ടിക്ടോക്ക് എന്ന വന്മരം വീണു, പകരം സ്ഥാനമേറ്റെടുക്കാൻ ചിങ്കാരി ആപ്പിന്റെ കുതിപ്പ്

|

ജനപ്രിയ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക്ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ ഇന്നലെ നിരോധിച്ചു. ഈ ആപ്പുകളുടെ പ്രവർത്തനങ്ങൾക്ക് സമാനമായ പ്രവർത്തനങ്ങളുള്ള ആപ്പുകൾക്കാണ് നിരോധനം കൊണ്ട് ഗുണം ഉണ്ടായിരിക്കുന്നത്. ടിക്ടോക്കിന് സമാനമായ ആപ്പുകളാണ് ചിങ്കാരി, മിത്രോൺ എന്നിവ. ഈ ആപ്പുകളാണ് ഇനി ഇന്ത്യയിൽ തരംഗമാകാൻ പോകുന്നതെന്ന സൂചനകളാണ് നിരോധനം വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ കാണുന്നത്.

ചിങ്കാരി ആപ്പ്
 

ചിങ്കാരി ആപ്പിന് മണിക്കൂറിൽ ഒരു ലക്ഷത്തോളം ഡൗൺലോഡുകൾ ലഭിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ സഹസ്ഥാപകനും ചീഫ് പ്രൊഡക്റ്റ് ഓഫീസറുമായ സുമിത് ഘോഷ് ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ടിക്ടോക്കിന് സമാനമായ ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ 25 ലക്ഷം ഡൌൺലോഡുകൾ മറികടന്നിരുന്നു.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ പബ്ജിയും നിരോധിക്കുമോ; അറിയേണ്ടതെല്ലാം

ഡൌൺലോഡ്സ്

വെറും പത്ത് ദിവസത്തിനുള്ളിൽ 6 ലക്ഷം ഡൗൺലോഡുകളിൽ നിന്ന് 25 ലക്ഷം ഡൗൺലോഡുകളിൽ ആപ്ലിക്കേഷൻ എത്തിയെന്നും കമ്പനി അവകാശപ്പെട്ടു. ഗൂഗിൾ പ്ലേ സ്റ്റോറിൽ 5ൽ 4.7 സ്റ്റോർ റേറ്റിങ് ലഭിച്ച ഈ അപ്ലിക്കേഷനെ 'ഒറിജിനൽ ഇന്ത്യൻ ഷോർട്ട് വീഡിയോ ആപ്പ്' എന്നാണ് വിളിക്കുന്നത്. ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

ചിങ്കാരി ആപ്പ്

ചിങ്കാരി ആപ്പ്

ടിക്ടോക്കിനോട് മത്സരിക്കുന്നതിനായി ഉണ്ടാക്കിയ ഒരു ഷോർട്ട് വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമാണ് ചിങ്കാരി അപ്ലിക്കേഷൻ. ബെംഗളൂരു ആസ്ഥാനമായുള്ള പ്രോഗ്രാമർമാരായ ബിശ്വത്മ നായക്, സിദ്ധാർത്ഥ് ഗൌതം എന്നിവരാണ് ഈ ആപ്പ് ഡെവലപ്പ് ചെയ്തത്. 2018 നവംബറിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ഈ ആപ്പ് ഐഫോണിനായി ലഭ്യമായത് 2019 ജനുവരിയിലാണ്.

കൂടുതൽ വായിക്കുക: ടിക്ടോക്കിന് പകരം ഉപയോഗിക്കാവുന്ന ഇന്ത്യയിലെ മികച്ച അഞ്ച് ഷോർട്ട് വീഡിയോ ആപ്പുകൾ

ചിങ്കാരി
 

ചിങ്കാരി ആപ്പ് സൌജന്യമായി ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ടിക്ടോക്കിന് സമാനമായി ഉപയോക്താക്കൾക്ക് ഈ പ്ലാറ്റ്ഫോമിൽ ഷോർട്ട് വീഡിയോകൾ കാണാും ഷെയർ ചെയ്യാനും സാധിക്കും. മറ്റുള്ളവരുടെ വീഡിയോകൾ ലൈക്കുചെയ്യാനും വീഡിയോ അപ്‌ലോഡ് ചെയ്യാനും ഉപയോക്താക്കൾ ലോഗിൻ ചെയ്യണം. ഇതിന് ഉപയോക്താവിന്റെ ഫോണിൽ ക്യാമറ, ലൊക്കേഷൻ എന്നിവയ്ക്കുള്ള പെർമിഷൻ നൽകണം. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തുടങ്ങിയ പല ഭാഷകളിലും ആപ്ലിക്കേഷൻ ലഭ്യമാണ്.

ചിങ്കാരി ആപ്പ് ടിക്ടോക്കിന് പകരക്കാരനാകുമോ

ചിങ്കാരി ആപ്പ് ടിക്ടോക്കിന് പകരക്കാരനാകുമോ

കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കിടെ ചിങ്കാരി ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണത്തിലുണ്ടായ വർധനവ് ടിക്‌ടോക്കിന്റെ പകരക്കാരനായി ഈ ആപ്പ് ഉയർന്ന് വരുമെന്ന് തന്നെയാണ് തെളിയിക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് സുരക്ഷയെ മുൻ നിർത്തി ടിക്ടോക്ക് അടക്കമുള്ള 59 ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്.

കൂടുതൽ വായിക്കുക: നിരോധിച്ച ഷെയർഇറ്റിനും സെൻഡറിനും പകരം ഉപയോഗിക്കാവുന്ന ആപ്പുകൾ

ഇന്ത്യ നിർമ്മിത ആപ്ലിക്കേഷൻ

ചിങ്കാരി ആപ്പിന്റെ സഹ സ്ഥാപകൻ സുമിത് ഘോഷ് ടിക്ടോക്ക് അടക്കം നിരോധിച്ച കേന്ദ്ര സർക്കാരിന്റെ നടപടിക്ക് നന്ദി രേഖപ്പെടുത്തുകയും എല്ലാ ടിക്ടോക്ക് ഉപയോക്താക്കളെയും ചിങ്കാരി ആപ്പിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ഇത് 100 ശതമാനം ഇന്ത്യ നിർമ്മിത ആപ്ലിക്കേഷനാണെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് ടിക്ടോക്ക് അപ്രത്യക്ഷമായത് ഏറ്റവും കൂടുതൽ ഗുണം ചെയ്തിട്ടുള്ളത് ചിങ്കാരി ആപ്പിനെയാണ്. ഇതിനൊപ്പം മിത്രോൺ ആപ്പും ഒരു കോടിയിലധികം ഡൌൺലോഡുകൾ മറികടന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
The Indian government has banned 59 Chinese apps, including the popular video-sharing app TikTok. Now, similar applications like Chingari and Mitron are expected to garner more users in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X