ഈ ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ഇത് ചാരപണി എടുക്കുന്നുണ്ട്

|

നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുന്ന പലപ്പോഴും സർക്കാരിന് വേണ്ടിയോ ഏജൻസികൾക്ക് വേണ്ടിയോ ചാര പണിയെടുക്കുന്ന ആപ്പുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അത്തരമൊരു ആപ്പാണ് ടോട്ടോക്ക്. പേടിക്കേണ്ട ജനപ്രിയ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക്ടോക്കിന്റെ കാര്യമല്ല പറഞ്ഞത്. ആ പേരിനോട് സാമ്യമുള്ള സൌജന്യ ഇൻറർനെറ്റ് കോളിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന ചാറ്റിംഗ് ആപ്ലിക്കേഷനായ ടോടോക്കിന്റെ കാര്യമാണ് പറഞ്ഞത്. ഈ ആപ്ലിക്കേഷനെ സർക്കാർ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ടോടോക്ക്
 

നിലവിൽ ലോകമെമ്പാടുമായി ഒരു ദശലക്ഷത്തിലധികം ആക്ടീവ് ടോടോക്ക് ഉപയോക്താക്കളുണ്ട്. ഈ ആപ്ലിക്കേഷൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗവൺമെന്റിനായി ചാര പണി ചെയ്യാനായി ഉണ്ടാക്കിയ ആപ്ലിക്കേഷൻ ആണെന്നാണ് എൻ‌വൈടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌ത ഫോണിലെ എല്ലാ ചലനങ്ങളും സംഭാഷണവും മൾട്ടി മീഡിയ ഫയലുകളും അപ്ലിക്കേഷൻ ട്രാക്കുചെയ്യുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ന്യൂയോർക്ക് ടൈംസ്

രഹസ്യാന്വേഷണ ഇന്റലിജൻസിനൊപ്പം പ്രവർത്തിക്കുന്ന അമേരിക്കൻ ഉദ്യോഗസ്ഥരിൽ നിന്ന് ഈ വിവരങ്ങൾ ന്യൂയോർക്ക് ടൈംസ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും സൌജന്യമായി ലഭ്യമാണ്. മാത്രമല്ല ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് നഷ്ടമാകുക അവരുടെ സ്വകാര്യ വിവരങ്ങളാണ്. നിലവിൽ രണ്ട് ആപ്പ് പ്ലാറ്റ്ഫോമുകളിൽ നിന്നും ഈ അപ്ലിക്കേഷൻ എടുത്തുമാറ്റിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ ആപ്പ്

ബ്രീജ് ഹോൾഡിംഗ്

മുൻ ദേശീയ സുരക്ഷാ ഏജൻസി ജീവനക്കാരെയും എമിറാത്തി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും പോലുള്ള ആളുകൾ ജോലി ചെയ്യുന്ന അബുദാബി ആസ്ഥാനമായുള്ള സൈബർ ഇന്റലിജൻസ്, ഹാക്കിംഗ് സ്ഥാപനമായ ഡാർക്ക്മാറ്റ് എന്നിവയുമായി അടുത്ത ബന്ധമുള്ള ബ്രീജ് ഹോൾഡിംഗ് എന്ന കമ്പനിയാണ് ടോടോക്ക് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു എന്നതുകൊണ്ട് ഡാർക്ക്മാറ്റർ നിലവിൽ എഫ്ബിഐ നിരീക്ഷണത്തിലാണ്.

എമിറേറ്റ്‌സ്
 

നിലവിൽ, വടക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ആപ്ലിക്കേഷൻ ട്രാക്ഷൻ നേടിയിട്ടുണ്ട്. കൂടാതെ ഉപയോക്താക്കളിൽ ഭൂരിഭാഗവും എമിറേറ്റ്‌സിൽ നിന്നുള്ളവരുമാണ്. യു‌എസ്‌എയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റവുമധികം ഡൌൺ‌ലോഡ് ചെയ്‌ത സോഷ്യൽ മീഡിയ ആപ്ലിക്കേഷനും ടോടോക്ക് ആണെന്നത് ശ്രദ്ധേയമാണ്.

അൺ ഇൻസ്റ്റാൾ

ഇതിനകം തന്നെ നിങ്ങൾ ടോടോക്ക് ഉപയോഗിക്കുന്നുണ്ടോ? ഇപ്പോൾ ആപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ ആപ്പ് ഉടൻ അൺ ഇൻസ്റ്റാൾ ചെയ്യുക. അൺ ഇൻസ്റ്റൾ ചെയ്യുന്നതിന് മുമ്പ് പ്രൊഫൈൽ ഡീ ആക്ടിവേറ്റ് ചെയ്യാൻ ശ്രമിക്കുക. ആപ്പിൽ സംഭരിക്കപ്പെട്ട ഡാറ്റ ഇല്ലാതാക്കാൻ ഇത് സഹായിക്കും. ഇതുവരെ ആപ്പ് ഉപയോഗിക്കാത്തവർക്ക് സമാധാനിക്കാം. ഇത്തരം സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് സൈബർ ലോകത്ത് എത്തുന്ന എല്ലാവരും ബോധവാന്മാരായിരിക്കേണ്ടതുണ്ട്. സർക്കാരുകൾ അടക്കം ഇത്തരം ആപ്പുകളിലൂടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്നത് ആശങ്കയോടെ കാണേണ്ട കാര്യം തന്നെയാണ്.

കൂടുതൽ വായിക്കുക: സൂക്ഷിക്കുക, വാട്സ്ആപ്പ് ഗ്രൂപ്പ് മെസേജുകൾ വഴി ഹാക്കർമാരുടെ ബഗ്

Most Read Articles
Best Mobiles in India

Read more about:
English summary
We are requesting to uninstall a similarly named app called ToTok, which has been reported to be a tool used by the government for surveillance that made to look like a chatting app that can offer free internet calling service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X