500, 1000 രൂപ നിരോധിച്ചു: ഈ ആപ്‌സുകള്‍ നിങ്ങളുടെ രക്ഷയ്ക്ക്!

Written By:

500 രൂപ 1000 രൂപ നോട്ടുകള്‍ അസാധുവാകുന്നു എന്ന് പെട്ടെന്നായിരുന്നു പ്രധാനമന്ദ്രി നരേന്ദ്ര മോദിയുടെ തീരുമാനം. കളളപ്പണം തടയാനുളള മാര്‍ഗ്ഗങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

2000 രൂപയുടെ പുതിയ നോട്ടില്‍ എന്താണ് സംഭവിച്ചത്?

500, 1000 രൂപ നിരോധിച്ചു: ഈ ആപ്‌സുകള്‍ നിങ്ങളുടെ രക്ഷയ്ക്ക്!

ഇങ്ങനെയുളള പെട്ടെന്നുളള തീരുമാനം ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നു. എന്നാല്‍ ഇനി വിഷമിക്കേണ്ട കാര്യമില്ല, മികച്ച വാലറ്റ് ആപ്‌സുകള്‍ ഈ 'ക്യാഷ്‌ലെസ് ദിവസങ്ങളില്‍' നിങ്ങളെ സഹായിക്കാന്‍ എത്തുന്നു.

ജിയോ 4ജി വോയിസ് പ്രവര്‍ത്തിക്കുന്നില്ലേ? കാരണങ്ങളും പരിഹാരങ്ങളും!

നിങ്ങളുടെ ദൈനംദിന ധനകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഏഴ് ആപ്‌സുകള്‍ ഇവിടെ പറയാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പേറ്റിഎം: ഏകദേശം എല്ലാ സ്‌റ്റോറുകളിലും അംഗീകരിക്കുന്നു.

ഏറ്റവും മികച്ച ഈ-വാലറ്റ് സേവനങ്ങളില്‍ ഒന്നാണ് പേ-റ്റിഎം. ഒരു മാസം 10,000 രൂപ വരെ മാത്രമേ ഇതില്‍ ഉപഭോക്താക്കള്‍ക്ക് ഇടാന്‍ സാധിച്ചിരുന്നുളളൂ. എന്നാല്‍ RBI യുടെ നിബന്ധനകള്‍ അനുസരിച്ച് KYC വേരിഫിക്കേഷന്‍ കഴിഞ്ഞാല്‍ ഒരു ലക്ഷം രൂപ വരെ പേ-റ്റിഎംല്‍ ഇടാം.

5 ഘട്ടങ്ങളിലൂടെ ഓഡിയോ ഫയലിനെ ടെക്സ്റ്റ് ഫയലാക്കാം!

 

 

ജിയോമണി വാലറ്റ്: വിഡ്രോ ലിമിറ്റ് ഒരു ലക്ഷത്തിനു മേല്‍

ജിയോ മണി രണ്ട് രീതിയിലുളള അക്കൗണ്ടുകള്‍ പ്രധാനം ചെയ്യുന്നു. അടിസ്ഥാന അക്കൗണ്ടിന്റെ ഭാഗമായി ഒരു മാസം 10,000 രൂപ വരെ ട്രന്‍സാക്ഷനുകള്‍ നടത്താം. ഇതില്‍ ഡോക്യുമെന്റുകള്‍ ഒന്നും തന്നെ വേണ്ട.

എന്നാല്‍ ഒരു ലക്ഷത്തിനു മുകളില്‍ ട്രാന്‍സാക്ഷന്‍ നടത്തുകയാണെങ്കില്‍ ജിയോ അക്കൗണ്ടിലേയ്ക്ക് പണം ഇടുകയും അതില്‍ നിന്നും അണ്‍ലിമിറ്റഡ് ട്രാന്‍സാക്ഷനുകള്‍ നടത്തുകയും ചെയ്യാം.

മെസേജ് വായിക്കാതെ മറ്റുളളവരുടെ വാട്ട്‌സാപ്പ് ലാസ്റ്റ് സീന്‍ എങ്ങനെ കാണാം?

