ഫെബ്രുവരിയിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 10 ലക്ഷത്തിൽ അധികം അക്കൌണ്ടുകൾ

|

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഇന്ത്യയിൽ ഓരോ മാസവും ലക്ഷക്കണക്കിന് അക്കൗണ്ടുകൾ നിരോധിക്കുന്നുണ്ട്. ഫെബ്രുവരിയിലും ഇതേ അവസ്ഥ തുടരുകയാണ്. ഐടി നിയമം 2021 അനുസരിച്ച്, മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോം ഫെബ്രുവരി 1 നും 28 നും ഇടയിൽ 10 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചുവെന്നാണ് കണക്ക്. തങ്ങളുടെ ഒമ്പതാമത്തെ പ്രതിമാസ റിപ്പോർട്ടിലാണ് 2022 ഫെബ്രുവരി മാസത്തെ കണക്കുകൾ കമ്പനി നൽകിയിട്ടുള്ളത്. നിരവധി കാരണങ്ങളാണ് ഈ വാട്സ്ആപ്പ് അക്കൌണ്ടുകൾ നിരോധിക്കാൻ കാരണം.

 

വാട്സ്ആപ്പ് അക്കൌണ്ടുകൾ

വാട്സ്ആപ്പ് അക്കൌണ്ടുകൾ നിരോധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ മറ്റ് ഉപയോക്താക്കളെ ഉപദ്രവിക്കൽ, വ്യാജ വാർത്തകൾ കൈമാറൽ എന്നിവ പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതാണ്. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന അക്കൌണ്ടുകളെയാണ് വാട്സ്ആപ്പ് പ്രധാനമായും നിരോധിക്കുന്നത്. "വർഷങ്ങളായി തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കളെ സുരക്ഷിതമായി നിലനിർത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റ് അത്യാധുനിക സാങ്കേതികവിദ്യ, ഡാറ്റാ സയന്റിസ്റ്റുകൾ, വിദഗ്ധർ, പ്രോസസുകൾ എന്നിവയിൽ സ്ഥിരമായി നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് പുറത്ത് വിട്ട് വാട്സ്ആപ്പ് വ്യക്തമാക്കി.

അടിപൊളി വോയ്സ് മെസേജിങ് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്അടിപൊളി വോയ്സ് മെസേജിങ് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്

ഐടി നിയമങ്ങൾ

ഐടി നിയമങ്ങൾ 2021 അനുസരിച്ച് തങ്ങളുടെ ഒമ്പതാമത്തെ പ്രതിമാസ റിപ്പോർട്ടായ 2022 ഫെബ്രുവരി മാസത്തെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചുവെന്നും ഈ ഉപയോക്തൃ-സുരക്ഷാ റിപ്പോർട്ടിൽ ലഭിച്ച ഉപയോക്തൃ പരാതികളുടെയും വാട്സ്ആപ്പ് സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങളാണ് ഇതിലുള്ളത്. ഇത് കൂടാതെ പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം ചെറുക്കുന്നതിനായി വാട്സ്ആപ്പ് സ്വന്തമായി സ്വീകരിച്ച പ്രതിരോധ നടപടികളും റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നുവെന്ന് വാട്സ്ആപ്പ് വക്താവ് വ്യമാക്കിയതായിട്ടുണ്ട്.

എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ്
 

വാട്സ്ആപ്പിലെ എല്ലാ മെസേജുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്ന് കമ്പനി ആവർത്തിച്ച് ആവർത്തിച്ചു പറയുന്നുണ്ട്. എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് എന്നതിലൂടെ മെസേജ് അയയ്‌ക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും അല്ലാതെ മറ്റാർക്കും മെസേജ് വായിക്കാൻ കഴിയില്ല എന്നതാണ്. വാട്സ്ആപ്പ് അല്ലെങ്കിൽ മാതൃ കമ്പനിയായ മെറ്റയ്ക്ക് പോലും ഈ മെസേജുകളിലേക്ക് ആക്സസ് നേടാൻ സാധിക്കില്ല. ഈ മെസേജുകൾ അയക്കുന്ന ആളിന്റെ ഡിവൈസിനും അത് ലഭിക്കുന്ന ആളിന്റെ ഡിവൈസിലും മാത്രമാണ് ഉള്ളത്. ഇതിനിടയിൽ യാതൊരു വിധത്തിലും ശേഖരിക്കപ്പെടുന്നില്ല.

