ട്രൂകോളറിന് പണി കൊടുത്ത് ഗൂഗിൾ; ആപ്പിലെ ഈ ഫീച്ചർ ഒഴിവാക്കി

|

ലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ജനപ്രിയ ആപ്പാണ് ട്രൂകോളർ കോളർ. നിരവധി ഫീച്ചറുകൾ അടുത്ത കാലത്തായി ട്രൂകോളറിൽ എത്തിയിരുന്നു. ഇതെല്ലാം ആപ്പിനെ കൂടുതൽ ജനപ്രിയമാക്കുകയും ചെയ്തു. എന്നാലിപ്പോൾ ഗൂഗിൾ ട്രൂകോളർ ആപ്പിനൊരു പണി കൊടുത്തിരിക്കുകയാണ്. ഗൂഗിളിന്റെ പുതിയ നയങ്ങളാണ് ട്രൂകോളറിന് വിനയായത്. ഇത് അനുസരിച്ച് ട്രൂ കോളർ തങ്ങളുടെ ആപ്പിൽ നിന്നും കോൾ റെക്കോർഡിങ് ഫീച്ചർ ഒഴിവാക്കി. ജനപ്രിയ ആപ്പിനെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടി തന്നെയാണ്.

 

ഗൂഗിൾ

ഗൂഗിൾ അടുത്തിടെ പ്രഖ്യാപിച്ച നയങ്ങൾക്ക് അനുസരിച്ച് മെയ് 11 മുതൽ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ വോയ്‌സ് കോളിങ് റെക്കോർഡിങ് ഫീച്ചർ നൽകാൻ തേർഡ് പാർട്ടി ആപ്പുകളെ അനുവദിക്കില്ല. മെയ് 11 മുതൽ വോയ്‌സ് കോൾ റെക്കോർഡിങ് ആപ്പുകളൊന്നും ആൻഡ്രോയിഡ് ഡിവൈസുകളിൽ പ്രവർത്തിക്കില്ല. ഇതുവരെ ട്രൂകോളറിൽ ഉണ്ടായിരുന്ന വോയിസ് കോൾ റെക്കോർഡിങ് ഫീച്ചർ ഇനി മുതൽ ലഭ്യമാകില്ല. ഇത് പൂർണമായും നീക്കം ചെയ്യും. ഈ ഫീച്ചർ സൌജന്യമായിട്ടാണ് ട്രൂ കോളർ നൽകിയിരുന്നത്.

നെറ്റ്ഫ്ലിക്സിന് വൻ തിരിച്ചടി; മൂന്ന് മാസത്തിനിടെ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സിനെനെറ്റ്ഫ്ലിക്സിന് വൻ തിരിച്ചടി; മൂന്ന് മാസത്തിനിടെ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സിനെ

കോൾ റെക്കോർഡിങ്

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ലഭ്യമായിട്ടുള്ള ഇൻ-ബിൽറ്റ് കോൾ റെക്കോർഡിങ് ഓപ്ഷൻ മാത്രമായിരിക്കും ഇനി മുതൽ ഉപയോഗിക്കാൻ സാധിക്കുന്നത്. മറ്റ് തേർഡ് പാർട്ടി ആപ്പുകളിലുള്ള കോൾ റെക്കോർഡിങ് ഗൂഗിൾ പൂർണമായും ഒഴിവാക്കും. പ്രീ-ലോഡഡ്, ഇൻ-ബിൽറ്റ് ഫീച്ചർ വഴി മാത്രം വോയിസ് കോളിങ് റെക്കോർഡിങ് അനുവദിക്കാനാണ് ഗൂഗിൾ തീരുമാനിച്ചിരിക്കുന്നത്. അതായത് ഉപയോക്താക്കൾക്ക് ഇനിയും വോയിസ് കോളുകൾ റെക്കോർഡ് ചെയ്യാൻ കഴിയും, എന്നാൽ ഇതിനായി തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കില്ല. പകരം തങ്ങളുടെ ഡിഫോൾട്ട് കോളിങ് ആപ്പിൽ പ്രീ-ലോഡ് ചെയ്ത വോയിസ് കോൾ റെക്കോർഡിങ് ഫീച്ചർ ഉപയോഗിക്കാം.

