ഈ മാസം ഡൌൺലോഡ് ചെയ്യാവുന്ന മികച്ച ആൻഡ്രോയിഡ് ഗെയിമുകൾ

|

ഗെയിമിങ് കളിക്കാൻ താല്പര്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാൻ നിരവധി ഗെയിമുകൾ ഇന്ന് ലഭ്യമാണ്. ആൻഡ്രോയിഡ് ഡിവൈസുകളിൽ ഡൌൺലോഡ് ചെയ്യാവുന്ന പുതിയ നിരവധി ഗെയിമുകളും പ്ലേ സ്റ്റോറിലുണ്ട്. ഗെയിമുകൾ തന്നെ നിരവധി വിഭാഗങ്ങളിൽ ലഭ്യമാണ്. യുദ്ധത്തിന്റെ തീമുള്ള ഗെയിമുകൾ കളിക്കാൻ ധാരാളം ആളുകൾക്ക് താല്പര്യമുണ്ട്. എന്നാൽ എളുപ്പത്തിൽ കളിക്കാവുന്ന മികച്ച നിരവധി ഗെയിമുകളും പ്ലേ സ്റ്റോറിലുണ്ട്.

 

ഗെയിം

നിങ്ങളും ഗെയിം കളിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഈ മാർച്ച് മാസം തിരഞ്ഞെടുക്കാവുന്ന മികച്ച ആൻഡ്രോയിഡ് ഗെയിമുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ബാറ്റിൽവോയിഡ് ഹാർബിംഗർ, ടൗൺസ്കേപ്പർ, റെട്രോ ബൗൾ, ഗ്രിഡ് ഓട്ടോസ്‌പോർട്ട്, ഡാർക്ക് നെമെസിസ് എന്നിവയാണ് ഈ മാസം തിരഞ്ഞെടുക്കാവുന്ന മികച്ച ഗെയിമുകൾ. ഈ ഗെയിമുകളുടെ കൂടുതൽ വിവരങ്ങൾ നോക്കാം. ഇതിന്റെ തീമും മറ്റും നിങ്ങൾക്ക് ഇഷ്ടമായോ എന്ന് നോക്കി ആവശ്യമുള്ളത് ഡൌൺലോഡ് ചെയ്യാം.

ബാറ്റിൽവോയിഡ് ഹാർബിംഗർ

ബാറ്റിൽവോയിഡ് ഹാർബിംഗർ

റെട്രോ പിക്സൽ ഗ്രാഫിക്സും ഇഫക്റ്റുകളും ഇഷ്ടമുള്ള ആളാണ് നിങ്ങളെങ്കിൽ ബാറ്റിൽവോയിഡ് ഹാർബിംഗർ ഗെയിം തിരഞ്ഞെടുക്കാം. സയൻസ് ഫിക്ഷൻ ബഹിരാകാശ പര്യവേക്ഷണ ഗെയിമാണ് ഇത്. ഓൺ ഡെക്ക് ബഹിരാകാശ യുദ്ധങ്ങളും ടേൺ അടിസ്ഥാനമാക്കിയുള്ള സ്റ്റാറ്റർജികളുമാണ് ഈ ഗെയിമിൽ പ്രധാനം. ഈ ഗെയിം കളിക്കുന്നത് ലളിതമല്ല. എന്നാൽ ഇതിൽ നിങ്ങൾക്ക് ഇതിൽ ലഭിക്കുന്ന മിഷനുകളും പുതിയ സാങ്കേതികവിദ്യയുമെല്ലാം ഗെയിമിങ് രസകരമാക്കുന്നു. ഗെയിമിന്റെ വില 100 രൂപയിൽ താഴെയാണ്. ഇൻ ആപ്പ് പർച്ചേസുകൾ ഇതിൽ ഉൾപ്പെടുന്നില്ല.

ടെലഗ്രാമിൽ ഉടൻ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾടെലഗ്രാമിൽ ഉടൻ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ

ടൗൺസ്കേപ്പർ
 

ടൗൺസ്കേപ്പർ

ബാറ്റിൽറോയൽ ഗെയിമുകളിലുള്ള കൂട്ടക്കൊലകളിലും മറ്റും നിങ്ങൾക്ക് മടുപ്പ് തോന്നുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ചൊരു ഗെയിമാണ് ടൗൺസ്‌കേപ്പർ. രക്തച്ചൊരിച്ചുകളുള്ള ഗെയിമുകളിൽ താല്പര്യമില്ലാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഗെയിം തന്നെയാണ് ഇത്. എന്നാൽ ഈ ഗെയിമിന് അല്പം വില കൂടിതലാണ്. നിങ്ങൾക്ക് തിരക്കുള്ള ആളാണ് എങ്കിൽ വിശ്രമ സമയത്ത് മികച്ചൊരു ഗെയിമിങ് അനുഭവം നൽകാൻ ഈ ഗെയിമിന് സാധിക്കും. ഗെയിമിന് വൈവിധ്യമാർന്ന വെല്ലുവിളികളും ശാന്തമായ ശബ്ദങ്ങളും എക്സ്പ്ലോർ ചെയ്യാൻ ഒരു ചെറിയ ദ്വീപും ഉണ്ട്. പ്ലേ സ്റ്റോറിൽ ഗെയിമിന് 460 രൂപയാണ് വില.

