ഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ ലെഫ്റ്റ് ആകുന്നത് അടക്കം വാട്സ്ആപ്പിൽ വരാനിരിക്കുന്നത് ഫീച്ചറുകൾ

|

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പിന് ലോകത്താകമാനം വലിയ ജനപ്രിതായാണ് ഉള്ളത്. ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുകൾ കൊണ്ടുവരാൻ പരിശ്രമിക്കുന്ന വാട്സ്ആപ്പ് ഇപ്പോൾ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള പരിശ്രമങ്ങളിലാണ്. ഉപയോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്ന ഫീച്ചറുകളാണ് ആപ്പിൽ വരാനിരിക്കുന്നത്. ഈ ഫീച്ചറുകൾ എല്ലാവർക്കുമായി ലഭ്യമാക്കുന്നതിന് മുമ്പ് ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റ പതിപ്പുകളിൽ പരിശോധിച്ച് വരികയാണ്.

 

വാട്സ്ആപ്പ്

വാട്സ്ആപ്പിന്റെ വരാനിരിക്കുന്ന ചില ഫീച്ചറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്. മറ്റ് പല ആപ്പുകളും മികച്ച ഫീച്ചറുകൾ നൽകുമ്പോൾ അവയോട് മത്സരിക്കാനും ഉപയോക്താക്കൾ മറ്റ് ആപ്പുകളിലേക്ക് മാറുന്നത് തടയാനുമായിട്ടാണ് വാട്സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. ഇനി അടുത്ത അപ്ഡേറ്റുകളിലായി വാട്സ്ആപ്പിൽ വരാനിരിക്കുന്ന പ്രധാന സവിശേഷതകൾ വിശദമായി നോക്കാം.

ആൽബങ്ങളിൽ ഡീറ്റൽഡ് റീയാക്ഷൻ ഇൻഫോ

ആൽബങ്ങളിൽ ഡീറ്റൽഡ് റീയാക്ഷൻ ഇൻഫോ

വാട്സ്ആപ്പിന്റെ ഐഒഎസ് ബീറ്റ പതിപ്പിൽ കണ്ടെത്തിയ 'ആൽബങ്ങളിൽ ഡീറ്റൽഡ് റീയാക്ഷൻ ഇൻഫോ' എന്ന പുതിയ ഫീച്ചർ വൈകാതെ തന്നെ എല്ലാ ഉപയോക്താക്കൾക്കുമായി ലഭ്യമാകും. ഭാവിയിലെ അപ്‌ഡേറ്റിൽ ഒരു മീഡിയ തമ്പനെയിൽ കാണിച്ചുകൊണ്ട് ഓട്ടോമാറ്റിക് ആൽബം ഇൻഫോയിലുള്ള വിശദമായ പ്രതികരണങ്ങൾ കാണാൻ ഉപയോക്താക്കളെ വാട്സ്ആപ്പ് അനുവദിക്കും. നിലവിൽ നിങ്ങളുടെ ഓട്ടോമാറ്റിക് ആൽബത്തിലെ ഒരു ഫോട്ടോയ്ക്കോ വീഡിയോയ്ക്കോ ആരെങ്കിലും റിയാക്ട് ചെയ്യുകയാണ് എങ്കിൽ ഏത് മീഡിയയ്ക്കാണ് റിയാക്ഷൻ ലഭിച്ചത് എന്ന് കാണാൻ നിങ്ങൾ ആൽബം തുറക്കേണ്ടതുണ്ട്. എന്നാൽ പുതിയ ഫീച്ചർ വന്നാൽ ഇത് ലളിതമാകും.

നിങ്ങളുടെ സ്മാർട്ട് ടിവിക്ക് അനുയോജ്യമായ ഏറ്റവും മികച്ച സൌജന്യ വിപിഎന്നുകൾനിങ്ങളുടെ സ്മാർട്ട് ടിവിക്ക് അനുയോജ്യമായ ഏറ്റവും മികച്ച സൌജന്യ വിപിഎന്നുകൾ

ഗ്രൂപ്പുകളിൽ നിന്ന് ആരും അറിയാതെ ലെഫ്റ്റ് ആകാം
 

ഗ്രൂപ്പുകളിൽ നിന്ന് ആരും അറിയാതെ ലെഫ്റ്റ് ആകാം

വാട്സ്ആപ്പിൽ വരാനിരിക്കുന്ന മറ്റൊരു രസകരമായ സവിശേഷത ഗ്രൂപ്പുകളിൽ നിന്ന് ആരും അറിയാതെ ലെഫ്റ്റ് ആകാനുള്ള ഫീച്ചറാണ്. ഡെസ്‌ക്‌ടോപ്പിലെ ബീറ്റ പതിപ്പ് 2.2218.1 ലാണ് ഈ സവിശേഷത കണ്ടെത്തിയത്. മറ്റ് ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കാതെ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കാൻ ഈ ഫീച്ചർ നിങ്ങളെ അനുവദിക്കും. ആരെങ്കിലും ഗ്രൂപ്പ് വിട്ടാൽ ഗ്രൂപ്പ് അഡ്മിൻമാർ മാത്രമേ അറിയുകയുള്ളു. ഗ്രൂപ്പിലെ മറ്റ് മെമ്പർമാർ എന്തിലാണ് ലെഫ്റ്റ് ആയത് എന്ന ചോദ്യം ഉന്നയിക്കുന്ന പ്രശ്നം ഇല്ലാതെ തന്നെ നമുക്ക് താല്പര്യം ഇല്ലാത്ത ഗ്രൂപ്പുകളിൽ നിന്നും പുറത്ത് കടക്കാൻ സാധിക്കും.

