റിലയൻസ് ജിയോയുടെ വീഡിയോ കോൺഫറൻസിംഗ് ആപ്പ് ഉടൻ പുറത്തിറങ്ങും

|

വീഡിയോ കോൺഫറൻസിംഗ് അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിച്ച് വരുന്ന അവസരത്തിൽ നിലവിലുള്ള വീഡിയോ കോൺഫറൻസിങ് ആപ്പുകൾക്ക് കടുത്ത വെല്ലുവിളിയുയത്താനൊരുങ്ങുകയാണ് ജിയോ. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ജിയോ ഏതാനും ദിവസങ്ങൾക്കുള്ളിൽ ജിയോ മീറ്റ് എന്ന ആപ്ലിക്കേഷൻ പുറത്തിറക്കും. ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സൂം ആപ്ലിക്കേഷൻ എന്നിവയ്ക്ക് എതിരാളിയായിട്ടാണ് ജിയോ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്.

 

വീഡിയോ കോളിങ്

ലോക്ക്ഡൌൺ കാരണം ആളുകൾ വീട്ടിൽ തന്നെ കഴിയുകയാണ്. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാനും ജോലി സംബന്ധമായ കാര്യങ്ങൾക്കും ധാരാളം ആളുകൾ വീഡിയോ കോളിങ് ആപ്പുകളെ ആശ്രയിക്കുന്നു. സൂം ആപ്പിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്കകളുണ്ടാക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ സൂമിനൊരു പകരക്കാരനെ കണ്ടെത്താൻ ശ്രമിക്കുകയാണ് എല്ലാവരും. സൂമിന് സമാനമായ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നവർക്ക് കേന്ദ്ര സർക്കാർ ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.

റിലയൻസ് ജിയോ

"ജിയോ മീറ്റ് നിരവധി സവിശേഷതകളുള്ള ഒരു പ്ലാറ്റ്ഫോമാണ്. ഏത് ഡിവൈസിലും ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പ്രവർത്തിക്കാനുള്ള കഴിവോടെയായിരിക്കും ഈ ആപ്പ് പുറത്തിറക്കുകയെന്ന് റിലയൻസ് ജിയോ ഇൻഫോകോം സീനിയർ വൈസ് പ്രസിഡന്റ് പങ്കജ് പവാർ അറിയിച്ചതായി ഇക്കണോമിക് ടൈംസ് ഇൻഫോകോം റിപ്പോർട്ട് ചെയ്തു. ഇതൊരു സാധാരണ വീഡിയോ കോളിങ് ആപ്പായി പരിമിതപ്പെടില്ലെന്നും പങ്കജ് പവാർ വ്യക്തമാക്കി.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കിയേക്കുംകൂടുതൽ വായിക്കുക: ഇന്ത്യയിൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കിയേക്കും

ഹെൽത്ത് ആപ്ലിക്കേഷൻ
 

ജിയോയുടെ ഹെൽത്ത് ആപ്ലിക്കേഷൻ വരാനിരിക്കുന്ന വീഡിയോ കോളിങ് ആപ്ലിക്കേഷനുമായി സംയോജിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഉപയോക്താക്കൾക്ക് ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാക്കാനും ചികിത്സ ലഭിക്കാനും മരുന്നുകൾ ഓർഡർ ചെയ്യാനും ഇതിൽ സംവിധാനം ഉണ്ടാക്കും. ഇതുകൂടാതെ, ജിയോ അതിന്റെ വിദ്യാഭ്യാസ പ്ലാറ്റ്ഫോമിനെ പുതിയ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. വിർച്വൽ ക്ലാസുകൾ നടത്താൻ ഇതിലൂടെ സാധിക്കും.

ജിയോയുടെ ആപ്പ്

ജിയോയുടെ വീഡിയോ കോൺഫറൻസ് ഇന്ത്യയിൽ ഏതാനും ദിവസങ്ങൾക്കകം തന്നെ ലഭ്യമാകും. എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ആപ്പായിരിക്കും ഇതെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് ഈ ആപ്പ് പ്രവർത്തിക്കുകയെന്നും പങ്കജ് പവാർ വ്യക്തമാക്കിയിട്ടുണ്ട്. സൂം അടക്കമുള്ള ആപ്പുകൾക്ക് ജിയോയുടെ ആപ്പ് വൻ വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്.

വീഡിയോ കോൺഫറൻസിംഗ്

വീഡിയോ കോൺഫറൻസിംഗ്

ആളുകൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനാൽ വീഡിയോ കോളിങ് ആപ്പുകളുടെ ഉപയോഗം വൻ തോതിൽ വർദ്ധിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ മീറ്റിംഗ് ആപ്ലിക്കേഷനിൽ 200 ദശലക്ഷം പേർ പങ്കെടുക്കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദേലയും സൂം ആപ്പ് 300 ദശലക്ഷം ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് സൂം അധികൃതരും അറിയിച്ചിരുന്നു. ഫേസ്ബുക്കിന്റെ മെസഞ്ചർ റൂംസ് വഴി 700 ദശലക്ഷം ആളുകൾ വീഡിയോ കോളിങിൽ ഏർപ്പെടുന്നുണ്ടെന്ന് ഫേസ്ബുക്കും അവകാശപ്പെടുന്നുണ്ട്.

കൂടുതൽ വായിക്കുക: സൂമിനെയും വാട്സ്ആപ്പിനെയും നേരിടാൻ പുതിയ സവിശേഷതകളുമായി ഗൂഗിൾ ഡ്യൂവോകൂടുതൽ വായിക്കുക: സൂമിനെയും വാട്സ്ആപ്പിനെയും നേരിടാൻ പുതിയ സവിശേഷതകളുമായി ഗൂഗിൾ ഡ്യൂവോ

ജിയോ ഉപയോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ്

ജിയോ ഉപയോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ്

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർ കൂടിയായ റിലയൻസ് ജിയോ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 17.5 ദശലക്ഷം ഉപയോക്താക്കളെ പുതുതായി നെറ്റ്വർക്കിലേക്ക് ചേർത്തതായി അറിയിച്ചു. 2,331 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. സേവനം ആരംഭിച്ച് കുറച്ച് വർഷത്തിനുള്ളിൽ ഏറ്റവും ഉപയോക്താക്കളുള്ള ടെലിക്കോം ഓപ്പറേറ്ററായി മാറുന്നതിനൊപ്പം തന്നെ ഇന്ത്യയിലെ ഡാറ്റ ഉപഭോഗവും ടെലിക്കോം വിപണിയുടെ സ്വഭാവവും മാറ്റിയെടുത്തതും ജിയോ തന്നെയാണ്.

Best Mobiles in India

Read more about:
English summary
Reliance Jio is all set to give tough competition to video conferencing apps. Yes, you heard it right. The telecom operator is planning to launch its app called Jio Meet in a few days. The upcoming platform is likely to take on Google Meet, Microsoft Teams, and the newly launched app called Zoom.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X