ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ ഷെയർചാറ്റ് ഡൌൺലോഡ്സിൽ വൻ കുതിപ്പ്

|

ഇന്ത്യയിൽ ടിക്ടോക്കും ഹലോയും അടക്കം 59 ചൈനീസ് ആപ്പുകൾ നിരോധിച്ച നടപടി ഗുണം ചെയ്തത് ഇന്ത്യയിലെ ആപ്പുകൾക്കാണ്. ഈ ആപ്പുകളുടെ കൂട്ടത്തിൽ ഇന്ത്യയിൽ തന്നെ ഉണ്ടാക്കിയ ഷെയർചാറ്റ് കഴിഞ്ഞ മണിക്കൂറുകളിൽ വൻ മുന്നേറ്റും ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കുന്നുവെന്ന് പ്രഖ്യാപിച്ച് 36 മണിക്കൂറിനുള്ളിൽ 15 ദശലക്ഷം ഡൗൺലോഡുകളാണ് ഷെയർചാറ്റിന് ലഭിച്ചത്.

ഷെയർചാറ്റ്

മണിക്കൂറിൽ 5 ലക്ഷം എന്ന നിരക്കിൽ ഷെയർചാറ്റ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യപ്പെടുന്നു. 2015ൽ ഐഐടി കാൺപൂരിൽ പഠിച്ചിറങ്ങിയ മൂന്ന് പേർ ചേർന്ന് സ്ഥാപിച്ച ഷെയർചാറ്റ് പ്രാദേശിക ഭാഷകളിലുള്ള കണ്ടന്റുകൾക്കും കമ്മ്യൂണിക്കേഷനും പ്രാധാന്യം നൽകി. പോസ്റ്റുകൾ, ഹാഷ്‌ടാഗുകൾ, ക്രിയേറ്റീവ് ബാനറുകൾ, പോസ്റ്ററുകൾ എന്നിവയുൾപ്പെടെ എല്ലാതരം കണ്ടന്റുകളും ഈ ആപ്പിൽ ലഭ്യമാണ്. രാജ്യത്ത് ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ വലിയൊരു വിഭാഗം ആളുകൾ ഷെയർചാറ്റിലേക്ക് മാറിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ടിക്ടോക്കിന് പകരം ഉപയോഗിക്കാവുന്ന ഇന്ത്യയിലെ മികച്ച അഞ്ച് ഷോർട്ട് വീഡിയോ ആപ്പുകൾകൂടുതൽ വായിക്കുക: ടിക്ടോക്കിന് പകരം ഉപയോഗിക്കാവുന്ന ഇന്ത്യയിലെ മികച്ച അഞ്ച് ഷോർട്ട് വീഡിയോ ആപ്പുകൾ

കണ്ടന്റുകൾ

ഷെയർ ചാറ്റ് പ്ലാറ്റ്ഫോമിലെ കണ്ടന്റുകൾ പ്രതിമാസം 1 ബില്ല്യൺ തവണ വാട്സ്ആപ്പിൽ ഷെയർ ചെയ്യപ്പെടുന്നുവെന്നും ഷെയർചാറ്റിൽ ഉപയോക്താക്കൾ ദിവസേന 25 മിനിറ്റിലധികം ചെലവഴിക്കുന്നുവെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ചൈന വിരുദ്ധ വികാരം രാജ്യത്ത് ആപ്പുകൾ നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനൊപ്പം മറ്റ് ആപ്പുകളിലേക്ക് മാറാനും ഉപയോക്താക്കളെ പ്രേരിപ്പിച്ചു.

ഔദ്യോഗിക അക്കൌണ്ടുകൾ
 

ഇന്ത്യയിലെ ജനങ്ങൾ മാത്രമല്ല സർക്കാരും വകുപ്പുകളും ഔദ്യോഗിക അക്കൌണ്ടുകൾ ഷെയർ ചാറ്റിൽ അടക്കം ആരംഭിക്കുന്നുണ്ട്. നരേന്ദ്ര മോദി സർക്കാരിന്റെ ഡിജിറ്റൽ ഇ-ഗവേണൻസ് വിഭാഗമായ മൈഗോവ് ഇതിനകം ഷെയർചാറ്റിൽ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായതിനാൽ നിരോധിച്ച 59 ആപ്ലിക്കേഷനുകളായ ടിക്ടോക്ക്, ഹലോ എന്നിവയുടെ ഏറ്റവും വലിയ എതിരാളിയായിരുന്നു ഷെയർചാറ്റ്.

കൂടുതൽ വായിക്കുക: ടിക്ടോക്ക് എന്ന വന്മരം വീണു, പകരം സ്ഥാനമേറ്റെടുക്കാൻ ചിങ്കാരി ആപ്പിന്റെ കുതിപ്പ്കൂടുതൽ വായിക്കുക: ടിക്ടോക്ക് എന്ന വന്മരം വീണു, പകരം സ്ഥാനമേറ്റെടുക്കാൻ ചിങ്കാരി ആപ്പിന്റെ കുതിപ്പ്

ചിംഗാരി, മിത്രോൺ

ഷെയർ‌ചാറ്റ് ആളുകൾ‌ക്ക് നൽകുന്ന അനന്തമായ സാധ്യതകൾ‌കളാണ് ആളുകളെ അതിലേക്ക് ആകർഷിക്കുന്നതെന്നും ആളുകൾക്ക് താല്പര്യമുള്ള കണ്ടന്റുകൾ തിരഞ്ഞെടുത്ത് നൽകാനുള്ള സംവിധാനങ്ങൾ ആപ്പിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് സി‌ഇ‌ഒയും ഷെയർ‌ചാറ്റിന്റെ സഹസ്ഥാപകനുമായ ഫരീദ്‌ അഹ്സാൻ‌ പറഞ്ഞു. ഷെയർ‌ചാറ്റ് പോലെ മറ്റ് ഇന്ത്യൻ ആപ്ലിക്കേഷനുകളായ ചിംഗാരി, മിത്രോൺ എന്നിവയും കഴിഞ്ഞ ദിവസങ്ങളിൽ വൻ മുന്നേറ്റമുണ്ടാക്കി.

ഇൻറർനെറ്റ് ഉപയോക്താക്കൾ

ഇന്ത്യയിലെ ഇൻറർനെറ്റ് ഉപയോക്താക്കൾ ഇന്ത്യൻ നിർമിത ആപ്ലിക്കേഷനുകൾകക്കായി സെർച്ച് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ സോഷ്യൽ മീഡിയ, ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകൾക്കെല്ലാം ചൈനീസ് ആപ്പുകളുടെ നിരോധനം ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ പബ്ജിയും നിരോധിക്കുമോ; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ഇന്ത്യയിൽ പബ്ജിയും നിരോധിക്കുമോ; അറിയേണ്ടതെല്ലാം

Best Mobiles in India

Read more about:
English summary
ShareChat Wednesday said it has clocked 15 million downloads within 36 hours of the announcement banning Chinese apps in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X