ടിക്ടോക്കിന് പകരക്കാരനാവാൻ MX പ്ലെയറിന്റെ ടകാടക്ക് ആപ്പ് പ്ലേ സ്റ്റോറിലെത്തി

|

ഇന്ത്യയിലെ ഷോർട്ട് വീഡിയോ ആപ്പുകളുടെ കൂട്ടത്തിലേക്ക് പ്രമുഖ മീഡിയാ പ്ലയറായ എംഎക്സ് പ്ലെയറി്നറെ പുതിയ ആപ്പ് കൂടി എത്തിയിരിക്കുകയാണ്. 'ടകാടക്' എന്ന പേരിലാണ് ടിക്ടോക്കിന് സമാനമായൊരു പ്ലാറ്റ്ഫോൺ എംഎക്സ് പ്ലെയർ തയ്യാറാക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. വരും ദിവസങ്ങളിൽ ആപ്പിൾ ആപ്പിൾ സ്റ്റോറിലും ഈ ആപ്പ് ലഭ്യമാക്കും.

ടിക്ടോക്കിന്റെ ജനപ്രീതി

ഈ മാസം ആദ്യം ടിക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകളെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഈ നിരോധനത്തിന് ശേഷം ടിക്ടോക്കിന്റെ ജനപ്രീതി നേടിയെടുക്കാൻ നിരവധി ആപ്ലിക്കേഷനുകൾ പുറത്തിറങ്ങി. ടിക്ടോക്കിന് പകരക്കാരൻ എന്നവകാശപ്പെട്ട് പുറത്തിറങ്ങിയ ആപ്പുകളുടെ കൂട്ടത്തിൽ തന്നെയാണ് MX പ്ലെയർ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ ഷെയർചാറ്റ് ഡൌൺലോഡ്സിൽ വൻ കുതിപ്പ്കൂടുതൽ വായിക്കുക: ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ ഷെയർചാറ്റ് ഡൌൺലോഡ്സിൽ വൻ കുതിപ്പ്

ടകാടക്ക്

ടകാടക്ക് അപ്ലിക്കേഷൻ 1.0.1 വേർഷനിലാണ് പ്രവർത്തിക്കുന്നത്. ഇതിനകം തന്നെ പ്ലേ സ്റ്റോറിൽ നിന്നും 50,000+ ഉപയോക്താക്കൾ ഈ ആപ്പ് ഡൗൺലോഡുചെയ്‌തതായാണ് കമ്പനി അവകാശപ്പെടുന്നത്. പ്ലേ സ്റ്റോറിൽ 4.3 സ്റ്റാർ റേറ്റിംഗാണ് ടകാടക്കിന് ലഭിച്ചത്. ഈ ആപ്പിന്റെ സവിശേഷതകളെക്കുറിച്ചും പോരായ്മയെ കുറിച്ചും നിരവധി കമന്റുകളും ഇതിനകം വന്നിട്ടുണ്ട്.

ഇന്റർഫേസ്
 

ടകാടക്ക് ആപ്പിന്റെ ഇന്റർഫേസ് ടിക്ടോക്കിന് സമാനമാണ്. ടിക്ടോക്ക് ഉപയോഗിച്ചിരുന്ന ആളുകൾക്ക് വളരെ എളുപ്പത്തിൽ പുതിയ ആപ്പും ഉപയോഗിക്കാൻ സാധിക്കും. ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് പ്ലാറ്റ്ഫോം ഉപയോക്തൃ-സൌഹൃദ ഇന്റർഫേസിലൂടെയാണ് ജനപ്രീതി നേടിയത്. പുതിയ ആപ്പിലും ഇതേ വിധത്തിലാണ് ഇന്റർഫേസ് ഡിസൈൻ ചെയ്തിരിക്കുന്നത്.

കൂടുതൽ വായിക്കുക: എയർടെല്ലും വീഡിയോ കോൺഫറൻസിങ് സേവനം ആരംഭിക്കുന്നുകൂടുതൽ വായിക്കുക: എയർടെല്ലും വീഡിയോ കോൺഫറൻസിങ് സേവനം ആരംഭിക്കുന്നു

ഡൌൺ‌ലോഡുകൾ‌

ടിക്ടോക്കിന്റെ സവിശേഷതകൾ അതേപടി പകർത്തി ഉണ്ടാക്കുന്ന ആപ്പുകൾ ഡൌൺ‌ലോഡുകൾ‌ നേടുന്നുണ്ടെങ്കിലും അധികകാലം ജനപ്രീയമായി നിലവിൽക്കാൻ സാധിക്കുന്നില്ല. ഷോർട്ട് വീഡിയോ മാർക്കറ്റിൽ മ്യൂസിക്ക് കണ്ടന്റിന് പ്രാധാന്യം വളരെ ഏറെയാണ്. അതുകൊണ്ട് തന്നെ കോപ്പിറൈറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇത്തരം ആപ്പുകൾ നേരിടാറുണ്ട്. ജനപ്രീയ മീഡിയ പ്ലെയറായ എംഎക്സ് പ്ലെയർ ഇതിനെ എങ്ങനെ അതിജീവിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

ആപ്പുകൾ

ചിംഗാരി, റോപോസോ എന്നിങ്ങനെ നിരവധി ഷോർട്ട് വീഡിയോ ആപ്പുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ നിരവധി ഡൌൺലോഡുകൾ നേടിയിട്ടുണ്ട്. ടിക്ടോക്കിന്റെ നിരോധനം ഒരു നിശ്ചിത കാലയളവിനപ്പുറം നിലനിൽക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്തതിനാൽ വളരെ ചുരുങ്ങിയ സമയത്ത് ജനപ്രീയത നേടിയെടുക്കാനാണ് ആപ്പുകൾ ശ്രമിക്കുന്നത്. ടിക്ടോക്ക് തിരിച്ചെത്തിയാലും ഉപയോക്താക്കളെ നിലനിർത്തുന്നതിനായി കൂടുതൽ മികച്ച രീതിയിൽ ആ ആപ്പുകൾ പ്രവർത്തിക്കേണ്ടതുണ്ട്.

കൂടുതൽ വായിക്കുക: സൂമിനെ നേരിടാൻ ജിയോമീറ്റ് വീഡിയോ കോൺഫറൻസിംഗ് സേവനം പുറത്തിറങ്ങികൂടുതൽ വായിക്കുക: സൂമിനെ നേരിടാൻ ജിയോമീറ്റ് വീഡിയോ കോൺഫറൻസിംഗ് സേവനം പുറത്തിറങ്ങി

Best Mobiles in India

Read more about:
English summary
MX Player is the latest brand to dive into the short video space in India. The company has launched its TikTok-like platform called ‘TakaTak’.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X