ആൻഡ്രോയിഡിനായുള്ള വാട്ട്‌സ്ആപ്പ് ബീറ്റയിൽ ഡീലീറ്റ് മെസേജ് ഫീച്ചർ

|

വാട്ട്‌സ്ആപ്പ് അതിന്റെ ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുകളാണ് ഉൾപ്പെടുത്തുന്നത്. ഡാർക്ക് മോഡ് അടക്കമുള്ള ഫീച്ചറുകൾ പ്രതീക്ഷിരിക്കുന്ന ഉപയോക്താക്കൾക്കായി പുതിയൊരു സവിശേഷത കൂടി ഉൾപ്പെടുത്തുകയാണ്. ഡിലീറ്റ് മെസേജസ് എന്ന ഫീച്ചറാണ് ആൻഡ്രോയിഡ് നായുള്ള വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ ഇത് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വാട്സ്ആപ്പ്
 

ഡിലീറ്റ് മെസേജ് എന്ന ഫീച്ചർ ഇതാദ്യമായല്ല വരാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ വരുന്നത്. ഇതിന് മുമ്പ് ഈ വർഷം ഒക്ടോബറിൽ ഡിയപ്പിയറിങ് മെസേജസ് എന്ന പേരിൽ ഇതേ പോലൊരു ഫീച്ചറിനായി വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫീച്ചറിന്റെ പേര് കമ്പനി മാറ്റിയാതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ ഡാർക്ക് മോഡും ലോ ഡാറ്റാ മോഡും ഉടൻ വരുന്നു

വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പിലെ ഡിലീറ്റ് മെസേജസ് ഫീച്ചറിനെ കുറിച്ച് പറയുമ്പോൾ പുതിയ സന്ദേശങ്ങൾ ഇല്ലാതാക്കുന്നതിന് മുമ്പ് എത്രത്തോളം നിലനിൽക്കുമെന്ന് തിരഞ്ഞെടുക്കാൻ ഒരു ഓപ്ഷൻ ഉൾപ്പെടുത്താൻ ഗ്രൂപ്പ് അഡ്മിൻമാരെ അപ്ലിക്കേഷൻ അനുവദിക്കുന്നു. ഓപ്ഷനുകൾ ഒരു മണിക്കൂർ മുതൽ ഒരു വർഷം വരെയുള്ള സമയങ്ങളിൽ മെസേജുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്നു. ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.19.275 ഉപയോഗിക്കുന്ന ഇത് ഉപയോക്താക്കൾക്ക് ലഭിക്കും.

ട്രാക്കർ

വാട്ട്‌സ്ആപ്പ് ട്രാക്കർ സൈറ്റായ WABetaInfo അനുസരിച്ച്, ഗ്രൂപ്പുകൾക്ക് സാധാരണയായി ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെയുള്ള നൂറുകണക്കിന് മെസേജുകളാണ് ദിവസവും ലഭിക്കുന്നത്. നിശ്ചിത സമയത്തിന് ശേഷം പഴയ മെസേജുകൾ സ്വയമായി ഇല്ലാതാക്കാനുള്ള ഫീച്ചർ ഫോണുകളുടെ ഇന്റേണൽ സ്റ്റോറേജിൽ അനാവശ്യ മീഡിയ ഫയലുകൾ സൂക്ഷിക്കുന്നതിൽ നിന്ന് സംരക്ഷിക്കും. ഗ്രൂപ്പ് അഡ്‌മിനുകൾക്ക് മാത്രമേ ഈ ഡിലീറ്റ് മെസേജ് ഫീച്ചർ ആക്ടിവാക്കാനോ ഡീ ആക്ടിവേറ്റ് ചെയ്യാനോ സാധിക്കുകയുള്ളു.

കൂടുതൽ വായിക്കുക: 2020ൽ വാട്സ്ആപ്പ് പുറത്തിറക്കുന്ന 5 മികച്ച ഫീച്ചറുകൾ

കോൺ‌ടാക്റ്റ്
 

ഒരു പ്രത്യേക കോൺ‌ടാക്റ്റിൽ നിന്നുള്ള മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ ഉപയോഗിക്കാൻ‌ നിങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നെങ്കിൽ‌, ഇപ്പോൾ‌ ഗ്രൂപ്പുകൾ‌ക്ക് മാത്രം ലഭ്യമായതിനാൽ‌ നിങ്ങൾ‌ ആ വ്യക്തിയുമായി ഒരു ഗ്രൂപ്പ് സൃഷ്‌ടിക്കേണ്ടതുണ്ട്. ഇതിനുപുറമെ, ഒരു പ്രത്യേക ഡാർക്ക് മോഡ് സവിശേഷതയിലും വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നു. ഉപയോക്താക്കൾ വളരെക്കാലമായി പ്രതീക്ഷിക്കുന്ന വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സവിശേഷതകളിൽ ഒന്നാണിത്.

പേഴ്സണൽ ചാറ്റുകൾക്ക്

പേഴ്സണൽ ചാറ്റുകൾക്ക് ഈ സവിശേഷത ലഭ്യമാക്കുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈ സവിശേഷത എല്ലാ ഉപയോക്താക്കൾക്കുമായി എപ്പോൾ ലഭ്യമാക്കുമെന്ന കാര്യവും കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ബീറ്റ വേർഷനിലെ വിജയകരമായ പരിശോധനയ്‌ക്ക് ശേഷം ഉപയോക്താക്കൾക്കെല്ലാമായി ഫീച്ചർ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: സൂക്ഷിക്കുക, വാട്സ്ആപ്പ് ഗ്രൂപ്പ് മെസേജുകൾ വഴി ഹാക്കർമാരുടെ ബഗ്

Most Read Articles
Best Mobiles in India

Read more about:
English summary
WhatsApp is known for adding many new features to the various versions of its app. The latest feature that the instant messaging platform has added for its users is Delete Messages. It has been spotted in the latest beta version of WhatsApp for Android.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X