ഐഫോണുകളിലെ ഗൂഗിൾ ക്രോം അടിപൊളിയായി; പുതുതായി വന്നത് ഈ ഫീച്ചറുകൾ

|

ഐഫോണുകളിലും ഐപാഡുകളിലുമുള്ള ക്രോം ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ. ജനപ്രിയ ആപ്പിന് ഐഒഎസ് പ്ലാറ്റ്ഫോമിൽ ആകർഷകമായ മികച്ച സവിശേഷതകൾ ഗൂഗിൾ കൊണ്ടുവന്നിട്ടുണ്ട്. ഈ അപ്‌ഡേറ്റിൽ പാസ്‌വേഡ് മാനേജർ, ക്രോം ആക്ടിവിറ്റീസ് എന്നിവ തുടങ്ങി ഡിവൈസുകളിൽ ഉടനീളം ടാബുകളും ബുക്ക്‌മാർക്കുകളും സിങ്ക് ചെയ്യാനുള്ള ഫീച്ചർ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗൂഗിൾ ക്രോം

സുരക്ഷയ്ക്കും ഉപയോഗിക്കാനുള്ള സൌകര്യത്തിനും പ്രാധാന്യം നൽകിയാണ് ഗൂഗിൾ ക്രോമിന്റെ പുതിയ ഐഒഎസ് അപ്ഡേറ്റ് എത്തിയിരിക്കുന്നത്. പുതിയ ഓരോ ഫീച്ചറുകളിലും സുരക്ഷയുടെ പ്രാധാന്യം അത്രയ്ക്ക് പ്രകടവുമാണ്. ഗൂഗിൾ ക്രോം ഐഒഎസ് അപ്ഡേറ്റിൽ നൽകിയിരിക്കുന്ന പുതിയ ഫീച്ചറുകൾ വിശദമായി നോക്കാം.

ആളെ കണ്ടാൽ അലറും, പതിവുകാരെ തിരിച്ചറിയും, ഗൂഗിൾ നെക്സ്റ്റ് ക്യാം ഇന്ത്യയിൽ എത്തിആളെ കണ്ടാൽ അലറും, പതിവുകാരെ തിരിച്ചറിയും, ഗൂഗിൾ നെക്സ്റ്റ് ക്യാം ഇന്ത്യയിൽ എത്തി

ശക്തമായ സുരക്ഷ

ശക്തമായ സുരക്ഷ

ഐഒഎസിനുള്ള ക്രോമിൽ ഇപ്പോൾ സുരക്ഷി കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുകയാണ്. ഇതിലൂടെ ഉപയോക്താക്കൾക്ക് ഫിഷിങ്, മാൽവെയർ, മറ്റ് വെബ്ബിലൂടെ ഉണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് കൂടുതൽ ആക്ടീവും അനുയോജ്യമായതുമായ സുരക്ഷ നൽകുന്നു,. ഐഫോണിലോ ഐപാഡിയോ എൻഹാൻസ്ഡ് സേഫ് ബ്രൌസിങ് ഓപ്ഷൻ ഓണാക്കിയാൽ വെബ്‌പേജുകൾ അപകടകരമാണോ എന്ന് പരിശോധിക്കുന്നതിനായി ഗൂഗിൾ സേവ് ബ്രൗസിങിലേക്ക് അയച്ചുകൊണ്ട് ക്രോം ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും.

ക്രെഡൻഷ്യലുകൾ

ഒരു ഉപയോക്താവ് അവരുടെ ക്രെഡൻഷ്യലുകൾ ഏതെങ്കിലും വെബ്‌സൈറ്റിൽ ടൈപ്പ് ചെയ്യുമ്പോൾ ഒരു തേർഡ് പാർട്ടി ഡാറ്റാ ലംഘനത്തിൽ അവരുടെ യൂസർനെയിമും പാസ്‌വേഡും മോഷ്ടിക്കപ്പെടുന്നുവെങ്കിൽ ക്രോം അവർക്ക് മുന്നറിയിപ്പ് നൽകുമെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. ഐഒഎസ് പ്ലാറ്റ്ഫോമിലെ ഗൂഗിൾ ക്രോമിലൂടെയുള്ള ബ്രൌസിങ് കൂടുതൽ സുരക്ഷിതമാക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് പുതിയ അപ്ഡേറ്റിൽ ഇത്തരം ഫീച്ചറുകൾ കൊടുത്തിരിക്കുന്നത്.

9,000 രൂപ കിഴിവിൽ സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ; ഈ അവസരം നഷ്ടപ്പെടുത്തരുത്9,000 രൂപ കിഴിവിൽ സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ; ഈ അവസരം നഷ്ടപ്പെടുത്തരുത്

ഫിൽ ഇൻ പാസ്വേഡ്സ്

ഫിൽ ഇൻ പാസ്വേഡ്സ്

ഐഒഎസിലെ ക്രോമിലേക്ക് പാസ്‌വേഡ് മാനേജറും ഗൂഗിൾ കൊണ്ടുവന്നിട്ടുണ്ട്. ഇത് ഉപയോക്താക്കളെ അവരുടെ ഓട്ടോഫിൽ പ്രോവൈഡറായി സെറ്റ് ചെയ്യാൻ സഹായിക്കുന്നതാണ്. ഐഫോണുകളിലും ഐപാഡുകളിലും ഏതെങ്കിലും വെബ്‌സൈറ്റിലേക്കോ ആപ്പിലേക്കോ പാസ്‌വേഡുകൾ വേഗത്തിലും സുരക്ഷിതമായും ക്രിയേറ്റ് ചെയ്യാനും സ്റ്റോർ ചെയ്യാനും ക്രോമിനെ ഇത് സഹായിക്കുന്നു.

