ടാറ്റയുടെ സൂപ്പർ ആപ്പ് വരുന്നു, ടാറ്റ ന്യുവിനെ പറ്റി അറിയേണ്ടതെല്ലാം

|

ടാറ്റ ഗ്രൂപ്പിന്റെ സൂപ്പർ ആപ്പായ ടാറ്റ ന്യു ഏപ്രിൽ 7 ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ആപ്പിന്റെ ഗൂഗിൾ പ്ലേ സ്റ്റോർ പേജിലെ ടീസർ ചിത്രത്തിലൂടെയാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ നടന്നുവരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റിൽ ആദ്യമായി സൂപ്പർ ആപ്പിന്റെ പരസ്യങ്ങൾ കണ്ടിരുന്നു. ഇതുവരെ ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്ക് മാത്രമായിട്ടാണ് ആപ്പ് ലഭിച്ചിരുന്നത്. ഏപ്രിൽ 7 മുതൽ എല്ലാവർക്കും ഈ ആപ്പ് ലഭ്യമാകും. നിരവധി സവിശേഷതകളുള്ള സൂപ്പർ ആപ്പിനെ കുറിച്ച് കൂടുതൽ അറിയാം.

 

എന്താണ് ടാറ്റ ന്യു?

എന്താണ് ടാറ്റ ന്യു?

ടാറ്റ ന്യു എന്നത് അതിന്റെ എല്ലാ ഡിജിറ്റൽ സേവനങ്ങളും ആപ്പുകളും ഒരു പ്ലാറ്റ്‌ഫോമിൽ ഒരുമിച്ച് കൊണ്ടുവരുന്ന കമ്പനിയുടെ സൂപ്പർ ആപ്പാണ്. പ്ലേ സ്റ്റോർ പേജിൽ ആപ്പിന് നൽകിയിരിക്കുന്ന വിവരണത്തിൽ "അത്യാധുനിക ഡിജിറ്റൽ കണ്ടന്റ് ഉപയോഗിക്കുക, പേയ്‌മെന്റുകൾ നടത്തുക, നിങ്ങളുടെ സാമ്പത്തികമായ കാര്യങ്ങൾ നിയന്ത്രിക്കുക, നിങ്ങളുടെ അടുത്ത അവധിക്കാലമോ നിങ്ങളുടെ അടുത്ത ഭക്ഷണമോ പ്ലാൻ ചെയ്യുക - ടാറ്റ ന്യുവിന്റെ ലോകത്ത് പര്യവേക്ഷണം ചെയ്യാനും അനുഭവിക്കാനും ധാരാളം ഉണ്ട്" എന്നാണ് നൽകിയിരിക്കുന്നത്. ഇത് തന്നെ ആപ്പിന്റെ വലിയ സാധ്യതകൾ വെളിപ്പെടുത്തുന്നു.

ഫെബ്രുവരിയിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 10 ലക്ഷത്തിൽ അധികം അക്കൌണ്ടുകൾഫെബ്രുവരിയിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 10 ലക്ഷത്തിൽ അധികം അക്കൌണ്ടുകൾ

സേവനങ്ങൾ
 

എയർഏഷ്യ ഇന്ത്യ, എയർ ഇന്ത്യ എന്നിവയിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനോ താജ് ഗ്രൂപ്പിന്റെ പ്രോപ്പർട്ടികളിൽ ഹോട്ടലുകൾ ബുക്ക് ചെയ്യാനും ബിഗ് ബാസ്കറ്റിൽ നിന്ന് പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യാനും മരുന്നുകൾ ഓർജർ ചെയ്യാനും ക്രോമയിൽ നിന്ന് ഇലക്ട്രോണിക്സ്, വെസ്റ്റ്സൈഡിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങനുമെല്ലാം ഇനി ടാറ്റ ന്യു ആപ്പിലൂടെ സാധിക്കും. ഈ സേവനങ്ങൾ എല്ലാം ടാറ്റയുടേതാണ് എന്നതിനാലാണ് ഇവ ടാറ്റ ന്യു ആപ്പിലൂടെ ലഭ്യമാക്കുന്നത്. ആപ്പ് ഉപയോഗിച്ച് ബുക്കിങുകളും മറ്റും ചെയ്യുന്നവർക്ക് ആപ്പ് വഴി നൽകുന്ന സേവനങ്ങളിൽ റിഡീം ചെയ്യാവുന്ന ന്യൂ കോയിനുകൾ കമ്പനി നൽകുന്നു.

ഇന്ത്യയിൽ വേറെയും സൂപ്പർ ആപ്പുകൾ ഉണ്ടോ?