ട്രൂകോളർ
 

ട്രൂകോളർ അടക്കമുള്ള തേർഡ് പാർട്ടി ആപ്പുകളിൽ നിന്നുള്ള വോയിസ് കോൾ റെക്കോർഡിങ് പൂർണമായും നിർത്താൻ ഗൂഗിൾ തീരമാനിച്ചുവെങ്കിലും ആളുകൾക്ക് ഓരോ ഫോണിലും അതിനൊപ്പം തന്നെ പ്രീലോഡഡ് ആയി വരുന്ന റെക്കോർഡിങ് ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും എന്നത് കൂടാതെ ഒരു ഫോണിൽ കോൾ വിളിക്കുമ്പോൾ അത് ലൌഡ് സ്പീക്കറിൽ ഇട്ട് മറ്റൊരു ഫോണിൽ റെക്കോർഡ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

ഗൂഗിൾ പേയിൽ ഇനി വാലറ്റ് ഇന്റർഫേസും; അറിയേണ്ടതെല്ലാംഗൂഗിൾ പേയിൽ ഇനി വാലറ്റ് ഇന്റർഫേസും; അറിയേണ്ടതെല്ലാം

സ്വകാര്യത

സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകാനും ഉപയോക്താക്കൾക്ക് അവരുടെ കോളുകൾ അവരുടെ സമ്മതമില്ലാതെ റെക്കോർഡ് ചെയ്യുന്നില്ല എന്ന് ഉറപ്പിക്കാനും പുതിയ നയത്തിലൂടെ സാധിക്കുമെന്നാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. ഇപ്പോൾ ആൻഡ്രോയിഡ് ഫോണുകളിൽ വോയിസ് കോളിങിനായി പ്രീ-ലോഡ് ചെയ്‌തിരിക്കുന്ന ആപ്പ് ഒരു കോൾ റെക്കോർഡിങ് ഫീച്ചറോടെയാണ് വരുന്നത, എന്നാൽ ഈ റെക്കോഡിങ് ഫീച്ചർ കോളിന്റെ മറ്റേ അറ്റത്തുള്ള ആളിനോട് റെക്കോർഡിങ് ആരംഭിച്ചതായുള്ള അറിയിപ്പ് കൊടുക്കുന്നുണ്ട്.

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് ഫോണുകളിൽ പ്രീലോഡഡ് ആയി വരുന്ന കോൾ റെക്കോർഡിങ് ഫീച്ചർ ഉപയോക്താക്കൾക്ക് കോളുകൾ റെക്കോർഡ് ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നതിനൊപ്പം എല്ലാവരുടെയും സ്വകാര്യത പരിരക്ഷിക്കുകയും ചെയ്യുന്നു. ഗൂഗിളിൽ നിന്നുള്ള ഈ നീക്കത്തിന് ലോകമെമ്പാടും സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇത്തരം തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ഇത്തരക്കാർക്ക് ഗൂഗിളിനറെ പുതിയ നയം തിരിച്ചടിയാണ്.

വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഉപയോഗിക്കാവുന്ന പുതിയ ഫീച്ചറുകൾ പുറത്തിറങ്ങിവാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഉപയോഗിക്കാവുന്ന പുതിയ ഫീച്ചറുകൾ പുറത്തിറങ്ങി

ഇൻ-കോൾ ഓഡിയോ റെക്കോർഡിങ്

ആൻഡ്രോയിഡ് 6ൽ ലൈവ് കോൾ റെക്കോർഡിങ് ഫീച്ചർ ഗൂഗിൾ നിർത്തലാക്കി. പിന്നീട് ആൻഡ്രോയിഡ് 1ൽ അത് മൈക്രോഫോണിലൂടെയുള്ള ഇൻ-കോൾ ഓഡിയോ റെക്കോർഡിങ് നീക്കം ചെയ്തു. എന്നിരുന്നാലും, ആൻഡ്രോയിഡ് 10ലും അതിന് മുകളിലും പ്രവർത്തിക്കുന്ന ഡിവൈസുകളിലും കോൾ റെക്കോർഡിങ് ഫംഗ്‌ഷണാലിറ്റി നൽകുന്നതിനുള്ള പഴുതുകൾ ചില ആപ്പുകൾ കണ്ടെത്തി. ഇത്തരത്തിൽ കോൾ റെക്കോർഡിങ് സേവനം നൽകിയിരുന്ന തേർഡ് പാർട്ടി ആപ്പുകളെ നിയന്ത്രിക്കാൻ കോളുകൾ റെക്കോർഡ് ചെയ്യാനുള്ള ആക്സസ് പൂർണമായും നിർത്തിയിരിക്കുകയാണ് ഗൂഗിൾ.

Best Mobiles in India

English summary
Call recording feature is no longer available on Truecaller. The app chas been dropped all recording feature due to Google's new policies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X