ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളിയായി ടാറ്റയുടെ യുപിഐ ആപ്പ് വരുന്നു

|

ഫോൺപേ, ഗൂഗിൾ പേ, പേടിഎം എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങളോട് മത്സരിക്കാൻ പുതിയ ആപ്പ് വരുന്നു. ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് വിഭാഗം പിടിച്ചെടുക്കാൻ ടാറ്റ ഗ്രൂപ്പാണ് പുതിയ പ്ലാറ്റ്ഫോം തയ്യാറാക്കുന്നത്. ടാറ്റ ഗ്രൂപ്പ് ഒരു പുതിയ ആപ്ലിക്കേഷനിലൂടെ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സേവനത്തിനായി ടാറ്റ ഗ്രൂപ്പ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോട് (എൻസിപിഐ) അനുമതി തേടിയിട്ടുണ്ട്.

യുപിഐ അധിഷ്ഠിത ആപ്പ്

ഇന്ത്യയിൽ ഒരു പുതിയ യുപിഐ അധിഷ്ഠിത ആപ്പ് പുറത്തിറക്കാനായി ടാറ്റ ഗ്രൂപ്പ് എൻസിപിഐയിൽ നിന്ന് ക്ലിയറൻസ് തേടുകയാണെന്ന് ദി ഇക്കണോമിക് ടൈംസിൽ നിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നു. ഒരു തേർഡ് പാർട്ടി ആപ്പ് പ്രൊവൈഡറായി (ടിപിഎപി) പ്രവർത്തിക്കാൻ ടാറ്റ ഗ്രൂപ്പ് അനുമതി തേടിയിട്ടുണ്ടെന്നും അടുത്ത മാസം ഉടൻ തന്നെ സേവനം ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ പേയ്‌മെന്റ് സേവനത്തിനായി ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ ഡിജിറ്റലാണ് ചുക്കാൻ പിടിക്കുന്നത്. ഐസിഐസിഐ ബാങ്കുമായി ടാറ്റ ഡിജിറ്റൽ ചർച്ച നടത്തിവരികയാണ്.

ഈ മാസം ഡൌൺലോഡ് ചെയ്യാവുന്ന മികച്ച ആൻഡ്രോയിഡ് ഗെയിമുകൾഈ മാസം ഡൌൺലോഡ് ചെയ്യാവുന്ന മികച്ച ആൻഡ്രോയിഡ് ഗെയിമുകൾ

യുപിഐ

ഇന്ത്യയിൽ ബാങ്കിങ് ഇതര പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾക്കെല്ലാം യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ നടത്താൻ ബാങ്കുകളുമായുള്ള പങ്കാളിത്തം ആവശ്യമാണ്. സാധാരണയായി നെറ്റ്‌വർക്കിന്റെ ബുദ്ധിമുട്ട് കുറയ്ക്കാൻ കമ്പനികൾ ഒന്നിലധികം പാർട്ണർമാരെ കണ്ടെത്താറുണ്ട്. പുതിയ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് ആപ്പിനായി ടാറ്റ ഡിജിറ്റൽ ഐസിഐസിഐ ബാങ്കുമായി ചർച്ചകൾ നടത്തിവരികയാണെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ യുപിഐ അധിഷ്ഠിത പേയ്മെന്റ് സേവനം നൽകുന്ന പ്ലാറ്റ്ഫോമുകൾക്ക് സമാനമായ പ്രവർത്തനം തന്നെ ആയിരിക്കും ടാറ്റയുടെ ആപ്പിലും ഉണ്ടായിരിക്കുക എന്ന് പ്രതീക്ഷിക്കാം.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് കൂടാതെ മറ്റ് സ്വകാര്യ മേഖലാ ബാങ്കിങ് സ്ഥാപനങ്ങളുമായും ടാറ്റ ഗ്രൂപ്പ് പാർട്ണർഷിപ്പിൽ ഏർപ്പെട്ടേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്. യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് ആപ്പ് എന്നത് കമ്പനിയുടെ പ്ലാനുകളുടെ ഒരു ഭാഗം മാത്രമാണ്. അടുത്ത മാസം നടക്കുന്ന ഐപിഎൽ ക്രിക്കറ്റ് സീസണിൽ ടാറ്റ ന്യു എന്ന ആപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇതിനൊപ്പം തന്നെ യുപിഐ ആപ്പും പുറത്തിറക്കാനുള്ള പദ്ധതികളാണ് ടാറ്റ ഗ്രൂപ്പിനുള്ളത്.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ അകറ്റി നിർത്താം; ടിൻഡറിൽ ഇനി പശ്ചാത്തല പരിശോധനയുംക്രിമിനൽ പശ്ചാത്തലമുള്ളവരെ അകറ്റി നിർത്താം; ടിൻഡറിൽ ഇനി പശ്ചാത്തല പരിശോധനയും

