സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയും പലചരക്ക് വിതരണം നടത്തുന്നു

|

കൊറോണ വൈറസ് കാരണം രാജ്യത്ത് ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പല ആളുകളും പലചരക്ക് സാധനങ്ങൾ കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്. ഈ അവസരത്തിൽ തങ്ങളുടെ ഉപയോക്താക്കൾക്ക് പലചരക്ക് സാധനങ്ങൾ എത്തിച്ച് നൽകുകയാണ് ഫുഡ് ഡെലിവറി ആപ്പായ സ്വിഗി. ടയർ 1, ടയർ 2 നഗരങ്ങളിൽ സ്വിഗി പലചരക്ക് സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യാൻ ആരംഭിച്ചുകഴിഞ്ഞു.

 

പലചരക്ക്

പലചരക്ക് സാധനങ്ങൾ എത്തിച്ച് നൽകുന്ന സേവനങ്ങളായ ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ് പോലുള്ള സൂപ്പർ മാർക്കറ്റ് ആപ്ലിക്കേഷനുകൾക്ക് ഉപയോക്താക്കളുടെ വർദ്ധിച്ച് വരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ അവശ്യവസ്തുക്കൾ ലഭിക്കാൻ ഉപയോക്താക്കൾ വളരെയധികം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഈ അവസരത്തിലാണ് ഉപയോക്താക്കൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ച് നൽകുന്ന സേവനവുമായി സ്വിഗി രംഗത്ത് എത്തിയിരിക്കുന്നത്.

സ്വിഗി

ഗാഡ്‌ജെറ്റ്സ് 360യുടെ റിപ്പോർട്ട് അനുസരിച്ച് സ്വിഗി ടയർ 1, ടയർ 2 നഗരങ്ങളിൽ പലചരക്ക് സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യും. മറ്റ് നഗരങ്ങളിലേക്കായി സ്വിഗ്ഗി ഗോ, സ്വിഗ്ഗി ജീനി എന്നിവ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ സ്വിഗ്ഗിയുടെ പിക്ക് അപ്പ് ഡ്രോപ്പ് സേവനങ്ങൾ ബാംഗ്ലൂരിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. വിശാൽ മെഗാ മാർട്ട്, മാരികോ തുടങ്ങിയ വിവിധ ഓഫ്‌ലൈൻ റീട്ടെയിലർമാരുമായി സ്വിഗ്ഗി കരാറുണ്ടാക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് വെറും രണ്ട് മണിക്കൂറിനുള്ളിൽ സാധനങ്ങൾ എത്തിച്ച് നൽകാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടെത്തുന്നതെങ്ങനെകൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടെത്തുന്നതെങ്ങനെ

ഹൈപ്പർലോക്കൽ
 

കമ്പനിയുടെ വിപുലമായ ഹൈപ്പർലോക്കൽ ഡെലിവറി സംവിധാനങ്ങളുപയോഗിച്ച് എല്ലാ ടയർ 1, 2 നഗരങ്ങളിലും പലചരക്ക് സാധനങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സ്വിഗി അറിയിച്ചു. ഈ സേവനം വിപുലമാക്കുന്നതിന് കമ്പനി വിവിധ ദേശീയ, പ്രാദേശിക (എഫ്എംസിജി) ബ്രാൻഡുകളുമായി ചർച്ച നടത്തുന്നുണ്ട്. മാരികോയുമായുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഇതിനൊരു ഉദാഹരണമാണെന്ന് കമ്പനി അറിയിച്ചു.

പിക്ക് ആൻഡ് ഡ്രോപ്പ്

പലചരക്ക് വിതരണ സേവനങ്ങൾക്ക് പുറമെ ഉപയോക്താക്കൾക്ക് സ്വിഗ്ഗിയുടെ പിക്ക് ആൻഡ് ഡ്രോപ്പ് സേവനങ്ങളും സ്വിഗ്ഗി ഗോ, സ്വിഗ്ഗി ജീനി എന്നിവയും ഉപയോഗിക്കാം. ഈ ഫീച്ചറുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഏതെങ്കിലും സാധനം തിരഞ്ഞെടുത്ത് അടുത്തുള്ള സ്റ്റോറിൽ എത്തിക്കാൻ സാധിക്കും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ സ്വിഗ്ഗിയുടെ എതിരാളിയായ സോമാറ്റോയും 80 ഇന്ത്യൻ നഗരങ്ങളിൽ പലചരക്ക് വിതരണം ആരംഭിച്ചിരുന്നു.

സൊമാറ്റോ

ഇന്ത്യയിലും യുഎഇയിലും സൊമാറ്റോയുടെ പലചരക്ക് വിതരണ സേവനം ആരംഭിച്ചു. അടുത്ത ദിവസങ്ങളിൽ മറ്റ് വിപണികളിലും ഇത് ആരംഭിക്കുമെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ അറിയിച്ചിരുന്നു. ലോക്ക്ഡൌൺ കാരണം കനത്ത നഷ്ടത്തിലുള്ള റെസ്റ്റോറേറ്റ് ഉടമസ്ഥരെ സഹായിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സൊമാറ്റോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കൂടുതൽ വായിക്കുക: വ്യാജ വാർത്തകളെ തടയാൻ വാട്സ്ആപ്പ് ഫോർവേഡ് മെസേജുകളിൽ കർശന നിയന്ത്രണംകൂടുതൽ വായിക്കുക: വ്യാജ വാർത്തകളെ തടയാൻ വാട്സ്ആപ്പ് ഫോർവേഡ് മെസേജുകളിൽ കർശന നിയന്ത്രണം

ഫുഡ് ഡെലിവറി

പലചരക്ക് സാധനങ്ങ8 വിതരണം ചെയ്യാനള്ള ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളുടെ നീക്കം 21 ദിവസത്തെ ലോക്ക്ഡൌൺ കാരണം പുറത്തിറങ്ങി സാധനങ്ങൾ വാങ്ങാൻ കഴിയാത്ത ആളുകൾക്ക് ഏറെ സഹായകമാവുമെന്ന് ഉറപ്പാണ്. ഇത് കൂടാതെ തങ്ങളുടെ ഉപയോക്താക്കളെ ആപ്പ് ഉപയോഗിക്കുന്നിൽ നിലനിർത്താനും കമ്പനികൾക്ക് ഇതിലൂടെ സാധിക്കും. ഡെലിവറിക്ക് റെസ്റ്റോറന്റുകൾ തുറന്നിട്ടും ഭയം കാരണം ഇപ്പോൾ ആളുകൾ ഭക്ഷണം ഓർഡർ ചെയ്യുന്നില്ല.

Best Mobiles in India

Read more about:
English summary
Struggling to source grocery items in the times of coronavirus? Worry no more as the food-delivery app Swiggy has now started delivering groceries and other essential items in tier 1 and tier 2 cities. The super-market apps like BigBasket and Grofers that were designed to deliver grocery items were unable to keep up with the demand and that led to a lot of delays in delivering essential items. However, Swiggy has now jumped to the rescue of its customers who were struggling to buy the important items.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X