ഫോണിലെ ചൈനീസ് ആപ്പുകൾ ഡിലീറ്റ് ചെയ്യാനായി മാത്രം ഒരു ആപ്പ്

|

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ചൈനയ്ക്കെതിരായ വിമർശനങ്ങൾ പല രാജ്യങ്ങളിലും ഉണ്ടാവുന്നുണ്ട്. അതിനിടെ ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷങ്ങളുണ്ടാകുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഇക്കാരണങ്ങൾ ചൈനീസ് ഉൽപ്പന്നങ്ങളെ ഒഴിവാക്കുക എന്നുള്ള പ്രചരണം ശക്തമാകാൻ കാരണമായി. ചൈനീസ് സ്മാർട്ട്ഫോണുകളും ഡിവൈസുകളും ഒഴിവാക്കണം എന്ന പ്രചരണം നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ചൈനീസ് ആപ്പുകൾ കൂടി ബഹിഷ്കരിക്കണം എന്ന പ്രചരണമാണ് ഇപ്പോൾ വ്യാപകമായി ഉയരുന്നത്.

ചൈനീസ്

ചൈനീസ് കമ്പനികളുടെ ആപ്പുകൾ ബഹിഷ്കരിക്കുന്നതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ വൻ ജനപ്രീതി നേടുകയാണ്. റിമൂവ് ചൈന ആപ്പ്സ് എന്ന പേരിലുള്ള ആപ്പാണ് ചൈനീസ് ആപ്പുകളെ സ്മാർട്ട്ഫോണിൽ നിന്നും നീക്കം ചെയ്യാൻ സാഹായിക്കുന്നുവെന്ന അവകാശവാദവുമായി എത്തിയിരിക്കുന്നത്. റിമൂവ് ചൈന ആപ്പ്സ് വികസിപ്പിച്ചെടുത്തത് വൺടച്ച് ആപ്പ് ലാബ്സാണ്. ആപ്പിന് ഇതിനകം 1,00,000 ഡൌൺലോഡ്സ് നേടാനായി.

റിമൂവ് ചൈന ആപ്പ്സ്

റിമൂവ് ചൈന ആപ്പ്സിന്റെ ശരാശരി റേറ്റിങ് 4.8 സ്റ്റാറാണ്. ഫോണിലുള്ള അപ്ലിക്കേഷൻ ഏത് രാജ്യത്ത് വികസിപ്പിച്ചെടുത്തതാണെന്ന് കണ്ടെത്താൻ സാധിക്കുമെന്നാണ് ഈ ആപ്പിന്റെ അവകാശവാദം. ചൈനീസ് ആപ്പുകളുടെ ഒരു ലിസ്റ്റ് തന്നെ എടുത്ത് കാണിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. മറ്റ് അപ്ലിക്കേഷനുകളൊന്നും അൺഇൻസ്റ്റാൾ ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയോ നിർബന്ധിക്കുകയോ ചെയ്യാൻ ഉദ്ദേശിച്ചല്ല ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നതെന്ന് ഡെവലപ്പർമാർ അറിയിച്ചു.

കൂടുതൽ വായിക്കുക: മദ്യം വാങ്ങുന്നതിനുള്ള ഇ-ടോക്കണുകൾക്കായി ബെവ് ക്യു ആപ്പിൽ എസ്എംഎസ് ബുക്കിംഗ് ചെയ്യുന്നതെങ്ങനെ?കൂടുതൽ വായിക്കുക: മദ്യം വാങ്ങുന്നതിനുള്ള ഇ-ടോക്കണുകൾക്കായി ബെവ് ക്യു ആപ്പിൽ എസ്എംഎസ് ബുക്കിംഗ് ചെയ്യുന്നതെങ്ങനെ?

ഗൂഗിൾ പ്ലേ സ്റ്റോർ

റിമൂവ് ചൈന ആപ്പ്സ് ഗൂഗിൾ പ്ലേ സ്റ്റോറിൽ സൌജന്യമായി ലഭ്യമാണ്. ഇത് ഒരു രജിസ്റ്റർ ചെയ്ത ഡെവലപ്പറിൽ നിന്നുള്ള ആപ്പാണെന്നും ഈ ആപ്പ് ഉപയോക്താക്കളുടെ ഫോണിന് ദോഷം വരുത്തുകയോ ഏതെങ്കിലും തരത്തിൽ ഡാറ്റ മോഷ്ടിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പ് നൽകുന്നുണ്ട്. ഈ ആപ്പിന് രണ്ട് പെർമിഷനുകളാണ് ആവശ്യമായിട്ടുള്ളത്. ഡെലീറ്റ് പാക്കേജസ്, ഫുൾ നെറ്റ്വർക്ക് ആക്സസ് എന്നീ രണ്ട് പെർമിഷനുകളാണ് ആപ്പ് പ്രവർത്തിപ്പിക്കാനായി നൽകേണ്ടത്.

