ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് സംരക്ഷിക്കാൻ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കുക

|

ആമസോൺ സിഇഒ ജെഫ് ബെസോസിന്റെ ഫോൺ 2018ൽ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നിൽ സൌദി അറേബ്യയാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആ റിപ്പോർട്ടിൽ ശ്രദ്ധേയമായൊരു കാര്യമുണ്ടായിരുന്നത് ബെസോസിന്റെ വാട്സ്ആപ്പിലേക്ക് വന്ന വീഡിയോ ഫയലിലൂടെയാണ് ഫോൺ ഹാക്ക് ചെയ്യാൻ സാധിച്ചത് എന്നാണ്. ലോകത്തെ ഏറ്റവും വലിയ ധനികന്റെ സ്മാർട്ട്ഫോൺ ഹാക്ക് ചെയ്യാൻ എളുപ്പത്തിൽ സാധിക്കുമെങ്കിൽ സാധാരണക്കാരന്റെ കാര്യം പറയേണ്ടതുണ്ടോ.

ബെസോസിന്റെ ഫോൺ
 

ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഉടമസ്ഥരായ ഫേസ്ബുക്കിന്റെ പ്രതികരിച്ചത് കുറ്റം ആപ്പിളിന്റെ തലയിൽ വച്ചുകൊണ്ടാരുന്നു മാലിഷ്യസ് ലിങ്കുകൾ വന്നാൽ അവയെ ചെറുക്കേണ്ടത് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ജോലിയാണ് എന്നാണ് ഫേസ്ബുക്കിന്റെ വാദം. എന്തായാലും വാട്സ്ആപ്പിലൂടെ ഹാക്കിങിന് കാരണമാവുന്ന മാലിഷ്യസ് ഫയലുകൾ ഫോണിലേക്ക് പ്രവേശിക്കുന്നു എന്ന കാര്യത്തിൽ തർക്കൊന്നുമില്ല. നിങ്ങളുടെ വാട്സ്ആപ്പ് സുരക്ഷിതമായി ഉപയോഗിക്കാൻ പാലിക്കേണ്ട 7 കാര്യങ്ങൾ പരിശോധിക്കാം.

എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ

എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ

എല്ലാ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളും അവരുടെ ചാറ്റുകൾ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഒരു ചാറ്റ് എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ, ചാറ്റ് തുറന്ന് കോൺ‌ടാക്റ്റിന്റെ പേര് കാണുന്നിടത്ത് ടാപ്പുചെയ്ത് കോൺ‌ടാക്റ്റ് ഡീറ്റെയിൽസ് സ്ക്രീൻ ഓപ്പൺ ചെയ്ത് QR കോഡും 60 അക്ക നമ്പറും കാണുന്നതിന് എൻ‌ക്രിപ്ഷൻ ടാപ്പുചെയ്യുക. നിങ്ങൾക്കും നിങ്ങളുടെ കോൺ‌ടാക്റ്റിനും മാത്രമേ കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശങ്ങൾ വായിക്കാൻ കഴിയൂവെന്നും അതിനിടയിൽ മറ്റാർക്കും ഇത് വായിക്കാൻ സാധിക്കില്ലെന്നും ഈ സംവിധാനം ഉറപ്പ് വരുത്തുന്നു.

കൂടുതൽ വായിക്കുക: ആമസോൺ സിഇഒയുടെ ഫോൺ ഹാക്കിങ്: പിഴവ് ഐഫോണിന്റേതെന്ന് വാട്സ്ആപ്പ്

സംശയാസ്പദമായ ലിങ്കിൽ ക്ലിക്കുചെയ്യരുത്

സംശയാസ്പദമായ ലിങ്കിൽ ക്ലിക്കുചെയ്യരുത്

വാട്ട്‌സ്ആപ്പിലെ നിങ്ങളുടെ കോൺ‌ടാക്റ്റുകളിൽ നിന്ന് അസ്വാഭാവികമായ ലിങ്കുകൾ ലഭിക്കുന്നുണ്ടെങ്കിൽ അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. നിങ്ങൾക്ക് ലഭിച്ച ലിങ്ക് എന്താണെന്ന് ആദ്യം മനസിലാക്കുക. സംശയം തോന്നുന്നവയാണെങ്കിൽ അവ ഒഴിവാക്കുക. ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്യാൻ കാരണമായ രീതിയിലുള്ള മാലിഷ്യസ് ലിങ്കുകളായിരിക്കും ചിലപ്പോൾ നിങ്ങൾക്ക് ലഭിക്കുക. ഇത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്.

പ്രൈവസി സെറ്റിങ്സ് മാറ്റുക
 

പ്രൈവസി സെറ്റിങ്സ് മാറ്റുക

ഉപയോക്താക്കൾക്ക് വിവിധ പ്രൈവസി ഓപ്ഷനുകൾ വാട്സ്ആപ്പ് നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ ഫോട്ടോ, സ്റ്റാറ്റസ്, മറ്റ് വിശദാംശങ്ങൾ എന്നിവ ആരൊക്ക കാണണം എന്ന് തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനുകൾ ആപ്പ് നൽകുന്നു. സെറ്റിങ്സിൽ "കോൺ‌ടാക്റ്റസ് ഓൺലി" എന്ന ഓപ്ഷനിലേക്ക് എല്ലാം മാറ്റുന്നത് നല്ലതാണ്. ഇതിലൂടെ നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ സേവ് ചെയ്ത് വച്ചിരിക്കുന്ന ഫോൺ നമ്പറിന് മാത്രമേ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ, സ്റ്റാറ്റസ്, ഫോൺ നമ്പർ, ഓട്ടോ ഡിലീറ്റ് സ്റ്റാറ്റസ് എന്നിവ കാണാനാകൂ.

