മറന്നുവച്ച താക്കോൽ മുതൽ അലക്കാൻ കൊടുത്ത വസ്ത്രം വരെ, സ്വിഗി ഇനി എന്തും എത്തിച്ച് തരും

|

ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയായ സ്വിഗി തങ്ങളുടെ പുതിയ സംരംഭമായ സ്വിഗി ഗോ ആരംഭിച്ചു. സാധനങ്ങൾ എടുത്ത് ആവശ്യമുള്ളിടത്ത് എത്തിച്ചുകൊടുക്കുന്ന സേവനമാണ് സ്വിഗി ഗോ. അലക്കാൻ കൊടുത്ത തുണിയോ മറന്നുവച്ച താക്കോലോ ഓഫീസിലേക്ക് വീട്ടിൽ നിന്നുള്ള ഭക്ഷണമോ ഫയലുകളോ എന്ത് തന്നെയായാലും സ്വിഗി ഗോ സർവ്വീസ് എത്തിച്ചുനൽകും.

സേവനം സ്വിഗിയുടെ പ്രധാന ആപ്പിലൂടെ

വീടുകളിലേക്ക് പലചരക്ക് സാധനങ്ങളും പൂക്കളും മരുന്നുകളും ഒരു മണിക്കൂറിനുള്ളിൽ എത്തിച്ച് നൽകുന്ന സ്വിഗി സ്റ്റോർ സേവനങ്ങളെ പോലെ തന്നെ സ്വിഗിയുടെ പ്രധാന ആപ്പിൽ തന്നെയായിരിക്കും സ്വിഗി ഗോയും പ്രവർത്തിക്കുക. ആദ്യഘട്ടമായി ബംഗളൂരുവിൽ മാത്രമാണ് സ്വിഗി ഗോ പ്രവർത്തനം ആരംഭിച്ചത്. മറ്റ് സ്ഥലങ്ങളിലേക്ക് വൈകാതെ തന്നെ പ്രവർത്തനങ്ങൾ വ്യാപിപിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

സേവനം അർബൺ ഉപഭോക്താക്കൾക്കായി

നിത്യജീവിതത്തിലെ ആവശ്യങ്ങൾക്ക് സഹായമൊരുക്കി അർബൺ ഉപഭോക്താക്കളുടെ ജീവിതനിലവാരം ഉയർത്തുകയാണ് സ്വിഗി ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഭക്ഷണവിതരണം ആരംഭിച്ച് 5 വർഷത്തിനുശേഷം നഗരത്തിലുടനീളെ സ്വിഗി സ്റ്റോറുകൾ തുറന്ന് ചെറിയ പാർസലുകളും സാധനങ്ങളും നഗരത്തിലുടനീളം എത്തിച്ച് നൽകുന്ന സേവനം കൂടി ആരംഭിക്കുകയാണ് സ്വിഗിയെന്ന് കമ്പനി സിഇഒ പറഞ്ഞു.

ആദ്യഘട്ട പ്രവർത്തനം ബംഗളൂരുവിൽ
 

എന്തും എത്തിച്ചു നൽകുന്ന സ്വിഗി ഗോയുടെ സേവനം ആദ്യഘട്ടത്തിൽ ബംഗളൂരുവിൽ മാത്രമായിരിക്കും ഉണ്ടാവുക. ഭക്ഷണം മാത്രമല്ല അവശ്യഘട്ടത്തിൽ മറന്നുപോകുന്നതോ മറ്റൊരിടത്തുനിന്ന് കൈയ്യിൽ എത്തേണ്ടതോ ആയ എന്തും സ്വിഗി എത്തിച്ചുനൽകും. 2020തോടെ ഇന്ത്യയിലെ ഉപഭോക്താക്കളുടെ ജീവിത സൌകര്യം വർദ്ധിപ്പിക്കാൻ തക്ക നിലയിൽ 300 മെട്രോ നഗരങ്ങളിലേക്ക് സ്വിഗി വികസിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഓൺ ഡിമാൻറ് സ്റ്റോറുകൾ

സ്വിഗിയുടെ ഓൺ ഡിമാൻറ് സ്റ്റോറുകളുടെ എണ്ണം ബംഗലൂരുവിലും ഹൈദരബാദിലും വർദ്ധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഗോദ്റേജ് നേച്ചേഴ്സ് ബാസ്കറ്റ്, നീലഗിരിസ്, ഓർഗാനിക്ക് വേൾഡ്, നന്ദൂസ് ചിക്കൻ എന്നിങ്ങനെ ബെഗളൂരുവിൽ 300ലധികം മർച്ചൻറ് പാർട്ടണർമാരാണ് സ്വിഗിക്ക് ഉള്ളത്. ഇവയിൽ ഏതിൽ നിന്നുള്ള സാധനങ്ങളും സ്വിഗി ഉപഭോക്താക്കൾക്ക് സ്വിഗി സ്റ്റോർ സേവനം വഴി എത്തിച്ചുകൊടുക്കുന്നുണ്ട്.

സ്വിഗി സ്റ്റോർ ഹൈദരബാദിൽ

ഹൈദരബാദിൽ കമ്പനിക്ക് ഇരുന്നൂറോളം മർച്ചൻറ് പാർട്ട്ണർമാരാണ് ഉള്ളത്. രത്നദീപ്, ഗാൻശ്യാം, സ്നേഹ ചിക്കൻ, യെല്ലോ ആൻറ് ഗ്രീൻസ്, 24 ഓർഗാനിക്ക് മന്ത്ര എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ. ഈ ഇരുന്നൂറ് സ്ഥാപനങ്ങളിൽ ഏതിൽ നിന്നു വേണമെങ്കിലും സ്വിഗി സ്റ്റോർ വഴി നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ സാധിക്കും. ഈ സേവനവും കമ്പനി വികസിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഭക്ഷണ വിതരണ മേഖലയിൽ നിന്നും മാറിയുള്ള സേവനങ്ങൾ

സ്വിഗിയുടെ പുതിയ സംരംഭം വരുന്നത് ഓൺലൈൻ ഫുഡ് ഓഡറിങ് പ്ലാറ്റ്ഫോമുകൾ നൽകുന്ന ഡിസ്കൌണ്ടുകൾ എടുത്തുകളയാൻ തയ്യാറാകണമെന്ന നാഷണൽ റസ്റ്റോറൻറ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആവശ്യം വന്ന് ആഴ്ച്ചകൾ കഴിഞ്ഞാണ് എന്നതും ശ്രദ്ധേയമാണ്. ഓൺലൈൻ ഫുഡ് ഓഡറിങ് കമ്പനികൾ ഹോട്ടലുകളിൽ നിന്ന് കൂടുതൽ കമ്മീഷൻ ഈടാക്കുന്നതായും കമ്പനികൾ പരാതിപ്പെട്ടിരുന്നു. എന്തായാലും സ്വിഗിയുടെ പുതിയ മേഖലയിലേക്കുള്ള ചുവട് വയ്പ്പ് ഭക്ഷണ വിതരണ മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കമ്പനി തരണം ചെയ്യുന്നതിന് വേണ്ടിയുള്ള മുൻകരുതൽ എന്ന നിലയിലും കാണാം.

Best Mobiles in India

Read more about:
English summary
Food delivery platform Swiggy on Wednesday launched Swiggy Go which is an instant pick up and drop service to send packages anywhere across the city.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X