ടിക്ടോക്കിന് മുട്ടൻ പണി; പ്ലേസ്റ്റോറിൽ റേറ്റിങ് കുത്തനെ കുറഞ്ഞു, കാരണം യൂട്യൂബ്?

|

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യൂട്യൂബ് ഉപയോക്താക്കളും ടിക്ടോക്കിനെ സപ്പോർട്ട് ചെയ്യുന്നവരും തമ്മിൽ ഓൺലൈനിൽ കടുത്ത പോരാട്ടം തന്നെയാണ് നടക്കുന്നത്. പരസ്പരം കളിയാക്കിയും മൈമുകൾ പുറത്തിറക്കിയുമെല്ലാമാണ് ഇരുവിഭാഗവും ഏറ്റുമുട്ടുന്നത്. "യൂട്യൂബ് vs ടിക്ടോക്ക്: ദി എൻഡ്" എന്ന വീഡിയോയ്ക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് ആളുകൾ കളിയാക്കലുകൾ തുടങ്ങിയത്. ഈ സംഭവങ്ങൾ ടിക്ടോക്കിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ടിക്ടോക്കിന്റെ പ്ലേ സ്റ്റോറിലെ റേറ്റിങ് കുത്തനെ കുറഞ്ഞു.

ടിക്ക് ടോക്ക് റേറ്റിംഗ് കുറഞ്ഞു
 

ടിക്ക് ടോക്ക് റേറ്റിംഗ് കുറഞ്ഞു

മെയ് എട്ടിനാണ് പ്രശസ്ത യൂട്യൂബർ കാരി മിനാറ്റി (അജെ നഗർ) ടിക്ടോക്കുകളെ വിമർശിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. ടിക്ടോക്ക് പ്ലാറ്റ്ഫോമിലൂടെ പ്രശസ്തനായ അമീർ സിദ്ദിഖിക്കെതിരെ കടുത്ത വിമർശനമുനവും കളിയാക്കലുമായാണ് ഈ റോസ്റ്റിങ് വീഡിയോ പുറത്തിറങ്ങിയത്. ഈ വീഡിയോയ്ക്ക് യൂട്യൂബിൽ 70 ദശലക്ഷത്തിലധികം വ്യൂസ് നേടാൻ സാധിച്ചു. മാത്രമല്ല ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന സംഗീതേതര ഇന്ത്യൻ യൂട്യൂബ് വീഡിയോയായി ഇത് മാറി.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്ന് സർക്കാർ, ആപ്പ് ഹാക്ക് ചെയ്ത് ബാഗ്ലൂർ സ്വദേശി

വീഡിയോ

യൂട്യൂബിന്റെ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഈ വീഡിയോ യൂട്യൂബ് തന്നെ നീക്കം ചെയ്തു. നിരവധി ഉപയോക്താക്കൾ വീഡിയോ റിപ്പോർട്ട് ചെയ്തതിനാലാണ് വീഡിയോ നീക്കം ചെയ്തത്. വീഡിയോയി. ക്വീർ കമ്മ്യൂണിറ്റിക്കെതിരായ പരാമർശമുണ്ടെന്നും ഈ വീഡിയോ സാമൂഹ്യ വിരുദ്ധവു മനുഷ്യത്വ രഹിതവുമാണ് എന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇത്തരമൊരു അവസരത്തിലാണ് വീഡിയോ നീക്കം ചെയ്തത്.

ക്യാംപയിൻ

വീഡിയോ എടുത്തുമാറ്റിയതുമുതൽ അജെ നഗറിന് പിന്തുണ പ്രഖ്യാപിച്ച് ട്വിറ്ററിൽ വലിയ ക്യാംപയിൻ തന്നെ ഉണ്ടായി. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ അവകാശവാദം ആ വീഡിയോ തമാശയുള്ളതും ആരെയും അപമാനിക്കാത്തതുമാണ് എന്നാണ്. #CarryMinati, #JusticeForCarry എന്നിവ ഉൾപ്പെടെയുള്ള നിരവധി ഹാഷ്‌ടാഗുകൾ ട്വിറ്ററിൽ ട്രന്റ് ചെയ്യാൻ തുടങ്ങി. യൂട്യൂബ് താരത്തെ പിന്തുണച്ച് നിരവധി സെലിബ്രറ്റികളും രംഗത്തെത്തിയിരുന്നു. ടിക്ടോക്ക് നിരോധിക്കണമെന്നും അജെ നഗറിനെ പിന്തുണയ്ക്കുന്നവർ ആവശ്യപ്പെട്ടു.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്പ് വെറും 41 ദിവസം കൊണ്ട് നേടിയത് 10 കോടി രജിസ്റ്റർ ചെയ്ത ഉപയോക്താക്കളെ

പ്ലേ സ്റ്റോർ
 

ഈ ക്യാമ്പയിനുകളുടെ ഫലമായാണ് പ്ലേ സ്റ്റോറിലെ ടിക്ടോക്ക് ആപ്പ് റേറ്റിംഗ് വൻ തോതിൽ കുറയാൻ കാരണമായത്. അപ്ലിക്കേഷന്റെ റേറ്റിംഗ് 4.5ൽ നിന്ന് 3.2 ആയി കുറഞ്ഞു. ഇപ്പോഴും ഇത് കുറയുകയാണ്. നിരവധി യൂട്യൂബ് ഉപയോക്താക്കൾ ടിക്ക്ടോക്കിലെ താരങ്ങളുടെ യൂട്യൂബിലുള്ള വീഡിയോകൾ തിരഞ്ഞ് പിടിച്ച് ഡിസ് ലൈക്ക് ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. പലരും ടിക്ടോക്ക് അൺഇൻസ്റ്റാൾ ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ടിക്ടോക്ക്

ചൈനീസ് ആപ്ലിക്കേഷനായ ടിക്ടോക്ക് ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില ഉപയോക്താക്കൾ ഗൂഗിൾ പ്ലേസ്റ്റോറിൽ മോശം റേറ്റിംഗുകളും കമന്റുകളുമാണ് നൽകുന്നത്. അജെ നഗറിന്റെ കാരി മിനാറ്റി എന്ന യൂട്യൂബ് ചാനലിന് നിലവിൽ 17 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബർമാരിൽ ഒരാളുകൂടിയാണ് ഇദ്ദേഹം.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഗ്രൂപ്പ് വിഡീയോ, വോയിസ് കോളുകളിൽ എട്ടുപേരെ വരെ ചേർക്കുന്നതെങ്ങനെ

Most Read Articles
Best Mobiles in India

Read more about:
English summary
Over the past few days, there has been a huge battle of memes of sorts on the internet between YouTube and TikTok supporters. It was after a video titled "YouTube vs TikTok: The End" that took social media by storm, resulting in all kinds of reactions, from funny to angry.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X