നിർത്തിയത് എവിടെ നിന്നായാലും അവിടെ നിന്നും ആരംഭിക്കാം

നിർത്തിയത് എവിടെ നിന്നായാലും അവിടെ നിന്നും ആരംഭിക്കാം

ഉപയോക്താക്കൾ കുറച്ച് കാലത്തേക്ക് ഗൂഗിൾ ക്രോം ഉപയോഗിക്കാതിരുന്നാൽ പോലും പുതിയ കണ്ടന്റിനായി പുതിയ സെർച്ച് ആരംഭിച്ചാൽ ഇത് എളുപ്പമാക്കാനുള്ള സംവിധാനവും ഗൂഗിൾ ക്രോമിന്റെ പുതിയ പതിപ്പിൽ നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ സമീപകാല ടാബുകൾ പിന്നീട് എപ്പോൾ ഓപ്പൺ ചെയ്താലും കണ്ടെത്താൻ സാധിക്കും. കണ്ടന്റ് ബ്രൗസ് ചെയ്യുന്നതും പുതിയ സെർച്ച് ആരംഭിക്കുന്നതും പതിവായി സന്ദർശിക്കുന്ന സൈറ്റുകളിലേക്ക് എളുപ്പത്തിൽ മടങ്ങിയെത്തുന്നതും ഗൂഗിൾ ക്രോം എളുപ്പമാക്കുന്നു. ഈ ഫീച്ചർ ആൻഡ്രോയിഡിലും വൈകാതെ എത്തും.

9,000 രൂപ കിഴിവിൽ സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ; ഈ അവസരം നഷ്ടപ്പെടുത്തരുത്9,000 രൂപ കിഴിവിൽ സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ; ഈ അവസരം നഷ്ടപ്പെടുത്തരുത്

വെബ്‌സൈറ്റുകൾ ട്രാൻസലേറ്റ് ചെയ്യുന്നു

വെബ്‌സൈറ്റുകൾ ട്രാൻസലേറ്റ് ചെയ്യുന്നു

ഐഒഎസിനായി പുതുതായി വന്നിരിക്കുന്ന ക്രോം അപ്ഡേറ്റിലെ മറ്റൊരു ഫീച്ചർ ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് വെബ്‌സൈറ്റുകൾ വേഗത്തിൽ ട്രാൻസലേറ്റ് ചെയ്ത് ലഭിക്കും എന്നതാണ്. വെബ്‌സൈറ്റ് വിവർത്തനങ്ങൾ വേഗത്തിലും കാര്യക്ഷമവുമാക്കാനുമായി ഡിവൈസിൽ മെഷീൻ ലേണിങ് ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. നിങ്ങൾ സ്ഥിരമായി കയറുന്ന പേജിന്റെ ഭാഷ കൃത്യമായി കണ്ടുപിടിക്കുന്നതിനും നിങ്ങളുടെ പ്രിഫറൻസുമായി പൊരുത്തപ്പെടുന്ന രീതിയിൽ അത് വിവർത്തനം ചെയ്യേണ്ടതുണ്ടോ എന്ന് ചോദിക്കാനും അപ്‌ഡേറ്റ് ചെയ്‌ത ഭാഷാ ഐഡന്റിഫിക്കേഷൻ മോഡൽ ഉപയോഗിക്കുന്നുവെന്ന് ഗൂഗിൾ വ്യക്തമാക്കി.

ക്രോം ആക്ഷൻസ്

ക്രോം ആക്ഷൻസ്

ഗൂഗിൾ ക്രോം അഡ്രസ് ബാറിൽ നിന്ന് കൂടുതൽ കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഐഒഎസിൽ ഗൂഗിൾ ക്രോം ആക്ഷൻസ് പുറത്തിറക്കും. ഉപയോക്താക്കൾ ടൈപ്പ് ചെയ്‌ത വാക്കുകളെ അടിസ്ഥാനമാക്കി ഒരു ക്രോം ആക്ഷനിൽ നിന്ന് എപ്പോൾ പ്രയോജനം ലഭിക്കുമെന്ന് ക്രോം അഡ്രസ് ബാർ പ്രവചിക്കും. ബ്രൗസിംഗ് ഡാറ്റ ക്ലിയർ ചെയ്യുക, ഇൻകോഗ്നിറ്റോ ടാബ് തുറക്കുക തുടങ്ങിയ ഐഒഎസിനുള്ള ക്രോമിൽ പൊതുവായ പ്രവർത്തനങ്ങൾ ചെയ്യുന്നത് ക്രോം പ്രവർത്തനങ്ങൾ വേഗത്തിലാക്കും.

സാംസങിന്റെ ഈ 5ജി സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാംസാംസങിന്റെ ഈ 5ജി സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

Best Mobiles in India

English summary
Google has released the latest update of the Chrome app for iPhones and iPods. Let's take a look at the features in this new update.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X