വാട്സ്ആപ്പ് പ്രീമിയം

വാട്സ്ആപ്പ് പ്രീമിയം

ബിസിനസ്സ് അക്കൗണ്ടുകൾക്കായി വാട്സ്ആപ്പ് പ്രീമിയം എന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ വൈകാതെ കൊണ്ടുവരും, അത് 10 ഡിവൈസുകളിൽ വരെ ഒരു അക്കൌണ്ട് ലിങ്ക് ചെയ്യാനുള്ള ഫീച്ചറുമായിട്ടാണ് വരുന്നത്. ഒരു കസ്റ്റമൈസ്ഡ് ബിസിനസ്സ് ലിങ്ക് ക്രിയേറ്റ് ചെയ്യുന്നത് അടക്കമുള്ള ചില അധിക സവിശേഷതകളും ഇതിലൂടെ ലഭിക്കുന്നു. ഉപയോക്താക്കൾക്ക് സബ്സ്ക്രിപ്ഷൻ പ്ലാൻ ഓപ്ഷണൽ ആയിരിക്കും. ആവശ്യമുള്ള ആളുകൾക്ക് മാത്രം ഇത് തിരഞ്ഞെടുക്കാവുന്നതാണ്. അല്ലാത്തവർക്ക് പഴയ രീതിയിൽ ബിസിനസ് അക്കൌണ്ട് തുടർന്നും ഉപയോഗിക്കാം. പ്രീമിയം എടുത്താൽ ധാരാളം അധിക സേവനങ്ങൾ വാട്സ്ആപ്പ് നൽകും.

ക്യാപ്ഷൻ വ്യൂ & സ്റ്റാറ്റസ് ഓഡിയൻസ് സെലക്ടർ

ക്യാപ്ഷൻ വ്യൂ & സ്റ്റാറ്റസ് ഓഡിയൻസ് സെലക്ടർ

വാട്സ്ആപ്പ് കുറച്ച് ബീറ്റ ടെസ്റ്ററുകളിൽ നവീകരിച്ച ക്യാപ്ഷൻ വ്യൂ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഉൾപ്പെടെയുള്ള മീഡിയ അയയ്‌ക്കുമ്പോൾ അധിക സ്വീകർത്താക്കളെ തിരഞ്ഞെടുക്കാൻ ഈ സവിശേഷത നിങ്ങളെ അനുവദിക്കുന്നു. അതുകൊണ്ട് തന്നെ ഒരാൾക്ക് അയച്ചതിന് ശേഷം ഉപയോക്താക്കൾ മീഡിയ ഫോർവേഡ് ചെയ്യേണ്ടതായി വരില്ല. നിലവിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ആരൊക്കെ കാണണം എന്ന് തിരഞ്ഞെടുക്കാൻ കഴിയുന്ന റീ ഡിസൈൻ ചെയ്ത വിഭാഗവും വാട്സ്ആപ്പ് നൽകും. ഇത് മാറ്റാൻ നിങ്ങൾ സ്റ്റാറ്റസ് പ്രൈവസി സെറ്റിങ്സിലേക്ക് പോകേണ്ടതില്ല. ക്യാപ്ഷൻ വ്യൂവും സ്റ്റാറ്റസ് ഓഡിയൻസ് സെലക്ടറും ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാണ്. വരും ദിവസങ്ങളിൽ എല്ലാവർക്കുമായി ഇത് ലഭ്യമാക്കും.

ഐഒഎസിലും ആൻഡ്രോയിഡിലും സൌജന്യമായി ലഭിക്കുന്ന മികച്ച റേസിങ് ഗെയിമുകൾഐഒഎസിലും ആൻഡ്രോയിഡിലും സൌജന്യമായി ലഭിക്കുന്ന മികച്ച റേസിങ് ഗെയിമുകൾ

സേവ് ഡിസപ്പിയറിങ് മെസേജസ്

സേവ് ഡിസപ്പിയറിങ് മെസേജസ്

ഭാവിയിൽ, ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് ഡിസപ്പിയറിങ് ചാറ്റിലെ പ്രധാനപ്പെട്ട മെസേജുകളെല്ലാം സേവ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. എല്ലാ പ്രധാനപ്പെട്ട മെസേജുകളും സേവ് ചെയ്യുന്ന ഒരു ഓപ്ഷൻ കോൺടാക്റ്റ് ഇൻഫോയിലും ഗ്രൂപ്പ് ഇൻഫോയിലും വാട്സ്ആപ്പ് കൊണ്ടുവരും. ഇതിലൂടെ പ്രധാനപ്പെട്ട മെസേജുകൾ എപ്പോൾ വേണമെങ്കിലും ആക്സസ് ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും.

Most Read Articles
Best Mobiles in India

English summary
There are many more features coming in WhatsApp in the next updates. Let's take a closer look at the upcoming features, including exit groups silently.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X