അയച്ച മെസേജ് എഡിറ്റ് ചെയ്യുന്നത് അടക്കം വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾ

|

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുകൾ കൊണ്ടുവരുന്നുണ്ട്. ഇനി വാട്സ്ആപ്പിൽ വരാൻ പോകുന്ന ഫീച്ചറുകൾ ഏറെ സഹായപ്രദവും രസകരവുമായിരിക്കും. അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് കൊണ്ടുവരുന്നത്. ഇതിനൊപ്പം ഒരു അൺഡു ഓപ്ഷനും വാട്സ്ആപ്പിൽ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഡബിൾ വെരിഫിക്കേഷൻ

അൺഡു ബട്ടൺ, ടെക്‌സ്‌റ്റ് മെസേജ് എഡിറ്റ് ഓപ്‌ഷൻ എന്നിവയ്ക്കൊപ്പം ഡബിൾ വെരിഫിക്കേഷൻ ഫീച്ചറും വാട്സ്ആപ്പ് ഇനി ഉൾപ്പെടുത്തും. ഈ ഫീച്ചറുകൾ നിലവിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവ എപ്പോൾ എല്ലാവർക്കുമായി ലഭ്യമാകുമെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വാട്സ്ആപ്പ് അപ്ഡേറ്റുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വിടുന്ന വാബെറ്റഇൻഫോയാണ് പുതിയ ഫീച്ചറുകളെ കുറിച്ചുള്ള സൂചനകളും നൽകിയിരിക്കുന്നത്. വാട്സ്ആപ്പ് കൊണ്ടുവരാൻ പോകുന്ന ഈ കിടിലൻ ഫീച്ചറുകൾ നോക്കാം.

തട്ടിപ്പുകാർ കുറച്ച് വിയർക്കും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്തട്ടിപ്പുകാർ കുറച്ച് വിയർക്കും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

അൺഡു ഓപ്ഷൻ

അൺഡു ഓപ്ഷൻ

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടാൻ പോകുന് ഫീച്ചറാണ് ആൺഡു. നിലവിൽ നമുക്ക് പേഴ്സണൽ ചാറ്റിലോ ഗ്രൂപ്പുകളിലോ അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. എന്നാൽ പലപ്പോഴും ഡിലീറ്റ് ഫോർ എവരിവൺ എന്നതിന് പകരം ഡിലീറ്റ് ഫോർ മി ടച്ച് ചെയ്ത് നമ്മൾ കുഴപ്പത്തിൽ ആകാറുണ്ട്. ഇത്തരം അബദ്ധം സംഭവിച്ചാൽ പിന്നീട് എല്ലാവർക്കും ആ മെസേജ് കാണുകയും നമുക്ക് അവ കാണുകയോ ഡിലീറ്റ് ചെയ്യാൻ ലഭിക്കാതിരിക്കുകയോ ചെയ്യും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ അൺഡു ഓപ്ഷൻ സഹായിക്കും. ഡിലീറ്റ് ഫോർ മി ഓപ്ഷനിലൂടെ കളഞ്ഞ മെസേജ് തിരികെ എടുക്കാൻ ഈ ഫീച്ചറിലൂടെ സാധിക്കും.

അൺഡു
 

വാബെറ്റാനിഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഉടൻ തന്നെ അൺഡു ബട്ടൺ അവതരിപ്പിക്കാൻ വാട്സ്ആപ്പ് പദ്ധതിയിടുന്നുണ്ട്. റിപ്പോർട്ടിനൊപ്പം പുറത്ത് വന്ന സ്‌ക്രീൻഷോട്ട് അനുസരിച്ച് ഉപയോക്താവ് "ഡിലീറ്റ് ഫോർ മി" എന്ന ഓപ്‌ഷൻ അമർത്തി ചാറ്റിൽ നിന്നും കാണാതാകുന്ന മെസേജ് തിരികെ എടുക്കാൻ ഈ അൺഡു ഓപ്ഷൻ ഉപയോഗിക്കാം എന്ന് കാണുന്നു. ഉപയോക്താക്കളോട് അവരുടെ പ്രവർത്തനം പഴയപടിയാക്കണോ വേണ്ടയോ എന്ന് ചോദിക്കുന്ന ഒരു പോപ്പ്-അപ്പ് വാട്സ്ആപ്പ് കാണിക്കും. ഇതിലൂടെയാണ് അൺഡു ഓപ്ഷൻ ലഭ്യമാകുന്നത്. ടെലിഗ്രാം പോലുള്ള മെസേജിങ് ആപ്പുകളിൽ അൺഡു ബട്ടൺ ഇതിനകം ലഭ്യമാണ്. ടെലിഗ്രാമിന് സമാനമായ ഫോർമാറ്റിൽ തന്നെയായിരിക്കും വാട്സ്ആപ്പിലെ അൺഡു ബട്ടൺ ഉണ്ടാവുക എന്നാണ് സൂചനകൾ.

