Home
Apps

ടെലി​ഗ്രാം നിരോധിക്കുമോ? ഉപഭോക്താക്കൾ നേരിടുന്നത് വലിയ വെല്ലുവിളി

ജനപ്രിയ മെസേജിങ് ആപ്പായ ടെലി​ഗ്രാമിൽ നിന്ന് വലിയ രീതിയിൽ വിവരങ്ങൾ ചോർത്തുന്നതായി റിപ്പോർട്ട്. സെൻസിറ്റീവായ വിവരങ്ങൾ ഉൾപ്പെടെയാണ് ആപ്പിൽ നിന്ന് ചോർത്തുന്നത്. കഴിഞ്ഞ ഒക്ടോബർ മാസം മാത്രം ഇത്തരത്തിൽ 3,40,000 ആക്രമണങ്ങൾ നടന്നതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാസ്‌പെർസ്‌കി എന്ന സ്ഥാപനം നടത്തിയ ​ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

ചില ക്ഷുദ്ര വൈറസുകൾ ഉപയോ​ഗിച്ചാണ് സൈബർ കുറ്റവാളികൾ ടെലി​ഗ്രാമിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നത്. അറബി, അസെറി എന്നീ ഭാഷകൾ സംസാരിക്കുന്ന സൈബർ ക്രിമിനലുകളാണ് ഈ കുറ്റകൃത്യത്തിന് പിന്നിൽ എന്നാണ് സൂചന. ഇതിനോടകം തന്നെ നിരവധി രാജ്യങ്ങളിൽ ഈ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ ഫീച്ചറുകൾ ലഭിക്കാൻ മൂന്നാം കക്ഷി ആപ്പുകൾ ഉപയോ​ഗിക്കുന്ന ഉപഭോക്താകകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്.

ടെലി​ഗ്രാം നിരോധിക്കുമോ? ഉപഭോക്താക്കൾ നേരിടുന്നത് വലിയ വെല്ലുവിളി

ഇത്തരത്തിലുള്ള മൂന്നാം കക്ഷി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ കൂടുതൽ ഫീച്ചറുകൾ ലഭിക്കുമെങ്കിലും ഇവ ഉയർത്തുന്ന സുരക്ഷാ ഭീഷണി വളരെ വലുതാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഫോണിലെ സ്വകാര്യ ചിത്രങ്ങൾ, വീഡിയോകൾ എന്നിവയെല്ലാം ഇതുവഴി സൈബർ കുറ്റവാളികൾക്ക് ലഭിക്കുന്നതായിരിക്കും. ചിലരുടെ വാട്സ്ആപ്പ് ആക്കൗണ്ടുകളും സമാനമായ ഭീഷണി നേരിടുന്നതായി ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വലിയ സുരക്ഷാ ഭീഷണിയാണ് ഇവ ഉയർത്തുന്നത്.

ഇത്തരത്തിലുള്ള മൂന്നാം കക്ഷി ആപ്പുകൾ വഴി ഹാക്കർമാർക്കും സൈബർ ക്രിമിനലുകൾക്കും നിങ്ങളുടെ ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കുന്നതാണ്. റിസർച്ച് പ്രകാരം ഉപഭോക്താക്കൾ തങ്ങളുടെ ഫോൺ ചാർജിന് വെയ്ക്കുമ്പോൾ സ്‌പൈ മൊഡ്യൂൾ പ്രവർത്തനം ആരംഭിക്കുന്നതാണ്. ഇതിലൂടെ ഹാക്കർമാർ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു. ഫോണിന്റെ ഐഎംഇഐ, നിങ്ങളുടെ ഫോൺ നമ്പർ, നെറ്റ്വർക്ക് കോഡ്, ഫോണിലെ ഡാറ്റകൾ തുടങ്ങിയ വിവരങ്ങളാണ് കൂടുതലായി ചോർത്തുന്നത്.