ഇന്ത്യയിൽ വേറെയും സൂപ്പർ ആപ്പുകൾ ഉണ്ടോ?

ആമസോൺ, പേടിഎം, റിലയൻസ് ജിയോ തുടങ്ങിയ നിരവധി ഇന്റർനെറ്റ് കമ്പനികൾ അവരുടെ സൂപ്പർ ആപ്പുകളുടെ പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ അവർ കമ്പനികൾ പേയ്‌മെന്റുകൾ, കണ്ടന്റ് സ്ട്രീമിംഗ്, ഷോപ്പിംഗ്, യാത്രാ ബുക്കിങ്, പലചരക്ക് സാധനങ്ങൾ തുടങ്ങിയ സേവനങ്ങളെല്ലാം നൽകുന്നുമുണ്ട്. എന്നാൽ ടാറ്റയുടെ സൂപ്പർ ആപ്പിലേക്ക് വരുമ്പോഴുള്ള സവിശേഷത. ടാറ്റയ്ക്ക് നിരവധി മേഖലകളിൽ ബിസിനസ് ഉണ്ട് എന്നതാണ്. ഈ ബിസിനസുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒരു ആപ്പിലൂടെ ലഭ്യമാക്കുമ്പോൾ അവ ആളുകൾക്ക് കൂടുതൽ പ്രയോജനപ്പെടുന്നു.

ഇൻസ്റ്റാഗ്രാമിലേക്ക് ഉടൻ എത്തുന്ന അടിപൊളി ഫീച്ചറുകൾഇൻസ്റ്റാഗ്രാമിലേക്ക് ഉടൻ എത്തുന്ന അടിപൊളി ഫീച്ചറുകൾ

ഓൺലൈൻ സേവനങ്ങൾ

ഡെസ്‌ക്‌ടോപ്പിന് പകരം സ്‌മാർട്ട്‌ഫോണുകളിലാണ് ആളുകൾ ഓൺലൈൻ സേവനങ്ങൾ നോക്കുന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് കസ്റ്റമൈസ് ചെയ്ത ആപ്പുകളുടെ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നത് പോലെ പ്രസക്തമാണ് രാജ്യത്ത് വലിയൊരു ബിസിനസ് സൃങ്കലയുടെ ഭാഗമായി സൂപ്പർ ആപ്പ് നിർമ്മിക്കുന്നതും. നിരവധി ആളുകൾ ഇന്ത്യയിൽ മൊബൈൽ ഫോണുകളിലൂടെ സേവനങ്ങൾ ബുക്ക് ചെയ്യുകയോ സാധനങ്ങൾ വാങ്ങുകയോ ഓൺലൈൻ ആയി തന്നെ പണമിടപാടുകൾ നടത്തുകയുമെല്ലാം ചെയ്യുന്നുണ്ട്.

ഇന്ത്യൻ കമ്പനികൾ

ഇന്ത്യൻ കമ്പനികൾ സൂപ്പർ ആപ്പുകൾ നിർമ്മിക്കാൻ നോക്കുന്നതിന്റെ പ്രധാന കാരണവും ആളുകൾ ധാരാളമായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നു എന്നത് തന്നെയാണ്. സേവനങ്ങളുടെ ഏകീകരണം മൂലം വരുമാനം വർധിപ്പിക്കാം എന്നതിന് പുറമെ ഇത്തരം ആപ്പുകൾ കമ്പനികൾക്ക് ഉപഭോക്തൃ ഡാറ്റയുടെ വലിയ ശേഖരവും നൽകുന്നു. അത് ഉപയോക്താക്കളുടെ പെരുമാറ്റത്തെക്കുറിച്ച് കൂടുതലറിയാൻ കമ്പനികൾക്ക് പ്രയോജനപ്പെടുത്താം. ടാറ്റ ന്യു ആപ്പിൽ ആദ്യഘട്ടത്തിലെല്ലാം മികച്ച ഓഫറുകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പരസ്പര ബന്ധിതമായ സേവനങ്ങളിൽ ഓഫറുകൾ ലഭിച്ചാൽ ആളുകൾ ഇത് ധാരാളമായി ഉപയോഗിക്കാനും തുടങ്ങും.

അടിപൊളി വോയ്സ് മെസേജിങ് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്അടിപൊളി വോയ്സ് മെസേജിങ് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്

Best Mobiles in India

English summary
Tata Group's Super App Tata New is set to launch on April 7. Tata New is the company's super app that brings all digital services and apps together on one platform.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X