Home
Apps

പബ്ജി മൊബൈൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ എയർടെല്ലിന്റെ ശ്രമം?

ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ചില വലിയ ടെക് കമ്പനികളുടെ നിർണായക വിപണിയാണ് ഇന്ത്യ. പബ്ജി മൊബൈൽസിനും ഇന്ത്യയിൽ ധാരാളം ഉപയോക്താക്കൾ ഉണ്ടായിരുന്നു. ഒരു സർവേ പ്രകാരം ഇന്ത്യയിൽ നിരോധനിച്ചതോടെ സെപ്റ്റംബറിൽ ആഗോള തലത്തിൽ പബ്ജി മൊബൈൽ ഡൌൺ‌ലോഡ്സിൽ 26 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ നിരോധനം പബ്ജിയെ അടിമുടി ബാധിച്ചിട്ടുണ്ട്. നിരോധനം നീക്കി തിരികെ എത്താനുള്ള ശ്രമങ്ങളാണ് കമ്പനി ഇപ്പോൾ നടത്തുന്നത്. ഇതിനായി കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ജി കോർപ്പറേഷൻ ഭാരതി എയർടെലുമായി ചർച്ചകൾ ആരംഭിച്ചു.

പബ്ജി മൊബൈൽ ഗെയിം

ഇന്ത്യയിലെ പബ്ജി മൊബൈൽ ഗെയിമിന്റെ വിതരണാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകൾ എയർടെലുമായി പബ്ജി നടത്തി വരികയാണ്. ഈ ഗെയിമിംഗ് പ്ലാറ്റ്‌ഫോം ഇന്ത്യയിൽ ഒരു ടീം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഈ മേഖലയിൽ 4 മുതൽ 6 വരെ വർഷം പരിചയമുള്ള ആളുകളെ ഉപയോഗിച്ച് ഒരു ചെറിയ ടീമിനെ ഉണ്ടാക്കാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത് എന്ന് കമ്പനി തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കൊറിയൻ കമ്പനി

നേരത്തെ ഈ കൊറിയൻ കമ്പനി റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോമുകളുമായും ചർച്ചകൾ നടത്തിയിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ ഇന്ത്യയിൽ പബ്ജി ഗെയിം നിരോധിച്ചത്. ഈ നിരോധനം നിർഭാഗ്യകരമാണ് എന്നാണ് കമ്പനി അന്ന് പ്രതികരിച്ചത്. ഇന്ത്യയിലെ പബ്ജി മൊബൈലിന്റെ വിതരണ അവകാശം ഉണ്ടായിരുന്ന ചൈനീസ് കമ്പനിയായ ടെൻസെന്റുമായുള്ള കരാർ പബ്ജി കോർപ്പറേഷൻ ഒഴിവാക്കിയിരുന്നു.

ടെൻസന്റ്

ഇന്ത്യയിൽ പബ്ജി നിരോധിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെട്ടത് ചൈനീസ് ബന്ധമാണ്. ഈ ഗെയിമിന്റെ വിതരണക്കാരായ ടെൻസന്റ് മാത്രാണ് ചൈനീസ് കമ്പനി. പബ്ജി കോർപ്പറേഷൻ എന്ന കമ്പനി കൊറിയൻ ആണ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരവധി ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതിനൊപ്പമാണ് പബ്ജിയും ഇന്ത്യയിൽ നിരോധിക്കപ്പെട്ടത്. ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക്, ഹലോ എന്നീ ആപ്പുകളും ഇന്ത്യയിൽ നിരോധിക്കപ്പെട്ടിരുന്നു.

കേന്ദ്രസർക്കാർ

രാജ്യത്ത് പബ്ജി ഗെയിം നിരോധിച്ച കേന്ദ്രസർക്കാർ നടപടി പബ്ജി മൊബൈലിന്റെ ആഗോള വളർച്ചയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സെൻസർ ടവർ റിപ്പോർട്ട് അനുസരിച്ച് ആഗോളതലത്തിൽ പബ്ജി മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാളുകൾ 10.7 ദശലക്ഷമാണ്. ഓഗസ്റ്റ് മാസത്തിൽ ഇത് 14.6 ദശലക്ഷമായിരുന്നു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗെയിം ഡൌൺലോഡ്സ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

പബ്ജി കോർപ്പറേഷൻ

കഴിഞ്ഞ നാല് മുതൽ അഞ്ച് മാസത്തിനുള്ളിൽ പബ്ജി മൊബൈലിന്റെ മൊത്തത്തിലുള്ള ഡൌൺ‌ലോഡ്സിൽ ഇന്ത്യയിൽ നിന്നുള്ള സംഭാവന 30 മുതൽ 35 ശതമാനം വരെയാണ്. ഇതുവരെ ഉണ്ടായ 734 ദശലക്ഷം പബ്ജി മൊബൈൽ‌ ഡൌൺ‌ലോഡുകളിൽ‌ 24 ശതമാനം അഥവാ 175 ദശലക്ഷം ഡൌൺലോഡുകളാണ് ഇന്ത്യയിൽ നിന്ന് മാത്രം ഉണ്ടായത്. ഇത് ജൂൺ മാസം വരെയുള്ള കണക്കുകളാണ്. എന്തായാലും ഗെയിം തിരിച്ച് കൊണ്ടുവരാനായി ഇന്ത്യയിലെ ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുമായി പബ്ജി കോർപ്പറേഷൻ ചർച്ചകൾ സജീവമാക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
PUBG is in initial talks with Airtel over the transfer of distribution rights to the PUBG mobile game in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X