ടെലി​ഗ്രാം നിരോധിക്കുമോ? ഉപഭോക്താക്കൾ നേരിടുന്നത് വലിയ വെല്ലുവിളി

MOST READ: ഇന്ത്യയിലെ സർവ്വകാല നേട്ടവുമായി ആപ്പിൾ; രാജ്യത്തിനും കമ്പനിയ്ക്കും വലിയ നേട്ടം

നിങ്ങളുടെ ഫോൺ കോളുകൾ റെക്കോർഡ് ചെയ്യാനും ഹാക്കർമാർ ഈ ക്ഷുദ്ര വൈറസുകളെ ഉപയോ​ഗിക്കുന്നു. കൂടാതെ നിങ്ങളുടെ ഇമെയിൽ വിവരങ്ങളിലേക്കും ഇവർക്ക് ആക്സസ് ലഭിക്കും. നിലവിൽ അസർബൈജാൻ, സൗദി അറേബ്യ, യെമൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലാണ് ഈ ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ യുഎസ്, റഷ്യ, യുകെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാണ് ​ഗവേഷണം സൂചിപ്പിക്കുന്നത്.

ഇത്തരം അപകടങ്ങൾ ഒഴിവാക്കാനായി നിങ്ങളുടെ ഫോണിലെ മൂന്നാം കക്ഷി ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യണം എന്നാണ് വിദ​ഗ്ദർ നൽകുന്ന ഉപദേശം. മാത്രമല്ല നിങ്ങൾക്ക് ആവിശ്യമുള്ള ആപ്പുകൾ ​ഗൂ​ഗിൾ പ്ലേസ്റ്റോർ, ആപ്പിൾ സ്റ്റോർ തുടങ്ങിയ ഔദ്യോ​ഗിക പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രമേ ഇൻസ്റ്റാൾ ചെയ്യാവു എന്നും ഇവർ പറയുന്നു. ഇവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ആപ്പുകൾ മാത്രമാണ് സുരക്ഷിതം വെബ്സൈറ്റുകളിൽ നിന്നും ടെലി​ഗ്രാമിൽ നിന്നും ലഭിക്കുന്ന എപികെ ആപ്പുകളിൽ മാൾവെയർ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ട്.

അതേ സമയം നിരവധി ഓൺലൈൻ തട്ടിപ്പുകളാണ് ഇപ്പോൾ രാജ്യത്തിനകത്തും പുറത്തുമായി റിപ്പോർട്ട് ചെയ്യുന്നത്. പല വിധത്തിൽ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചാണ് സൈബർ ക്രിമിനലുകൾ തട്ടിപ്പുകൾ നടത്തുന്നത്. ഇ ചലാൻ തട്ടിപ്പ്, ഇലക്ട്രിസിറ്റി ബിൽ തട്ടിപ്പ്, സിം സ്വാപ്പിങ്, മൂന്നാം കക്ഷി ആപ്പുകൾ ഉപയോ​ഗിച്ചുള്ള തട്ടിപ്പ്, ഫിഷിം​ഗ് മെയിലുകൾ, സന്ദേശങ്ങൾ എന്നിവ ഉപയോ​ഗിച്ചുള്ള തട്ടിപ്പ് എന്നിവയെല്ലാമാണ് ഇപ്പോൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.

അജ്ഞാതമായി വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെ ഇരിക്കുക, മൂന്നാം കക്ഷി ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാതെ ഇരിക്കുക, ഫോണിൽ വരുന്ന ഓടിപികൾ ആരുമായും പങ്കുവെയ്ക്കാതെ ഇരിക്കുക, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഓൺലൈനിൽ ആരോടും പങ്കെവെയ്ക്കാതെ ഇരിക്കുക എന്നിവയെല്ലാമാണ് ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാനുള്ള ഓരേ ഒരു മാർ​ഗം.

More from GizBot

Best Mobiles in India

English summary
Cybercriminals use some malicious viruses to leak information from Telegram. Cyber ​​criminals who speak Arabic and Azeri languages ​​are said to be behind this crime. This attack has already been reported in several countries. The attack targets consumers who use third-party apps to access more features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X