ഫോൺ എടുക്കാത്തവർക്ക് ഫ്ലാഷ് മെസേജുകൾ അയയ്ക്കാം; പുതിയ ഫീച്ചറുകളുമായി ട്രൂകോളർഫോൺ എടുക്കാത്തവർക്ക് ഫ്ലാഷ് മെസേജുകൾ അയയ്ക്കാം; പുതിയ ഫീച്ചറുകളുമായി ട്രൂകോളർ

എഡിറ്റ് ബട്ടൺ

എഡിറ്റ് ബട്ടൺ

വാട്സ്ആപ്പിൽ വരാൻ പോകുന്ന മറ്റൊരു രസകരമായ ഫീച്ചർ എഡിറ്റ് ബട്ടണാണ്. നമ്മൾ ഒരു ഗ്രൂപ്പിലോ പേഴ്സണൽ ചാറ്റിലോ മെസേജ് അയച്ച് കഴിഞ്ഞാൽ അത് തെറ്റുണ്ടെങ്കിൽ ഡിലീറ്റ് ഫോർ എവരിവൺ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പിന്നീട് വീണ്ടും മെസേജ് ടൈപ്പ് ചെയ്ത് അയക്കുകയാണ് ചെയ്യാറ്. അതല്ലെങ്കിൽ തിരുത്തലുകൾ പിന്നാലെ അയക്കേണ്ടി വരുന്നു. എന്നാൽ എഡിറ്റ് മെസേജ് ഓപ്ഷൻ ലഭിച്ച് കഴിഞ്ഞാൽ നമുക്ക് എളുപ്പത്തിൽ മെസേജുകളിലെ തെറ്റുകൾ തിരുത്താൻ സാധിക്കും. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

ഡെസ്‌ക്‌ടോപ്പ്

ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കായി ഒരു പുതിയ ചാറ്റ് ഫിൽട്ടർ പുറത്തിറക്കാനുള്ള പ്രവർത്തനത്തിലാണ് വാട്സ്ആപ്പ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. വാട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റയുടെ 2.2221.1 പതിപ്പിൽ ഉപയോക്താക്കൾക്ക് വെബ്‌സൈറ്റ് പുതിയ ഫീച്ചർ നൽകുന്നു. എക്സ്ഡിഎ പുറത്ത് വിട്ട സ്ക്രീൻഷോട്ട് അനുസരിച്ച് സെർച്ച് ബാറിന് അടുത്തായി ഫിൽട്ടർ ബട്ടൺ കാണാം. നിങ്ങൾ ഫിൽട്ടർ തിരഞ്ഞെടുക്കുമ്പോൾ വാട്സ്ആപ്പ് നിങ്ങൾ വായിച്ച എല്ലാ ചാറ്റുകളും ഹൈഡ് ചെയ്യുകയും നിങ്ങൾ തുറക്കാത്ത ചാറ്റുകൾ മാത്രം കാണിക്കുകയും ചെയ്യും. ചാറ്റുകൾ വായിച്ചതിനുശേഷം ഫിൽട്ടർ ഹൈഡ് ചെയ്യാനും സാധാരണ രീതിയിൽ മെസേജുകൾ കാണാനും സാധിക്കും.

ഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ ലെഫ്റ്റ് ആകുന്നത് അടക്കം വാട്സ്ആപ്പിൽ വരാനിരിക്കുന്നത് ഫീച്ചറുകൾഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ ലെഫ്റ്റ് ആകുന്നത് അടക്കം വാട്സ്ആപ്പിൽ വരാനിരിക്കുന്നത് ഫീച്ചറുകൾ

Best Mobiles in India

English summary
The features that are going to come in WhatsApp now will be very helpful and interesting. WhatsApp will soon have a edit button and a undo option.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X