സൂമിനെ നേരിടാൻ ഗ്രൂപ്പ് വീഡിയോ കോൾ ഫീച്ചറുമായി ടെലിഗ്രാം

|

സ്വകാര്യതയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഇൻസ്റ്റന്റ് മെസേജങ് ആപ്പായ ടെലിഗ്രാമിൽ വീഡിയോ കോൺഫറൻസിംഗ് ഫീച്ചർ വരുന്നു. ടെലഗ്രാം ചാനലുകളിൽ കോളിങ് ഫീച്ചർ കൊണ്ടുവന്നതിന് പിന്നാലെയാണ് ഈ നീക്കം. ഇത് ചാനലുകളെ ഓഡിയോ ചാറ്റ് റൂമാക്കി മാറ്റുന്നു. ഒറ്റത്തവണ എൻ‌ക്രിപ്റ്റ് ചെയ്ത വീഡിയോ കോളുകൾ നേരത്തെ തന്നെ ടെലഗ്രാമിൽ ഉണ്ട്. എന്നാലിപ്പോൾ ഗ്രൂപ്പ് വീഡിയോ കോളുകൾ വിളിക്കാനുള്ള സംവിധാനാണ് ടെലിഗ്രാം ഒരുക്കുന്നത്. പുതിയ വീഡിയോ കോൺഫറൻസിങ് ഫീച്ചർ മെയ് മാസത്തോടെ അവതരിപ്പിക്കുമെന്ന് ടെലിഗ്രാം സിഇഒ പവൽ ഡുറോവ് അറിയിച്ചു.

 

ടെലഗ്രാം ആപ്പ്

മെയ് മാസത്തിൽ ടെലഗ്രാം ആപ്പിലെ വോയ്‌സ് ചാറ്റുകളിൽ ഒരു വീഡിയോ ഫീച്ചർ കൂടി ചേർക്കും, ഇത് ഗ്രൂപ്പ് വീഡിയോ കോളുകൾക്കുള്ള ശക്തമായ പ്ലാറ്റ്‌ഫോമായി ടെലിഗ്രാമിനെ മാറ്റുമെന്നും ഡുറോവ് കുറിച്ചു. സ്‌ക്രീൻ ഷെയറിങ്, എൻക്രിപ്ഷൻ, നോയിസ് ക്യാൻസലേഷൻ, ഡെസ്‌ക്‌ടോപ്പ്, ടാബ്‌ലെറ്റ് സപ്പോർട്ട് എന്നിങ്ങനെയുള്ള ഒരു ആധുനിക വീഡിയോ കോൺഫറൻസിങ് ടൂളിൽ നിന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതെല്ലാം ടെലഗ്രാം നൽകും. ഇത്തരം സവിശേഷതകൾ നൽകുന്നതിനൊപ്പം ടെലിഗ്രാമിന്റെ ഏറ്റവും വലിയ സവിശേഷതയായ സുരക്ഷ അതുപോലെ തന്നെ നിലനിർത്തുമെന്നും അദ്ദേഹം കുറിച്ചു.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് വോയിസ് മെസേജുകളുടെ പ്ലേബാക്ക് വേഗത നിയന്ത്രിക്കാനുള്ള സംവിധാനം വരുന്നുകൂടുതൽ വായിക്കുക: വാട്സ്ആപ്പ് വോയിസ് മെസേജുകളുടെ പ്ലേബാക്ക് വേഗത നിയന്ത്രിക്കാനുള്ള സംവിധാനം വരുന്നു

വീഡിയോ കോളുകൾ

കഴിഞ്ഞ വർഷം ഏപ്രിലിൽ ടെലിഗ്രാം വീഡിയോ കോൺഫറൻസിംഗ് ടൂൾ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2020ൽ വീഡിയോ കോളുകൾ എന്നത് 2013ൽ മെസേജുകൾ ഉണ്ടായിരുന്നത് പോലെയാണ്. ഒന്നുകിൽ സുരക്ഷിതമോ അതല്ലെങ്കിൽ ഉപയോഗയോഗ്യമോ ആയ ആപ്പുകൾ ലഭ്യമാണ്. എന്നാൽ ഈ രണ്ട് കാര്യങ്ങളും ഒരുപോലെ വരുന്ന ആപ്പുകൾ ഇല്ല. അതുകൊണ്ടാണ് ടെലഗ്രാം ഇത്തരമൊരു ഫീച്ചർ കൂട്ടിച്ചേർക്കുന്നത് എന്നാണ കമ്പനി അറിയിച്ചത്. സൂം പോലുള്ള വീഡിയോ കോളിംഗ് ആപ്പുകൾ വളരെയധികം പ്രചാരം നേടുന്നുണ്ടെങ്കിലും അതിന്റെ സുരക്ഷാ പ്രശ്‌നങ്ങൾ ധാരാളം വിമർശനങ്ങൾ നേരിടുന്നുണ്ട്.

എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ
 

കഴിഞ്ഞ ഒരു വർഷത്തിൽ മികച്ച വീഡിയോ കോളിംഗ് അനുഭവത്തിനായി സൂം എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ, ടു ഫാക്ടർ ഓതന്റിക്കേഷൻ മറ്റ് സുരക്ഷാ ടൂളുകൾ എന്നിവ പുറത്തിറക്കിയിട്ടുണ്ട്. ഈ ആഴ്ച ആദ്യം, ടെലിഗ്രാം പേയ്‌മെന്റ് 2.0 അവതരിപ്പിച്ചിരുന്നു. ഇതിലൂടെ വ്യാപാരികൾക്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇൻവോയ്സുകൾ അയയ്‌ക്കാൻ ബോട്ടുകൾ ക്രിയേറ്റ് ചെയ്യും. ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ അല്ലെങ്കിൽ ഗൂഗിൾ പേ എന്നിവ വഴി ഇൻവോയ്സിനൊപ്പം വരുന്ന പേ ബട്ടൺ ക്ലിക്കുചെയ്ത് പേയ്‌മെന്റുകൾ നടത്താനാകും. ഇതിൽ പേയ്‌മെന്റ് വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും കമ്മീഷൻ എടുക്കുന്നില്ലെന്നും ടെലിഗ്രാം അറിയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: യൂട്യൂബ് മൊബൈൽ ആപ്പിൽ പുതിയ ഫീച്ചർ, ഇനി അധിക ഡാറ്റ ചിലവാകില്ലകൂടുതൽ വായിക്കുക: യൂട്യൂബ് മൊബൈൽ ആപ്പിൽ പുതിയ ഫീച്ചർ, ഇനി അധിക ഡാറ്റ ചിലവാകില്ല

വീഡിയോ കോൺഫറൻസുകൾ

വീഡിയോ കോൺഫറൻസുകൾ ഗ്രൂപ്പുകളുടേയും ചാനലുകളുടേയും അഡ്‌മിനുകളാണ് ആരംഭിക്കേണ്ടത്. ഇവരെ വീഡിയോ കോൺഫറൻസ് ആരംഭിക്കാൻ അനുവദിക്കില്ല. പകരം ഒരു പ്രത്യേക തീയതിയിലും സമയത്തിലും ഒരു വോയ്‌സ് ചാറ്റ് ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ബ്രോഡകാസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഒരു ഗ്രൂപ്പിലെയോ ചാനലിലെയോ അംഗങ്ങൾക്ക് ലഭ്യമാകും. വോയ്‌സ് ചാറ്റ് ലൈവ് ആകുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് ചാറ്റിന്റെ മുകളിൽ ഒരു കളർഫുൾ കൗണ്ട്‌ഡൗൺ കാണും.

ടെലിഗ്രാം വെബ്‌കെ, ടെലിഗ്രാം വെബ്‌സെഡ്.ബോത്ത്

ടെലിഗ്രാം രണ്ട് വ്യത്യസ്ത ആപ്പുകളും ലോഞ്ച് ചെയ്തിട്ടുണ്ട്. ടെലിഗ്രാം വെബ്‌കെ, ടെലിഗ്രാം വെബ്‌സെഡ്.ബോത്ത് എന്നിവയാണ് ഇത്. ആനിമേറ്റഡ് സ്റ്റിക്കറുകൾ, ഡാർക്ക് മോഡ്, ചാറ്റ് ഫോൾഡറുകൾ എന്നിവയടക്കമുള്ള സവിശേഷതകൾ ഈ ആപ്പുകൾ സപ്പോർട്ട് ചെയ്യുന്നു. പുതിയ വെബ് പതിപ്പുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഡെസ്ക്ടോപ്പിലോ മൊബൈലിലോ ചാറ്റുകളിലേക്ക് ഇൻസ്റ്റന്റ് ആക്സസ് നേടാനുള്ള സംവിധാനവും ടെലിഗ്രാം ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് പിങ്കിന് പിന്നിൽ വൻ ചതി, ഹാക്കർമാർ ലക്ഷ്യം വയ്ക്കുന്നത് നിങ്ങളുടെ സ്വകാര്യ ഡാറ്റകൂടുതൽ വായിക്കുക: വാട്സ്ആപ്പ് പിങ്കിന് പിന്നിൽ വൻ ചതി, ഹാക്കർമാർ ലക്ഷ്യം വയ്ക്കുന്നത് നിങ്ങളുടെ സ്വകാര്യ ഡാറ്റ

Best Mobiles in India

English summary
Telegram, an instant messaging app that emphasizes privacy, comes with a video conferencing feature. The move comes after the introduction of the calling feature on Telegram channels.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X