ഇന്ന് മുതൽ ഇന്ത്യയിൽ പബ്ജി മൊബൈൽ ഗെയിം ആപ്പ് ഓപ്പൺ ആവില്ല

|

പബ്ജി മൊബൈൽ ഗെയിം കളിക്കുന്നവർക്ക് അവസാനമായി ഈ ഗെയിം കളിക്കാനുള്ള അവസരമാണ് ഇന്ന്. നിരോധനം നിലവിലുണ്ടെങ്കിലും നേരത്തെ തന്നെ ഈ ആപ്പ് ഡൌൺലോഡ് ചെയ്ത പബ്ജി മൊബൈൽ ഗെയിം ഉപയോക്താക്കൾക്ക് ആൻഡ്രോയിഡ് ഐഒഎസ് സ്മാർട്ട്‌ഫോണുകളിൽ ഇത് ഓപ്പൺ ചെയ്ത് കളിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇന്ന് മുതൽ ഇത് മാറുകയാണ്. ഇന്ത്യയിലെ പബ്ജി ഗെയിമിലേക്കുള്ള എല്ലാ സേവനങ്ങളും ആക്സസും അവസാനിപ്പിക്കുന്നുവെന്ന് ടെൻസെന്റ് ഗെയിംസ് ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്.

 

പബ്ജി മൊബൈൽ ഗെയിം

പബ്ജി മൊബൈൽ ഗെയിം ആപ്പ് ഇനി മുതൽ ഇന്ത്യയിൽ ഓപ്പൺ ചെയ്യാൻ സാധിക്കില്ല. സുരക്ഷ, സ്വകാര്യത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ പബ്ജിയടക്കമുള്ള നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചിരുന്നു. നിരോധനത്തിന് തൊട്ടുപിന്നാലെ പബ്ജി മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് നീക്കം ചെയ്‌തു. പുതിയ ഉപയോക്താക്കൾക്ക് ആപ്പ് ഡൌൺലോഡ് ചെയ്യാൻ സാധിക്കാതായെങ്കിലും നേരത്തെ ആപ്പ് ഡൌൺലോഡ് ചെയ്ത ഉപയോക്താക്കൾക്ക് ഗെയിം കളിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇന്ന് മുതൽ ഇതും സാധിക്കില്ല.

കൂടുതൽ വായിക്കുക: ഇനി ഇൻസ്റ്റാഗ്രാം റീൽസിലെ വീഡിയോ ദൈർഘ്യം 30 സെക്കൻഡ്, ക്ലിപ്പുകൾ ട്രിം ചെയ്യാനും സംവിധാനംകൂടുതൽ വായിക്കുക: ഇനി ഇൻസ്റ്റാഗ്രാം റീൽസിലെ വീഡിയോ ദൈർഘ്യം 30 സെക്കൻഡ്, ക്ലിപ്പുകൾ ട്രിം ചെയ്യാനും സംവിധാനം

പബ്ജി മൊബൈൽ

പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് വേർഷൻ എന്നിവയിലേക്കുള്ള ആക്സസാണ് ഇന്ന് മുതൽ നിർത്തലാക്കുന്നത്. പബ്ജി മൊബൈൽ ഇന്ത്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ടെൻസെന്റ് ഗെയിംസ് 2020 ഒക്ടോബർ 30ന് ഇന്ത്യയിലെ ഉപയോക്താക്കൾക്കായുള്ള എല്ലാ സേവനങ്ങളും ആക്സസും അവസാനിപ്പിക്കുമെന്നും ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ കമ്പനി അറിയിച്ചു.

ഗെയിമിംഗ്
 

ഗെയിമിംഗ് പ്ലാറ്റ്‌ഫോമിന് ഇലക്‌ട്രോണിക്‌സ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഇടക്കാല ഉത്തരവ് പാലിക്കേണ്ടതുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. പബ്ജി മൊബൈൽ ഇന്ത്യയിൽ പബ്ലിഷ് ചെയ്യാനുള്ള അവകാശം പബ്ജി ഇന്റലക്ഷ്യൽ പ്രോപ്പർട്ടിക്ക് തിരികെ നൽകുമെന്നും ടെൻസന്റ് ഗെയിം അറിയിച്ചു. ഇതിനർത്ഥം പബ്ജി മൊബൈൽ ഗെയിമിന്റെ ഇന്ത്യയിലെ അവകാശത്തിനായി ചിലപ്പോൾ ലേലം വിളി നടന്നേക്കും എന്നാണ്.

കൂടുതൽ വായിക്കുക: സൂം സൌജന്യ കോളുകൾ ഇനി കൂടുതൽ സുരക്ഷിതം, എൻഡ് ടു എൻഡ് ഇൻക്രിപ്ഷൻ വന്നുകൂടുതൽ വായിക്കുക: സൂം സൌജന്യ കോളുകൾ ഇനി കൂടുതൽ സുരക്ഷിതം, എൻഡ് ടു എൻഡ് ഇൻക്രിപ്ഷൻ വന്നു

എയർടെൽ, ജിയോ

എയർടെൽ, ജിയോ എന്നിവ ഇന്ത്യയിലേക്ക് പബിജിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എയർടെൽ, റിലയൻസ് ജിയോ എന്നിവയുമായി പബ്ജി മൊബൈൽ ചർച്ച നടത്തിവരികയാണ്. പക്ഷേ പബ്ജി മൊബൈൽ ഇന്ത്യയിലെ സേവനങ്ങൾ അവസാനിപ്പിക്കുന്നതോടെ ഇത്തരം പ്രതീക്ഷകൾക്കും തിരിച്ചടിയാകുന്നു. ജനപ്രിയ ബാറ്റിൽ റോയൽ ഗെയിമായ പബ്ജി ഇനി രാജ്യത്ത് ലഭ്യമാകില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

പബ്ജിയുടെ പകരക്കാരൻ

പബ്ജിയുടെ പകരക്കാരൻ

പബ്ജിയുടെ ജനപ്രീതി കണക്കിലെടുത്ത് ഇന്ത്യയിൽ തന്നെ ഇതിനൊരു പകരക്കാരനെ ഉണ്ടാക്കിയിട്ടുണ്ട്. ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും ഈ ഗെയിമിന്റെ പോസ്റ്ററും ടീസറും പുറത്ത് വന്നിരുന്നു. ഫൌ-ജി എന്ന പേരിലാണ് പുതിയ ഗെയിം പുറത്തിറക്കുന്നത്. എൻ-കോർ ഗെയിംസാണ് ഈ ഗെയിം പുറത്തിറക്കിയിരിക്കുന്നത്. ഗാൽവാൻ താഴ്വരയിലെ തീമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഗെയിം പുറത്തിറങ്ങുക. നവംബറിൽ തന്നെ ഈ ഗെയിം എല്ലാവർക്കും ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: പബ്ജിയുടെ പകരക്കാരനായി ഇന്ത്യയുടെ സ്വന്തം ഫൌജി; ടീസർ പുറത്തിറങ്ങികൂടുതൽ വായിക്കുക: പബ്ജിയുടെ പകരക്കാരനായി ഇന്ത്യയുടെ സ്വന്തം ഫൌജി; ടീസർ പുറത്തിറങ്ങി

Best Mobiles in India

Read more about:
English summary
The PUBG mobile game app will no longer be open in India. The central government had banned several Chinese applications, including PUBG, citing security and privacy concerns.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X