റെട്രോ ബൗൾ

റെട്രോ ബൗൾ

റെട്രോ 8-ബിറ്റ് ഗ്രാഫിക്‌സിനൊപ്പം നൊസ്റ്റാൾജിക് ഫാക്ടർ രസകരമായ രീതിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന മറ്റൊരു ഗെയിമാണ് റെട്രോ ബൗൾ. ഈ ക്ലാസിക് റെട്രോ ആർക്കേഡ് ഗെയിം 1987 സ്റ്റൈൽ അറേഞ്ച്മെന്റുള്ള ചിപ്‌ട്യൂൺ ട്രാക്കിനൊപ്പമാണ് വരുന്നത്. ഓരോ ഗെയിമിനും കുറച്ച് മിനിറ്റുകൾ മാത്രമേ ആവശ്യമായിട്ടുള്ളു. അതുകൊണ്ട് തന്നെ കൂടുതൽ സമയം ആവശ്യമായി വരില്ല. നിങ്ങളുടെ സ്റ്റേഡിയം, പരിശീലന സൗകര്യങ്ങൾ, അല്ലെങ്കിൽ പുതിയ സ്റ്റാഫുകൾ എന്നിവ കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾക്ക് ഇത് സൗജന്യമായി ഇൻസ്‌റ്റാൾ ചെയ്യാമെങ്കിലും 1,000 രൂപ വരെയുള്ള ഇൻ-ആപ്പ് പർച്ചേസുകൾ ഇതിലുണ്ട്.

ഗ്രിഡ് ഓട്ടോസ്‌പോർട്ട്

ഗ്രിഡ് ഓട്ടോസ്‌പോർട്ട്

ഗ്രിഡ് ഓട്ടോസ്‌പോർട്ട് പുതിയ ഗെയിമല്ല, എന്നാൽ റേസിങ് ടൈറ്റിലുകളുടെ കാര്യത്തിൽ ഇത് ചാർട്ടിൽ ഒന്നാമതാണ്. പ്രീമിയം ഗെയിമിന് ഇൻ-ആപ്പ് പർച്ചേസുകൾ ഒന്നും തന്നെയില്ല. അത് ഗെയിമർമാർക്ക് ഗുണമുള്ള കാര്യം തന്നെയാണ്. ഗെയിമിൽ മികച്ച കൺട്രോൾസ്, ഹാർഡ്‌വെയർ കൺട്രോളർ സപ്പോർട്ട്, അതിശയകരമായ ഗ്രാഫിക്സ്, റേസിംഗ് സ്റ്റൈലുകൾ എന്നിവ ഉൾപ്പെടുന്നു.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ അകറ്റി നിർത്താം; ടിൻഡറിൽ ഇനി പശ്ചാത്തല പരിശോധനയുംക്രിമിനൽ പശ്ചാത്തലമുള്ളവരെ അകറ്റി നിർത്താം; ടിൻഡറിൽ ഇനി പശ്ചാത്തല പരിശോധനയും

ഡാർക്ക് നെമെസിസ്

ഡാർക്ക് നെമെസിസ്

അടുത്തിടെ പ്ലേ സ്റ്റോറിലേക്ക് വന്ന ഡാർക്ക് നെമെസിസ് ഒരു ആക്ഷൻ ഗെയിമാണ്. ഗെയിമിന് മാന്യമായ റേറ്റിങ് ഇല്ല. ഇതിന് കാരണം മാർച്ച് 15 വരെ ഇതിന്റെ പ്രീ-ഓർഡറാണ്. ആദ്യകാല ഉപയോക്താക്കൾ 3ഡി പ്രവർത്തനത്തെക്കുറിച്ച് നല്ല റസ്പോൺസ് നൽകി. ഗെയിമിന് നാല് യൂണിക്ക് ക്ലാസുകളുണ്ട്, പിവിപി മോഡ്, ബോസ് ഫൈറ്റുകൾ, ഡൈലി മിഷൻസ്, ടൈം ലിമിറ്റ് ട്രഷർ ഡങ്കൂൺ എന്നിവയാണ് ക്ലാസുകൾ. സ്റ്റോറിലൈൻ മാന്യമാണ്, നിങ്ങൾക്ക് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക്ക് മോഡിൽ ഫൈറ്റ് ചെയ്യാം.

Best Mobiles in India

Read more about:
English summary
Take a look at the list of best games that Android users can download and play. This includes games like Retro Bowl and Townscaper.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X