ജിയോ വാലറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്, മറ്റു പ്രീമിയം, മൊബൈല്‍ ബില്‍, DTH റീച്ചാര്‍ജ്ജ് എന്നിവ നടത്താം.

 

മൊബിക്വിക് (Mobikwik)

മറ്റൊരു വാലറ്റ് സേവനമാണ് മൊബിക്വിക്. കമ്പനി പണം വീട്ടില്‍ വന്നു വേണമെങ്കിലും വാങ്ങുന്നതാണ്. ഈ വാലറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് DTH, മൊബൈല്‍ റീച്ചാര്‍ജ്ജ്, ട്രാവല്‍ ബുക്കിങ്ങ്, യൂട്ടിലിറ്റി ബാങ്ക് ബില്‍ എന്നിവ അടയ്ക്കാം.

ഇന്ത്യയിലെ ഏറ്റവും പുതിയ ബജറ്റ് ആന്‍ഡ്രോയിഡ് ഫോണുകള്‍!

ചില്ലര്‍ (Chillr)

ഒന്നിലധികം ബാങ്ക് അക്കൗണ്ടിലേയ്ക്ക് ചില്ലര്‍ വഴി പണം അടയ്ക്കാം. ഈ ആപ്ലിക്കേഷന്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്നുളളതാണ്.

ജീവിതകാലം മുഴുവന്‍ സൗജന്യമായി വാട്ട്‌സാപ്പ് ഉപയോഗിക്കാം!

 

എയര്‍ടെല്‍ മണി

പേരു കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ഇത് രാജ്യത്തെ ഒന്നാം നമ്പര്‍ ടെലികോം സേവനദാദാവായ എയര്‍ടെല്ലിന്റേതാണെന്ന്. ഈ ആപ്പ് ഉപഭോക്താക്കള്‍ക്ക് ലൊക്കേഷന്‍ അധിഷ്ടിത ഇടപാടുകള്‍ നടത്തുകയും അതനുസരിച്ച് ഓഫറുകള്‍ നല്‍കുകയും ചെയ്യുന്നു. കൂടാതെ NFC സപ്പോര്‍ട്ട് പ്രധാനം ചെയ്യുന്നു.

ഫ്രീ-റീച്ചാര്‍ജ്ജ്

മറ്റുളള ആപ്ലിക്കേഷനെ പോലെ തന്നെ ഇതു വഴിയും നിങ്ങള്‍ക്ക് യൂട്ടിലിറ്റി ബില്‍ അടയ്ക്കാനും മൊബൈല്‍ റീച്ചാര്‍ജ്ജുകള്‍ ചെയ്യാനും സാധിക്കുന്നു.

എയര്‍ടെല്‍ DTH, ബ്രോഡ്ബാന്‍ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 5ജിബി ഡാറ്റ ഫ്രീ!

ഇതിന്‍ ഡാറ്റ ലൈഫ്‌ലൈന്‍ എന്ന സവിശേഷത പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നു. ഫ്രീറീച്ചാര്‍ജ്ജ് ടോക്കണുകള്‍ എക്‌ച്ചേഞ്ച് ചെയ്യുമ്പോള്‍ അവരുടെ ഡാറ്റ പാക്കില്‍ 100 എംബി 3ജി ഡാറ്റ ലഭിക്കുന്നു.

 

വോഡാഫോണ്‍ എം-പെസ (Vodafone m-pesa)

ഈ ആപ്പു വഴി ഇന്ത്യയിലുടനീളം സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും പണം കൈമാറാന്‍ സഹായിക്കുന്നു. എന്നാല്‍ ഈ പണം 85,000+m-pesa ഏജന്റുമാരില്‍ നിന്നായിരിക്കണം പിന്‍വലിക്കേണ്ടത്.

എയര്‍ടെല്‍ ജിയോയോക്കാള്‍ മികച്ചതാകാന്‍ അഞ്ച് കാരണങ്ങള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
People in India are undergoing sleepless nights and cashless life. Yes, in case you have Rs. 500 or Rs. 1,000 notes in your wallet, its time for you to exchange them right away with the new ones!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot