എന്താണ് ട്വിറ്റർ സ്പൈസസ്, എങ്ങനെ ഉപയോഗിക്കാം, അറിയേണ്ടതെല്ലാം

|

ട്വിറ്റർ അതിന്റെ ഐഒഎസ് ആപ്പിന് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി. ഈ അപഡേറ്റിൽ പുതിയ സ്പൈസ് എന്ന ഫീച്ചർ കൂടി അവതരിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ട്വിറ്ററിലൂടെ ട്വീറ്റിങിനൊപ്പം സംസാരവും സാധ്യമാക്കുന്ന ഫീച്ചറാണ് സ്പൈസസ്. ദി വെർജിന്റെ റിപ്പോർട്ട് അനുസരിച്ച് ട്വിറ്റർ നിലവിൽ ചുരുക്കം ചില ഉപയോക്താക്കൾക്ക് മാത്രമേ പുതിയ അപ്ഡേറ്റിലൂടെ സ്പൈസസർ ക്രിയേറ്റ് ചെയ്യാനുള്ള സംവിധാനം നൽകിയിട്ടുള്ളു. ഈ ഫീച്ചർ ഇനി എല്ലാവർക്കും ലഭ്യമാകും.

 

എന്താണ് ട്വിറ്റർ സ്പെയ്സസ്

എന്താണ് ട്വിറ്റർ സ്പെയ്സസ്

ട്വിറ്ററിനുള്ളിൽ ലഭ്യമായ ഓഡിയോ-ചാറ്റ് ഫീച്ചറാണ് ട്വിറ്റർ സ്പെയ്സസ്. ക്ലബ്‌ഹൌസ് പോലെ വിവിധ വിഷയങ്ങളിൽ‌ താൽ‌പ്പര്യമുള്ള ആളുകൾ‌ തമ്മിലുള്ള സംഭാഷണങ്ങൾ‌, അഭിമുഖങ്ങൾ‌, ചർച്ചകൾ‌ എന്നിവ ഇവിടെ ആളുകൾ‌ക്ക് കേൾക്കാൻ‌ കഴിയും. ഈ ഫീച്ചറിലേക്ക് ആക്‌സസ് ഉള്ളവർക്ക് സ്വന്തമായി ചാറ്റ് റൂമുകൾ ക്രിയേറ്റ് ചെയ്യാനും ഇപ്പോൾ സാധിക്കും. ഇത്തരത്തിൽ സ്പൈസ് റൂം ക്രിയേറ്റ് ചെയ്യാനുള്ള ഫീച്ചർ എല്ലാവർക്കും ലഭ്യമാക്കാനാണ് ട്വിറ്റർ ഇപ്പോൾ പദ്ധതിയിടുന്നത്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിന് പകരക്കാരനാവാൻ കേന്ദ്ര സർക്കാരിന്റെ സന്ദേശ് ആപ്പ് പുറത്തിറങ്ങികൂടുതൽ വായിക്കുക: വാട്സ്ആപ്പിന് പകരക്കാരനാവാൻ കേന്ദ്ര സർക്കാരിന്റെ സന്ദേശ് ആപ്പ് പുറത്തിറങ്ങി

ട്വിറ്റർ

അടുത്ത മാസത്തോടെ ട്വിറ്റർ ആപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കുമായി സ്‌പെയ്‌സ് ക്രിയേറ്റ് ചെയ്യാനുള്ള സംവിധാനം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ഇത് എല്ലാ ഉപയോക്താക്കൾക്കും സ്വന്തമായി റൂംസ് ക്രിയേറ്റ് ചെയ്യാനും ആളുകളെ ഇൻവൈറ്റ് ചെയ്ത് എല്ലാവരുമായും സംസാരിക്കാനും അനുവദിക്കുന്നു. ടെക്ക്രഞ്ചിന്റെ റിപ്പോർട്ട് അനുസരിച്ച് ട്വിറ്റർ സ്പേസ് ടീമിന്റെ ഭാഗമായ അലക്സ് അക്കാഖോഷ് ഹോസ്റ്റുചെയ്ത ട്വിറ്റർ സ്പെയ്സിനിടെ ഏപ്രിലിൽ എല്ലാവർക്കും ട്വിറ്റർ സ്പേസ് റൂം ഹോസ്റ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ആപ്പ് അപ്ഡേറ്റ് ചെയ്യുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ട്വിറ്റർ സ്പൈസസ്
 

ട്വിറ്റർ സ്പൈസിൽ മ്യൂസിക്ക് ഉപയോഗിക്കുന്നതിനുള്ള സപ്പോർട്ട് ചേർക്കുന്നതിനെ കുറിച്ചും ട്വീറ്റുകളുമായി സ്‌പെയ്‌സുകൾ സംയോജിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും കമ്പനി ആലോചിക്കുന്നുണ്ടെന്നും അലക്സ് വ്യക്തമാക്കിയിട്ടുണ്ട്. സ്‌പെയ്‌സിൽ മ്യൂസിക്ക് ചേർക്കുന്നതിലൂടെ ഹോസ്റ്റുകൾക്ക് മറ്റുള്ളവരെ സ്പൈസിലേക്ക് സ്വാഗതം ചെയ്യുന്നതിനുള്ള മ്യൂസിക്ക് പ്ലേ ചെയ്യാൻ സാധിക്കും. അതേസമയം ട്വീറ്റ്സ്, സ്‌പെയ്‌സ് എന്നിവ സംയോജിപ്പിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് സ്‌പെയ്‌സിനുള്ളിൽ നേരിട്ട് ട്വീറ്റ് ചെയ്യാൻ സാധിക്കും. ഈ ട്വീറ്റുകൾ അവരുടെ ടൈംലൈനുകളിൽ കാണില്ല.

കോൺവർസേഷനുകൾ

സ്‌പെയ്‌സ് കോൺവർസേഷനുകൾ നേറ്റീവ് റെക്കോർഡുചെയ്യാനുള്ള മാർഗം ഉപയോക്താക്കൾക്ക് നൽകാനും പദ്ധതികളുള്ളതായി ട്വിറ്റർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ റെക്കോർഡിങുകൾ ഹോസ്റ്റ് ചെയ്ത ആളുകൾക്ക് അവരുടെ വാളിലും മറ്റ് പ്ലാറ്റ്ഫോമുകളിലും പോസ്റ്റുചെയ്യാൻ സാധിക്കും. ഇതിലൂടെ സ്പൈസിലുണ്ടാകുന്ന വിദ്വേഷം കുറയ്ക്കാൻ സാധിക്കുമെന്നാണ് ട്വിറ്റർ കരുതുന്നത്. വൈകാതെ തന്നെ എല്ലാവർക്കും റൂംസ് ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ഒരു അപ്ഡേറ്റ് ലഭിച്ചേക്കും.

കൂടുതൽ വായിക്കുക: ഐഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ഈ ഐഫോണുകളിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ലകൂടുതൽ വായിക്കുക: ഐഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ഈ ഐഫോണുകളിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ല

Best Mobiles in India

English summary
Twitter has released a new update to its iOS app. It is reported that the new Spaces feature has also been introduced in this update.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X