ഇന്റർനെറ്റ്

ഇന്റർനെറ്റ് ഓഫാക്കിയിരിക്കുമ്പോൾ പോലും ചൈനീസ് ഡവലപ്പർമാർ നിർമ്മിച്ച ചില അപ്ലിക്കേഷനുകൾ റിമൂവ് ചൈന ആപ്പ്സ് ആപ്ലിക്കേഷന് കണ്ടെത്താൻ കഴിയും. ഈ ആപ്പിൽ വൺ-ടച്ച് ഡിലീറ്റ് ബട്ടനും നൽകിയിട്ടുണ്ട്. ഇതിലൂടെ കണ്ടുപിടിക്കുന്ന ചൈനീസ് ആപ്പുകളെ ഒറ്റ ടാപ്പിലൂടെ ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നും ഇത് അവകാശപ്പെടുന്നു.

ആപ്പ് പരിക്ഷിച്ചപ്പോൾ മനസിലാവുന്നത്

ആപ്പ് പരിക്ഷിച്ചപ്പോൾ മനസിലാവുന്നത്

റിമൂവ് ചൈന ആപ്പ്സ് പരീക്ഷിച്ച് നോക്കിയ ഗിസ്ബോട്ട് ടീമിന് കണ്ടെത്താൻ കഴിഞ്ഞത് ഈ ആപ്പ് പൂർണമായും പ്രവർത്തിക്കുന്ന ആപ്പല്ല എന്നതാണ്. ചൈനീസ് സ്മാർട്ട്ഫോണായ റെഡ്മി നോട്ട് 9 പ്രോ മാക്സിലാണ് ഈ ആപ്പ് പ്രവർത്തിപ്പിച്ച് നോക്കിയത്. ആപ്പിൽ പരസ്യങ്ങളൊന്നും ഇല്ലാത്തതിനാൽ ഉപയോഗിക്കാൻ സൌകര്യമുണ്ട്. ആപ്പ് ഉപയോഗിച്ചപ്പോൾ ഫോണിൽ രണ്ട് ആപ്പുകൾ മാത്രമേ ചൈനയുടേതായുള്ളു എന്നാണ് ആപ്പ് കാണിച്ച് തരുന്നത് (ടിക് ടോക്ക് വാൾ പിക്ചർ, ടിക് ടോക്ക് എന്നിവ).

കൂടുതൽ വായിക്കുക: ടിക്ടോക്കിന്റെ പ്ലേസ്റ്റോർ റേറ്റിങ് വർദ്ധിപ്പിക്കാൻ ഗൂഗിൾ ഡിലീറ്റ് ചെയ്തത് 80 ലക്ഷത്തോളം റീവ്യൂസ്കൂടുതൽ വായിക്കുക: ടിക്ടോക്കിന്റെ പ്ലേസ്റ്റോർ റേറ്റിങ് വർദ്ധിപ്പിക്കാൻ ഗൂഗിൾ ഡിലീറ്റ് ചെയ്തത് 80 ലക്ഷത്തോളം റീവ്യൂസ്

ചൈനീസ് കമ്പനിയുടെ ഫോൺ

പരീക്ഷിണത്തിനായി എടുത്ത ഫോണിൽ രണ്ട് ആപ്പുകൾ മാത്രമേ റിമൂവ് ചൈന ആപ്പ്സിന് ചൈനീസ് നിർമ്മിത ആപ്പായി കണ്ടെത്താൻ സാധിച്ചുള്ളു. ചൈനീസ് കമ്പനിയുടെ ഫോൺ ആയതുകൊണ്ട് തന്നെ ധാരാളം പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾ ഫോണിലുണ്ട്. അമാസ്ഫിറ്റ്, പോക്കോ ലോഞ്ചർ, മി സെക്യൂരിറ്റി തുടങ്ങി ചൈനിയിൽ തന്നെ വികസിപ്പിച്ചെടുത്ത പല ആപ്പുകളെയും ഈ റിമൂവ് ചൈന ആപ്പ്സിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ ആപ്പ് പ്രീ ഇൻസ്റ്റാൾഡ് ആയ ആപ്പുകളെ കണ്ടെത്താൻ സാഹായിക്കുന്നില്ല എന്ന് ഉപയോഗിച്ച് നോക്കിയതിലൂടെ വ്യക്തമായിട്ടുണ്ട്.

Best Mobiles in India

Read more about:
English summary
Now, there is an app named Remove China Apps on Google Play Store that claims to detect and delete apps that are either made in China or made by Chinese developers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X