വാട്സ്ആപ്പ് വഴി പണമയക്കുന്ന വാട്സ്ആപ്പ് പേയ്ക്കായി ചാറ്റിൽ തന്നെ പുതിയ ഷോട്ട് കട്ട്

|

വാട്സ്ആപ്പ് വഴി പണം അയക്കാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് പേ. ഈ സംവിധാനത്തിനായി പുതിയ ഷോർട്ട് കട്ട് കൊണ്ടുവരികയാണ് കമ്പനി. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായിട്ടാണ് ചാറ്റിൽ തന്നെ പണം അയക്കുന്നതിനുള്ള ഷോർട്ട്കട്ട് നൽകുന്നത്. ഈ ഫീച്ചർ ആൻഡ്രോയിഡിനുള്ള ബീറ്റ പതിപ്പിൽ എത്തിക്കഴിഞ്ഞു. വൈകാതെ തന്നെ ഈ ഫീച്ചർ എല്ലാവർക്കുമായി ലഭ്യമാകുമെന്നാണ് സൂചനകൾ. വാട്സ്ആപ്പ് ചേർക്കുന്ന പുതിയ 'പേയ്‌മെന്റ് ഷോർട്ട്കട്ട്' കോൺടാക്റ്റുകൾക്ക് പണമടയ്ക്കുന്നത് എളുപ്പവും വേഗത്തിലുമാക്കുന്നു.

പേയ്‌മെന്റ്' ഐക്കൺ

WABetaInfoയുടെ റിപ്പോർട്ട് അനുസരിച്ച് ചാറ്റ് വിൻഡോയിലെ ക്യാമറയ്ക്കും അറ്റാച്ച്മെന്റ് ഐക്കണുകൾക്കും ഇടയിലായിട്ടായിരിക്കും വാട്സ്ആപ്പ് ഒരു പുതിയ 'പേയ്‌മെന്റ്' ഐക്കൺ നൽകുന്നത്. ഉപയോക്താക്കൾക്ക് പേയ്‌മെന്റ് ഷോർട്ട്കട്ട് ബട്ടണിൽ ക്ലിക്കുചെയ്‌ത് നേരിട്ട് പേയ്‌മെന്റ് നടത്താൻ കഴിയും. വാട്സ്ആപ്പ് ബീറ്റ ആൻഡ്രോയിഡ് പതിപ്പ് 2.21.17 ഇൻസ്റ്റാൾ ചെയ്ത ഇന്ത്യയിലെ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഈ ഷോർട്ട് കട്ട് ലഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് ബീറ്റ വേർഷനിലാണ് ലഭ്യമാകുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

വാട്സ്ആപ്പ് ആർകൈവ്ഡ് ചാറ്റ് ഓപ്ഷനിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നുവാട്സ്ആപ്പ് ആർകൈവ്ഡ് ചാറ്റ് ഓപ്ഷനിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നു

ഐഒഎസ്

ഐഒഎസ് ഉപയോക്താക്കൾക്കായി പേയ്മെന്റ് ഷോർട്ട്കട്ട് ബട്ടൺ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഇതിനായി വാട്സ്ആപ്പ് പ്രവർത്തിക്കുന്നുണ്ട് എന്നാണ് സൂചനകൾ. വൈകാതെ ഐഒഎസ് ബീറ്റ വേർഷനിലും ഈ ഫീച്ചർ കൊണ്ടുവന്നേക്കും. ഈ പേയ്‌മെന്റ് ഷോർട്ട്കട്ട് വരുന്നതോടെ സ്ക്രീനിൽ കൂടുതൽ ബട്ടണുകൾ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കും. ഒറ്റ ടാപ്പിൽ തന്നെ പേയ്മെന്റ് ഓപ്ഷൻ തുറന്ന് വരികയും ചെയ്യും. ഫോട്ടോ അയക്കുന്നത് പോലെയോ ഡോക്യമെന്റുകൾ അയക്കുന്നത് പോലെയോ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമായി പേയ്മെന്റ് മാറ്റുക എന്നതാണ് ഈ ഷോർട്ട്കട്ട് കീ കൊണ്ടുവരുന്നതിന് പിന്നിലെ കാരണം.

