എങ്ങനെ ആന്‍ഡ്രോയിഡിലെ എസ്എംഎസ് ഒളിപ്പിക്കാം?

|

ആളുകള്‍ മുഖാമുഖം സംസാരിക്കുന്നതിനു പകരം ഇപ്പോള്‍ സന്ദേശങ്ങളാണ് അയക്കുന്നത്. കാരണം അനേകം ടെക്‌സ്റ്റ് മെസേജുകളുടെ ആപ്പ് ഇന്ന് ലഭ്യമാണ്.

 
എങ്ങനെ ആന്‍ഡ്രോയിഡിലെ എസ്എംഎസ് ഒളിപ്പിക്കാം?

എന്നാല്‍ ഒരുക്കലെങ്കിലും നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ, എങ്ങനെ നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ ഒളിപ്പിക്കാമെന്ന്. ഈ ലേഖനത്തില്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ എസ്എംഎസ് അല്ലെങ്കില്‍ ടെക്‌സ്റ്റ് സന്ദേശങ്ങള്‍ ഒളിപ്പിക്കാന്‍ കഴിയുന്ന മികച്ച ആന്‍ഡ്രോയിഡ് ആപ്‌സുകളെ പരിചയപ്പെടുത്താം.

#1 GO SMS Pro

#1 GO SMS Pro

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമായ ഏറ്റവും മികച്ച റേറ്റിംഗ് ഉളള മെസേജിംഗ് ആപ്ലിക്കേഷനില്‍ ഒന്നാണ് ഗോ എസ്എംഎസ്. 100 മില്ല്യന്‍ ഡൗണ്‍ലോഡുകളാണ് ഈ ആപ്പിന് ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷനില്‍ സമ്പര്‍ക്കങ്ങള്‍ ചേര്‍ക്കാന്‍ കഴിയുന്ന ഒരു സ്വകാര്യ മെസേജിംഗ് വോള്‍ട്ട് വാഗ്ദാനം ചെയ്യുന്നു. ഇതിനായി നിങ്ങള്‍ക്ക് പ്രത്യേക പാസ്‌വേഡും നല്‍കാം.

#2 Vault

#2 Vault

ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ആന്‍ഡ്രോയിഡ് ആപ്പാണ് വാള്‍ട്ട്. അതായത് ഫോട്ടോകള്‍, വീഡിയോകള്‍, കോള്‍ ലോഗുകള്‍, എസ്എംഎസ് എന്നിവ മറയ്ക്കാന്‍ കഴിയും. വോള്‍ട്ട് നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് കോളുകള്‍ എസ്എംഎസ് ലോഗുകള്‍ എന്നിവ മറയ്ക്കാന്‍ പ്രത്യേക പാനല്‍ നല്‍കുന്നു. കൂടാതെ പ്രൈവറ്റ് മെസേജുകളുടെ നോട്ടിഫിക്കേഷനും മറയ്ക്കുന്നു.

#3 Message Locker
 

#3 Message Locker

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ മെസേജ് ലോക്കര്‍ എന്ന ആന്‍ഡ്രോയിഡ് ആപ്പ് നിങ്ങളുടെ സന്ദേശം മറ്റുളളവരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ മെസേജുകള്‍ മാത്രമല്ല വാട്ട്‌സാപ്പ്, ഇമെയില്‍, ടെലിഗ്രാം, ഫേസ്ബുക്ക്, മെസഞ്ചര്‍, സ്‌കൈപ്പ് മുതലായവകള്‍ക്ക് പ്രത്യേക പാസ്‌വേഡും നല്‍കുന്നു.

 #4 SMS Lock

#4 SMS Lock

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ എസ്എംഎസ് മാത്രം ലോക്ക് ചെയ്യാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ എസ്എംഎസ് ലോക്ക് തിരഞ്ഞെടുക്കാം. ഇതില്‍ പാസ്‌വേഡ് നല്‍കി നിങ്ങള്‍ക്ക് സംരക്ഷിക്കാവുന്നതാണ്. ഇത് വളരെ ലളിതവും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതുമാണ്.

#5 Private Message Box

#5 Private Message Box

ഈ ആപ്പിലൂടെ നിങ്ങളുടെ എസ്എംഎസ് പിന്‍ അല്ലെങ്കില്‍ പാസ്‌വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്യാവുന്നതാണ്. ഇതില്‍ നിങ്ങള്‍ക്ക് കോണ്‍ടാക്റ്റുകളെ ചേര്‍ക്കാനും സഹായിക്കുന്നു, അങ്ങനെ ചേര്‍ത്ത കോണ്‍ടാക്റ്റുകളുടെ എസ്എംഎസ് മാത്രമാണ് ഹൈഡ് ചെയ്യുന്നത്.

Best Mobiles in India

Read more about:
English summary
Top 5 Best Apps To Hide Messages On Android 2019

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X