ടാറ്റ ന്യു

"ടാറ്റ ന്യു ലോഞ്ച് ചെയ്യപ്പെടുമ്പോഴേക്കും ടാറ്റ ഗ്രൂപ്പ് യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് പ്ലാറ്റ്ഫോമും തയ്യാറാക്കാൻ ആഗ്രഹിക്കുന്നു. ഇതിലൂടെ കൂടുതൽ യുപിഐ പേയ്‌മെന്റുകൾ സൂപ്പർ ആപ്പിലുടനീളം എളുപ്പത്തിൽ എനേബിൾ ചെയ്യാന കഴിയുമെന്നും ഇൻസൈഡർ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ടാറ്റ ഡിജിറ്റലിന്റെ എല്ലാ ഓഫറുകളും ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരുന്ന ഒരു ആപ്പാണ് ടാറ്റ ന്യു എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇതിൽ ബിഗ് ബാസ്കറ്റ്, 1എംജി, ക്രോമ, ടാറ്റ ക്ലിക് എന്നിവയും ടാറ്റയുടെ ഫ്ലൈറ്റ് ബുക്കിംഗ് സേവനവും ഉൾപ്പെടുന്നു.

ടാറ്റ ഡിജിറ്റൽ

ടാറ്റ ഡിജിറ്റൽ പുതിയ ആപ്പുകളുമായി ബന്ധപ്പെട്ട ഔദ്യോഗികമായ പ്രഖ്യാപനം ഏപ്രിൽ 7ന് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ടാറ്റ പേയ്‌മെന്റ് ആപ്പ് തീർച്ചയായും ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് വിഭാഗത്തെ മാറ്റി മറിക്കുമെന്ന കാര്യം ഉറപ്പാണ്. ഫോൺപേ, പേടിഎം, ഗൂഗിൾ പേ തുടങ്ങിയ മുൻനിര കമ്പനികൾക്ക് ടാറ്റ പേയ്‌മെന്റ് ആപ്പ് വലിയ വെല്ലുവിളി ഉയർത്തുമെന്ന കാര്യവും ഉറപ്പാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ ലഭ്യമാകും. നേരത്തെ വാട്സ്ആപ്പ് ഇന്ത്യയിൽ യുപിഐ അധിഷ്ഠിത പേയ്മെന്റ് സേവനം അവതരിപ്പിച്ചിരുന്നു. എന്നാൽ വാട്സ്ആപ്പ് പേയ്മെന്റ്സ് ഗൂഗിൾ പേ, ഫോൺപേ അടക്കമുള്ള ആപ്പുകളെ ഒട്ടും ബാധിച്ചിട്ടില്ല. ഇപ്പോഴും വലിയൊരു ജനപ്രിതി ഉണ്ടാക്കാൻ വാട്സ്ആപ്പ് പേയ്ക്ക് സാധിച്ചിട്ടുമില്ല.

വാട്സ്ആപ്പ് വോയിസ് നോട്ട് റെക്കോർഡ് ചെയ്യുന്നതിനിടയ്ക്ക് നിർത്താം, വീണ്ടും തുടരാംവാട്സ്ആപ്പ് വോയിസ് നോട്ട് റെക്കോർഡ് ചെയ്യുന്നതിനിടയ്ക്ക് നിർത്താം, വീണ്ടും തുടരാം

Best Mobiles in India

English summary
Tata Group to introduce new UPI based payments app. It will compete with India's leading digital payment services such as PhonePay, Google Pay and Paytm.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X