ഫോൺ നഷ്ടപ്പെട്ടാൽ വാട്സ്ആപ്പ് ഡീആക്ടിവേറ്റ് ചെയ്യുക

ഫോൺ നഷ്ടപ്പെട്ടാൽ വാട്സ്ആപ്പ് ഡീആക്ടിവേറ്റ് ചെയ്യുക

ഫോൺ നഷ്‌ടപ്പെടുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. ഈ സാഹചര്യത്തിൽ നിങ്ങളുടെ ഡാറ്റയും സ്വകാര്യ വിവരങ്ങളും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മറ്റാരെങ്കിലും ഹാക്കുചെയ്യുന്നതിനും നിങ്ങളുടെ സ്വകാര്യ ഡാറ്റയിലേക്ക് ആക്‌സസ് നേടുന്നതിനും മുമ്പ് വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യണം. വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുന്നതിന് സെറ്റിങ്സ് എടുത്ത് ഡിലീറ്റ് മൈ അക്കൗണ്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ഫോൺ നമ്പർ നൽകി നിങ്ങളുടെ അക്കൌണ്ട് ഡീആക്ടിവേറ്റ് ചെയ്യാം.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ മെസേജ് എറർ കാണിക്കുന്നോ? ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം

വാട്ട്‌സ്ആപ്പ് വെബിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുക

വാട്ട്‌സ്ആപ്പ് വെബിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുക

ഓഫീസിൽ വച്ച് വാട്സ്ആപ്പ് വെബിലൂടെ കമ്പ്യൂട്ടറുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരായിരിക്കും നമ്മൾ മിക്കവരും. ഈ ശീലം പലപ്പോഴും അപകടമാണ്. നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ മറ്റൊരാൾ കൂടി ഉപയോഗിക്കുന്ന അവസരങ്ങളിൽ പലപ്പോഴും വലിയ സുരക്ഷാ പ്രശ്നം തന്നെ ഇത് സൃഷ്ടിക്കും. ഇത്തരം അവസ്ഥകൾ ഒഴിവാക്കാൻ വാട്സആപ്പ് വെബ് ഉപയോഗിച്ചാൽ അത് ലോഗ് ഔട്ട് ചെയ്യുന്നത് ശീലമാക്കണം.

വാട്സ്ആപ്പ് സ്‌ക്രീൻ ലോക്കുചെയ്യുക

വാട്സ്ആപ്പ് സ്‌ക്രീൻ ലോക്കുചെയ്യുക

ആൻഡ്രോയിഡിൽ ലഭ്യമായിട്ടുള്ള വാട്സ്ആപ്പ് ലോക്ക് സ്‌ക്രീൻ ഓപ്ഷൻ ഉപയോഗിക്കുന്നത് നിങ്ങളുടെ വാട്സ്ആപ്പ് അനുവാദമില്ലാതെ മറ്റ് ആളുകൾ ഉപയോഗിക്കുന്നത് തടയാൻ സഹായിക്കും. സെറ്റിങ്സ് എടുത്ത് പ്രൈവസി ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് സ്ക്രീൻ ലോക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിനുശേഷം നിങ്ങളുടെ ഫിങ്കർ രജിസ്റ്റർ ചെയ്യുക. ഇത് പൂർത്തിയാക്കി കഴിഞ്ഞാൽ നിങ്ങൾ വാട്ട്‌സ്ആപ്പ് അപ്ലിക്കേഷൻ തുറക്കുമ്പോഴെല്ലാം വിരലടയാളം സ്കാൻ ചെയ്യേണ്ടിവരും. ഇത് സുരക്ഷ വർദ്ധിപ്പിക്കുന്നു.

ടു സ്റ്റെപ്പ് വേരിഫിക്കേഷൻ

ടു സ്റ്റെപ്പ് വേരിഫിക്കേഷൻ

രണ്ട് വർഷം മുമ്പാണ് വാട്‌സ്ആപ്പ് "ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ" സവിശേഷത അവതരിപ്പിച്ചത്. ഈ സവിശേഷത നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൌണ്ടിന് കൂടുതൽ സുരക്ഷ നൽകുന്നു. ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിൾ ചെയ്യാൻ വാട്ട്‌സ്ആപ്പ് തുറന്ന് സെറ്റിങ്സിലേക്ക് പോവുക. അക്കൗണ്ട്, ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എന്നിവ ക്ലിക്കുചെയ്യുക, അത് എനേബിൾ ചെയ്യുക. ഇവിടെ നിങ്ങളുടെ ഇമെയിൽ ഐഡി നൽകാനും വാട്സ്ആപ്പ് ആവശ്യപ്പെടും. ഈ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്ടീവ് ചെയ്താൽ കൂടുതൽ സുരക്ഷയോടെ വാട്സ്ആപ്പ് ഉപയോഗിക്കാം.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നർ അറിഞ്ഞിരിക്കേണ്ട 5 സവിശേഷതകൾ

Most Read Articles
Best Mobiles in India

English summary
Last week, the big news was about Amazon CEO Jeff Bezos and his phone being hacked by Saudi Arabia. A report coming from the Guardian suggested that Bezos’ phone was hacked via a video file sent on WhatsApp. The report said that Bezos’ mobile phone was hacked by Saudi Arabian prince in the year 2018 and gigabytes worth of data was stolen from the device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X