വോഡാഫോൺ ഐഡിയ ഉപയോക്താക്കൾക്ക് വിഐ ആപ്പിലൂടെ വാക്സിൻ സ്ലോട്ട് കണ്ടെത്താം

|

രാജ്യത്ത് വലിയ തോതിൽ കൊവിഡിനെതിരായ വാക്സിനേഷൻ നടക്കുകയാണ്. പല ആളുകളും ഈ ഈ അവസരത്തിൽ അനുഭവിക്കുന്ന പ്രധാന പ്രശ്നം വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ്. കൊവിൻ ആപ്പ് വഴിയാണ് ബുക്കിങ് നടക്കുന്നത്. എന്നാൽ കൊവിനിൽ സ്ലോട്ട് ഉണ്ടോ എന്നറിയാൻ സഹായിക്കുന്ന നിരവധി ആപ്പുകൾ ഉണ്ട്. വോഡാഫോൺ ഐഡിയയും ഇത്തരമൊരു സേവനം നൽകാൻ ആരംഭിച്ചു. വിഐ ആപ്പ് വഴിയാണ് ഇത് സ്ലോട്ട് ഉണ്ടോയെന്ന് അറിയാൻ സാധിക്കുന്നത്.

കൊവിഡ് വാക്സിൻ

കൊവിഡ് വാക്സിൻ സ്ലോട്ട് അലേർട്ടുകളും വിശദാംശങ്ങളും കോവിൻ ആപ്പ് വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും മാത്രം പരിശോധിക്കുന്നത് ബുദ്ധിമുട്ടാണ്. കൂടുതൽ ലളിതമായി വിഐ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോണിലെ വിഐ ആപ്പ് വഴി വാക്സിൻ സ്ലോട്ട് കണ്ടെത്താൻ സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും വിഐയുടെ ആപ്പ് ലഭ്യമാണ്. വളരെ എളുപ്പത്തിൽ ഇതുവഴി സ്ലോട്ട് കണ്ടെത്താൻ സാധിക്കും. നേരത്തെ പേടിഎമ്മും ഇത്തരമൊരു സംവിധാനം തങ്ങളുടെ ആപ്പിൽ കൊണ്ടുവന്നിരുന്നു.

വിഐ ഡാറ്റ നിയന്ത്രണം ഇല്ലാത്ത രണ്ടാമത്തെ പ്ലാനും പുറത്തിറക്കി, വില 267 രൂപ മാത്രംവിഐ ഡാറ്റ നിയന്ത്രണം ഇല്ലാത്ത രണ്ടാമത്തെ പ്ലാനും പുറത്തിറക്കി, വില 267 രൂപ മാത്രം

വിഐ

വിഐ അതിന്റെ ഉപയോക്താക്കൾക്കായി വിഐ ആപ്പിൽ തന്നെ കൊവിൻ ആപ്പിലുള്ള സ്ലോട്ടുകൾ കണ്ടെത്താൻ സഹായിക്കുന്ന സ്ലോട്ട് ഫൈൻഡർ സംവിധാനം കൊണ്ടുവന്നു. വിഐ ഉപയോക്താക്കൾക്ക് ലഭ്യമായ വാക്സിൻ സ്ലോട്ടുകൾക്കായി തിരയാനും വിഐ ആപ്പിൽ തന്നെ നോട്ടിഫിക്കേഷൻ അലേർട്ടുകൾ ഓൺ ചെയ്യാനും കഴിയും. കോവിഡ് 19 വാക്സിനേഷൻ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുന്നതിന് വിഐ ഉപഭോക്താക്കൾക്ക് തങ്ങളുടെ ആപ്പിൽ മാത്രം നോക്കിയാൽ മതിയാകും.

കോവിഡ് -19 വാക്സിൻ സ്ലോട്ട് വിഐ ആപ്പിലൂടെ കണ്ടെത്തുന്നതെങ്ങനെ

കോവിഡ് -19 വാക്സിൻ സ്ലോട്ട് വിഐ ആപ്പിലൂടെ കണ്ടെത്തുന്നതെങ്ങനെ

പ്രായപരിധി, വാക്സിന്റെ പേര് (കോവിഷീൽഡ്, കോവാക്സിൻ, സ്പുട്‌നിക് വി), എത്രാമത്തെ ഡോസ്, പണമടച്ചുള്ളതോ സൌജന്യമായിട്ടുള്ളതോ തുടങ്ങിയ കാര്യങ്ങളിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സെർച്ച് ഫിൽട്ടർ ചെയ്യാൻ വിഐ ആപ്പിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് ലഭ്യമായ സ്ലോട്ടുകൾ കണ്ടെത്താനും ഇതിലൂടെ ലഭിക്കും. വിഐ ആപ്പ് വഴി രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് വാക്സിൻ സ്ലോട്ടുകൾ എപ്പോൾ ലഭ്യമാകുമെന്ന് കാര്യവും ഇത് അറിയിക്കും. ഈ സേവനം വിഐ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കും.

ഡാറ്റയും അൺലിമിറ്റഡ് കോളിങും നൽകുന്ന വില കുറഞ്ഞ രണ്ട് പ്ലാനുകളുമായി വോഡാഫോൺ ഐഡിയ (വിഐ)ഡാറ്റയും അൺലിമിറ്റഡ് കോളിങും നൽകുന്ന വില കുറഞ്ഞ രണ്ട് പ്ലാനുകളുമായി വോഡാഫോൺ ഐഡിയ (വിഐ)

വിഐ ആപ്പ് വഴി വാക്സിൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം

വിഐ ആപ്പ് വഴി വാക്സിൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം

• ആപ്പ് പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡോൺലോഡ് ചെയ്ത് വിവരങ്ങൾ നൽകി ആപ്പിൽ ലോഗിൻ ചെയ്യുക

• ഹോംസ്ക്രീനിലുള്ള "ഗെറ്റ് യുവർസെൽഫ് വാക്സിനേറ്റഡ് ടുഡേ" ഓപ്ഷനിൽ ക്ലിക്കുചെയ്യുക

• വാക്സിൻ സ്ലോട്ടുകൾക്കായി സെർച്ച് ചെയ്യുക. നോട്ടിഫിക്കേഷൻ അലേർട്ട് ഓൺ ചെയ്യുക

• ഇത്രയും കാര്യങ്ങൾ ചെയ്താൽ ഉപയോക്താക്കളെ കോവിൻ പോർട്ടലിലേക്ക് ഡയറക്ട് ചെയ്യും. ഇതിലൂടെ വാക്സിൻ ബുക്ക് ചെയ്യാൻ സാധിക്കും.

Best Mobiles in India

English summary
Vodafone Idea has introduced a slot finder feature for its users to find slots in the Cowin on the Vi app itself.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X