സ്ത്രികൾക്കായുള്ള അഞ്ച് സുരക്ഷാ ഗാഡ്‌ജറ്റുകളും അപ്ലിക്കേഷനുകളും

|

സ്ത്രി സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ നമുക്ക് ചുറ്റിലും നടക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഇന്ന് വലിയ സാമൂഹ്യ പ്രശ്നമായി സ്ത്രികൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾ മാറിയിട്ടുണ്ട്. ഇത്തരം അവസരങ്ങളിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സുരക്ഷ ഉറപ്പാക്കാൻ ജിപിഎസ് അടക്കമുള്ള പല സംവിധാനങ്ങളും ഉപയോഗിച്ചുള്ള ആപ്പുകളും ഗാഡ്ജറ്റുകളും ഇന്ന് ലഭ്യമാണ്. ഇത്തരത്തിലുള്ള അഞ്ച് ആപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ബിസേഫ് (bSafe)
 

ബിസേഫ് (bSafe)

സുരക്ഷാപ്രശ്നങ്ങൾ അനുഭവപ്പെടുന്ന അടിയന്തര സാഹചര്യങ്ങളിൽ ഉപയോക്താവിന് അവർ മുമ്പ് തിരഞ്ഞെടുത്ത ആളുകൾക്ക് നോട്ടിഫിക്കേഷൻ അയക്കുന്ന സംവിധാനമാണിത്. നേരത്തെ തിരഞ്ഞെടുത്ത ആളുകൾക്ക് ലൊക്കേഷൻ, ഓഡിയോ, വീഡിയോ എന്നിവയിലൂടെ നോട്ടിഫൈ ചെയ്യുന്ന ഒരു സംവിധാനമാണ് ഇത്. ടൈമറിൽ അലറാം സെറ്റ് ചെയ്താൽ ഉപയോഗിക്കുന്ന ആൾ കൃത്യസമയത്ത് തിരിച്ചെത്തുകയോ അലറാം ഓഫാക്കുകയോ ചെയ്തില്ലെങ്കിലും സെറ്റ് ചെയ്ത കോൺടാക്ടുകളിലേക്ക് അലറാം പോകുന്ന സംവിധാനമാണ് ഇത്.

മൈ സേഫ്റ്റി പിൻ (My safety Pin)

മൈ സേഫ്റ്റി പിൻ (My safety Pin)

സേഫ്റ്റിപിൻ അപ്ലിക്കേഷൻ ഒരു സുരക്ഷിത ഗൈഡ് പോലെ പ്രവർത്തിക്കുന്നു. മികച്ചതും സുരക്ഷിതവുമായ റൂട്ട് തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം കൊടുക്കുന്ന ആപ്പാണ് ഇത്. ഉപയോക്താവ് സുരക്ഷിതമല്ലാത്ത ഒരു സ്ഥലത്ത് എത്തുമ്പോൾ, അപ്ലിക്കേഷൻ ഉപയോക്താവിന് അലേർട്ടുകൾ അയയ്ക്കുന്നതിനൊപ്പം ഉപയോക്താവിനെ ട്രാക്കുചെയ്യുന്നതിന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ഇൻവൈറ്റ് ചെയ്യാനും ആപ്പിന് കഴിയും. പൊതു ഗതാഗതം, വിസിബിലിറ്റി, സുരക്ഷ എന്നിവയടക്കമുള്ള ഘടകങ്ങൾ വച്ചുകൊണ്ടാണ് പ്രദേശത്തിന്റെ സുരക്ഷ ഈ അപ്ലിക്കേഷൻ നിർവ്വചിക്കുന്നത്.

കൂടുതൽ വായിക്കുക: ഗൂഗിൾ പ്ലേ സ്റ്റോറിലെ വ്യാജ ആപ്പുകളെ തിരിച്ചറിയാനുള്ള 6 വഴികൾ

ലെറ്റ്സ് ട്രാക്ക് (Letstrack)

ലെറ്റ്സ് ട്രാക്ക് (Letstrack)

ഒരു ആപ്പോട് കൂടിയ വാഹന സുരക്ഷാ സംവിധാനമാണ് ലെറ്റ്സ്ട്രാക്ക്. ഉപയോക്താക്കൾക്ക് അവരുടെ വാഹനത്തിൽ ഈ ഡിവൈസ് സെറ്റ് ചെയ്യാം. ഇത് സ്മാർട്ട്ഫോണുമായി ബന്ധിപ്പിച്ചാണ് ഉപയോഗിക്കുന്നത്. ഗ്രാമീണ മേഖലയിലെ കണക്റ്റിവിറ്റി, റിയൽടൈം ട്രാക്കിംഗ്, 24-മണിക്കൂർ ഹിസ്റ്ററി, സോൺ അലേർട്ടുകൾ, ഏറ്റവും പ്രധാനപ്പെട്ട എസ്‌ഒ‌എസ് അലാറം എന്നിവ പോലുള്ള സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ട്.

സേഫ്‌ലെറ്റ് (Safelet)
 

സേഫ്‌ലെറ്റ് (Safelet)

ശരീരത്തിൽ ധരിക്കാവുന്ന ഡിവൈസാണ് ഇത്. ഇതിന്റെ വശത്ത് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ബട്ടണുകൾ ഉപയോഗിച്ച് മെസേജ് അയച്ച് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായോ ബന്ധപ്പെടാം. കൂടാതെ ഓഡിയോ റെക്കോർഡിംഗിനായി ഇത് ഉപയോക്താവിന്റെ സ്മാർട്ട്‌ഫോണുമായി കണക്ട് ചെയ്യാം. സുരക്ഷിതമല്ലാത്ത ഒരു സാഹചര്യമുണ്ടെങ്കിൽ ഉപയോക്താവിന് സുരക്ഷിതമായ ഒരു നമ്പരിലേക്ക് ഡയൽ ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസ് നൽകുന്നു.

ഐ വാച്ച് എസ്ഒഎസ് ഫോർ വുമൺ (Eyewatch SOS for Women )

ഐ വാച്ച് എസ്ഒഎസ് ഫോർ വുമൺ (Eyewatch SOS for Women )

ഉപയോക്താവിന്റെ ചുറ്റുപാടുകളുടെ ഓഡിയോയും വീഡിയോയും പകർത്താൻ ഈ സ്മാർട്ട്‌ഫോൺ അപ്ലിക്കേഷൻ സഹായിക്കുന്നു. ഇവ ഒരു അലേർട്ട് മെസേജിനൊപ്പം രജിസ്റ്റർ ചെയ്ത കോൺടാക്റ്റുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ഉയർന്ന ലൊക്കേഷൻ കൃത്യത, ജിപിആർഎസ് ഇല്ലാതെയുള്ള പ്രവർത്തനം, സുരക്ഷാ കൺഫർമേഷൻ സവിശേഷത എന്നിവ അപ്ലിക്കേഷന്റെ സവിശേഷതകളാണ്. സുരക്ഷിതമായി ലൊക്കേഷനിൽ എത്തുമ്പോൾ ഉപയോക്താവിന് ഐ ആം സേഫ് ബട്ടൺ അമർത്തി സമീപത്തുള്ളവരെ അറിയിക്കാനും ഇതിൽ സംവിധാനമുണ്ട്.

കൂടുതൽ വായിക്കുക: ഫോണിലെ ലോക്കേഷൻ കൃത്യത ഉറപ്പ് വരുത്തേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

Read more about:
English summary
Technology is playing a major role when it comes to safety especially when it comes to a women safety issue in our country. Many companies came up with new technologies which can help women keeping themself safe. There is apps, wearable devices, GPS trackers and many others.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X