിൽ നിരോധിക്കപ്പെട്ട പബ്ജി മെബൈൽ രാജ്യത്ത് തിരിച്ചെത്തുന്നു. പബ്ജി മെബൈൽ ഇന്ത്യ എന്ന പേരിലാണ് ഈ ആപ്പ് തിരികെ വരുന്നത്. പുതിയ പേരിലുള്ള ഗെയിം വൈകാതെ ലോഞ്ച് ചെയ്യും. "ഇന്ത്യ" എന്ന വാക്ക് കൂടി ചേർത്ത് വിപണിയിലെത്തിക്കുന്ന ഈ ഗെയിം നേരത്തെ ഉണ്ടായിരുന്ന സുരക്ഷാ ആശങ്കകളെ ഇല്ലാതാക്കുന്നു. പബ്ജിയുടെ ഈ പുതിയ പതിപ്പ് ഇന്ത്യൻ ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് എന്ന് പബ്ജി കോർപ്പറേഷൻ അറിയിച്ചു. അധികം വൈകാതെ തന്നെ ഗെയിം എല്ലാവർക്കും ലഭ്യമാകും.

സർക്കാരിന്റെ ഉത്തരവിനനുസരിച്ച് പബ്ജി മൊബൈൽ ഇന്ത്യയിലെ ഉപയോക്താക്കളുടെ സുരക്ഷിതത്വവും മികച്ച ഗെയിംപ്ലേ അനുഭവവും നൽകാൻ ശ്രമിക്കുമെന്ന് ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ജി കോർപ്പറേഷൻ അറിയിച്ചു. അസുർ ക്ലൌഡിൽ ഉപയോക്താക്കളുടെ ഡാറ്റ സ്റ്റോർ ചെയ്യുന്നതിനായി പബ്ജി കോർപ്പറേഷന്റെ മാതൃ കമ്പനിയായ ക്രാഫ്റ്റൺ അടുത്തിടെ മൈക്രോസോഫ്റ്റുമായി ധാരണയുണ്ടാക്കിയിരുന്നു. ഇത് ഇന്ത്യയിലും ലഭ്യമാണ്. ഡാറ്റാ ലോക്കലൈസേഷൻ പോളിസി അനുസരിച്ച് ഇന്ത്യൻ ഉപയോക്താക്കളുടെ ഡാറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്ന് നിർബന്ധമുണ്ട്.
Hint :- Tomorrow ;) #pubgmobileindia #PUBGMOBILE #pubgunban pic.twitter.com/1bhulrr9BY— PUBG MOBILE INDIA (@PUBGIndiaGame) November 12, 2020 '>
കേന്ദ്ര സർക്കാരിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പുറമെ പബ്ജി മൊബൈൽ ഇന്ത്യയിലെ കൌമാരക്കാരായ ഉപയോക്താക്കളെ മോശമായി സ്വാധീനിക്കുന്നു എന്നും അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അക്രമാസക്തമായ ഗെയിമാണ് പബ്ജി എന്നാണ് വലിയൊരു വിഭാഗത്തിന്റെ ധാരണ. ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം പുറത്തിറക്കിയ പബ്ജി മൊബൈൽ ഇന്ത്യ ആപ്പിൽ അവതാറുകൾ അർദ്ധ നഗ്നരായിരിക്കില്ല. വ്യത്യസ്തമായി കഥാപാത്രങ്ങൾ ഉണ്ടായിരിക്കുമെങ്കിലും ഇവ പൂർണ്ണമായും വസ്ത്രം ധരിച്ചായിരിക്കും ഉണ്ടാവുക. ഗെയിം വിജയിച്ചോ വാങ്ങിയോ ലഭിക്കുന്ന വസ്ത്രങ്ങളും ഉപയോഗിക്കാൻ സാധിക്കും. ഇന്ത്യൻ ഉപയോക്താക്കൾക്ക് പരിചിതമായ ഒരു വെർച്വൽ സിമുലേഷൻ ട്രെയിനിങ് ഗ്രൗണ്ടും ഇതിലൂടെ ലഭിക്കും.

പബ്ജി മൊബൈൽ നിരോധിച്ചതിന് പിന്നിലെ ഏറ്റവും വലിയ കാരണം ആരോഗ്യപരമാണ്. കാരണങ്ങളാണ്. യുവാക്കളായ ഗെയിമർമാർക്ക് ആരോഗ്യകരമായ ഗെയിമുകൾ കളിക്കാൻ സഹായിക്കുക എന്നൊരു ലക്ഷ്യവും ഇതിനുണ്ട്. പുതിയ ഗെയിം ആപ്പ് നിരന്തരം പുതുക്കാനും മാറ്റങ്ങൾ വരുത്താനും ശ്രമിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഉപയോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഗെയിം കൂടുതൽ രസകരമാക്കും. മറ്റിടങ്ങിൽ ലഭിക്കുന്ന പബ്ജി ആപ്പിൽ നിന്നും വ്യത്യസ്തമായിരിക്കും ഈ ആപ്പ്.

ഗെയിമർമാരുമായി ആശയവിനിമയം നടത്തുന്നതിനും മികച്ച സർവ്വീസ് നൽകുന്നതിനും ഒരു ഇന്ത്യൻ സബ്സിഡിയറി ഉണ്ടാക്കുമെന്ന് പബ്ജി കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. ബിസിനസ്സ്, എസ്‌പോർട്ടുകൾ, ഗെയിം ഡെവലപ്പ്മെന്റ് എന്നീ മേഖലകളിൽ വിദഗ്ധരായ 100 പേരെ ഈ ഇന്ത്യൻ സബ്‌സിഡിയറിയിൽ നിയമിക്കും. ഇതിലൂടെ സർക്കാരിനെയും ഉപയോക്താക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ സാധിക്കും. ഈ നീക്കം പബ്ജി കോർപ്പറേഷനും സഹായകരമാണ്. ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നേരിടുന്ന തിരിച്ചടിയുടെ ഫലമായി ഉണ്ടായി വരുന്ന ഇന്ത്യയിലെ ആപ്ലിക്കേഷൻ ഇക്കോസിസ്റ്റം പ്രയോജനപ്പെടുത്താൻ പബ്ജി മൊബൈൽ ഇന്ത്യ എന്ന ഗെയിം ആപ്പിന് സാധിച്ചേക്കും.

തൊഴിൽ, പ്രാദേശിക വീഡിയോ ഗെയിം, എസ്‌പോർട്ടുകൾ, വിനോദം, ഐടി വ്യവസായങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനായി പബ്ജി കോർപ്പറേഷൻ ഇന്ത്യയുടെ വിവിധ മേഖലകളിൽ 100 മില്യൺ ഡോളർ നിക്ഷേപം നടത്തും. ഉൽപ്പാദന വ്യവസായ മേഖലയിലൊഴികെ ഒരു കൊറിയൻ കമ്പനി ഇന്ത്യയിൽ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഈ നിക്ഷേപത്തിന്റെ ഒരു പ്രധാന ഭാഗം സ്പോർട്സ് ഇവന്റുകൾക്കും ടൂർണമെന്റുകൾക്കുമായി നീക്കിവയ്ക്കും. പുതിയ ഇന്ത്യൻ സബ്സിഡിയറി ഇന്ത്യയിലെ ഗെയിം വ്യവസായത്തെ സഹായിക്കുമെന്നും പബ്ജി കോർപ്പറേഷൻ അറിയിച്ചു.


Click it and Unblock the Notifications