വാട്സ്ആപ്പ് പേയ്‌മെന്റിൽ ബാഗ്രൌണ്ട് ഓപ്ഷനും

വാട്സ്ആപ്പ് പേയ്‌മെന്റിൽ ബാഗ്രൌണ്ട് ഓപ്ഷനും

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് പുതിയ പേയ്‌മെന്റ് ബാഗ്രൌണ്ട് ഓപ്ഷനുകൾ ചേർത്തിരുന്നു. ഈ സവിശേഷത ഉപയോക്താക്കളെ അവരുടെ പേയ്മെന്റുകൾ കൂടുതൽ പേഴ്സണലൈസ് ചെയ്യാൻ സഹായിക്കുന്നു. ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന തീം ബേസ്ഡ് ബൈഗ്രൌണ്ടുകൾ ഗൂഗിൾ പേ നൽകുന്നുണ്ട്. ഇതിന് സമാനമായ ഫീച്ചറാണ് വാട്സ്ആപ്പും കൂട്ടിച്ചേർത്തിരിക്കുന്നത്. ഇത് വാട്സ്ആപ്പ് പേ ഫീച്ചറിനെ കൂടുതൽ ആകർഷകുന്നുണ്ട്.

വാട്സ്ആപ്പ് സ്റ്റാറ്റസ് കാണാൻ പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്താൽ മതി, പുതിയ ഫീച്ചർ വരുന്നുവാട്സ്ആപ്പ് സ്റ്റാറ്റസ് കാണാൻ പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്താൽ മതി, പുതിയ ഫീച്ചർ വരുന്നു

പേയ്മെന്റ്

ആളുകൾക്ക് നൽകുന്ന പേയ്മെന്റ് തരം തിരിക്കാൻ പുതിയ ബാഗ്രൌണ്ട് ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു. വാട്സ്ആപ്പ് പേ എതിരാളികളായ ഗൂഗിൾ പേ, ഫോൺപേ എന്നിവയേക്കാൾ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനുള്ള പരിശ്രമങ്ങളിലാണ്. വാട്സ്ആപ്പിന് വലിയ ഉപയോക്തൃ അടിത്തറ ഉണ്ടെങ്കിലും ഗൂഗിൾപേ, ഫോൺ പേ എന്നിവയോട് തങ്ങളുടെ വാട്സ്ആപ്പ് പേ ഫീച്ചറിനെ മത്സരിപ്പിക്കാൻ സാധിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. വാട്സ്ആപ്പിനെ ഇന്ത്യയിലെ ആളുകൾ പേമെന്റിനായി തിരഞ്ഞെടുക്കുന്നില്ല.

ഫോൺ പേ, ഗൂഗിൾ പേ

ഫോൺ പേ, ഗൂഗിൾ പേ എന്നീ രണ്ട് പ്രമുഖ പണമിടപാട് ആപ്പുകളും ക്യാഷ്ബാക്ക്, ബ്രാൻഡ് വൗച്ചറുകൾ എന്നിവ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി മറ്റ് കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. മറ്റ് ആപ്പുകളെക്കാൾ പേയ്‌മെന്റിനായി വാട്സ്ആപ്പ് പേ ഉപയോഗിക്കാം എന്ന് ആളുകളെ വിശ്വസിപ്പിക്കുന്നതിനുള്ള തന്ത്രം വാട്സ്ആപ്പ് കൊണ്ടുവരേണ്ടതുണ്ട്. ഇങ്ങനെ വന്നാൽ മാത്രമേ വാട്സ്ആപ്പ് പേയ്ക്ക് വിപണിയിൽ സജീവമാകാൻ സാധിക്കുകയുള്ളു. അധികം വൈകാതെ തന്നെ വാട്സ്ആപ്പ് പേ ഷോർട്ട് കട്ട് ബട്ടൺ എല്ലാവർക്കുമായി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.

ബാറ്റിൽഗ്രൌണ്ട്സിന് വെല്ലുവിളിയായി കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ സീസൺ 6 പുറത്തിറങ്ങിബാറ്റിൽഗ്രൌണ്ട്സിന് വെല്ലുവിളിയായി കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ സീസൺ 6 പുറത്തിറങ്ങി

Best Mobiles in India

English summary
WhatsApp Pay is a feature for sending money through WhatsApp. The company is bringing a new shortcut for this feature. The shortcut to send money in the chat itself is provided for Android users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X