ഇന്ത്യയിൽ ലഭ്യമല്ലാത്ത അടിപൊളി ആപ്പിൾ ഫീച്ചറുകളും സേവനങ്ങളുംഇന്ത്യയിൽ ലഭ്യമല്ലാത്ത അടിപൊളി ആപ്പിൾ ഫീച്ചറുകളും സേവനങ്ങളും

വാട്സ്ആപ്പിലെ മോശം പെരുമാറ്

വാട്സ്ആപ്പിലെ മോശം പെരുമാറ്റം തടയാൻ മെസേജിങ് ആപ്പ് സ്വീകരിക്കുന്ന നടപടികളെ പ്രതിമാസ റിപ്പോർട്ടിൽ കൂടുതൽ എടുത്തുകാണിക്കുന്നു. തങ്ങൾ പ്രതിരോധത്തിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഇതിന് കരാണം മോശം പ്രവർത്തനങ്ങൾ സംഭവിക്കുന്നത് ആദ്യം തന്നെ തടയുന്നതാണ് നല്ലത് എന്ന് തങ്ങൾ വിശ്വസിക്കുന്നത് കൊണ്ടാണെന്നും കമ്പനി വ്യക്തമാക്കി. അപകടം സംഭവിച്ചതിന് ശേഷം അത് കണ്ടെത്തുന്നതിനേക്കാൾ നല്ലത് അതിനെ ചെറുക്കുന്നതാണ് എന്നും കമ്പനി വ്യക്തമാക്കി.

സാങ്കേതികവിദ്യ

ഒരു അക്കൗണ്ടിന്റെ ലൈഫ്സ്റ്റൈലിലെ മൂന്ന് ഘട്ടങ്ങളിലാണ് സുരക്ഷ പ്രവർത്തിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുരുപയോഗം കണ്ടെത്തൽ സാങ്കേതികവിദ്യയും പ്രവർത്തിക്കുന്നത്. രജിസ്ട്രേഷൻ, മെസേജ് അയക്കൽ, യൂസർ റിപ്പോർട്ടുകളുടെയും ബ്ലോക്കുകളുടെയും രൂപത്തിൽ അയയ്‌ക്കുന്ന നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള പ്രതികരണം എന്നിവയെല്ലാമാണ് വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് അറിയാനായി ചെയ്യുന്ന പ്രധാന കാര്യങ്ങൾ. എഡ്ജ് കേസുകൾ വിലയിരുത്തുന്നതിനും കാലക്രമേണ തങ്ങളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതിന് അനലിസ്റ്റുകളുടെ ഒരു സംഘം ഈ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നുണ്ട് എന്നും വാട്സ്ആപ്പ് വ്യക്തമാക്കി.

ഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി കൂടുതൽ എളുപ്പം, പുതിയ ടാപ് ടു പേ ഫീച്ചർ അവതരിപ്പിച്ചുഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി കൂടുതൽ എളുപ്പം, പുതിയ ടാപ് ടു പേ ഫീച്ചർ അവതരിപ്പിച്ചു

ജനുവരിയിൽ നിരോധിച്ചത് 18 ലക്ഷം അക്കൌണ്ടുകൾ

ജനുവരിയിൽ നിരോധിച്ചത് 18 ലക്ഷം അക്കൌണ്ടുകൾ

വാട്സ്ആപ്പ് ജനുവരി മാസത്തിൽ 18 ലക്ഷം വാട്സ്ആപ്പ് അക്കൌണ്ടുകളാണ് നിരോധിച്ചത്. 2022 ജനുവരി 1 മുതൽ 2022 ജനുവരി 31 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ 18,58,000 അക്കൗണ്ടുകൾ നിരോധിച്ചു. ജനുവരിയിൽ പരാതി പരിഹാരത്തിനുള്ള സംവിധാനത്തിലൂടെ വാട്സ്ആപ്പിന് ആകെ 285 അപേക്ഷകളാണ് ലഭിച്ചത്. ഈ അപേക്ഷകളിൽ ആകെ 24 അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്. പരാതി മുൻ ടിക്കറ്റിന്റെ തനിപ്പകർപ്പാണെന്ന് കരുതുന്ന സന്ദർഭങ്ങളിലൊഴികെ ലഭിച്ച എല്ലാ പരാതികളും വാട്സ്ആപ്പ് പരിഗണിച്ചു.

അക്കൌണ്ട് നിരോധിക്കാനുള്ള കാരണങ്ങൾ

അക്കൌണ്ട് നിരോധിക്കാനുള്ള കാരണങ്ങൾ

അക്കൌണ്ടിന്റെ പ്രവർത്തനങ്ങൾ വാട്സ്ആപ്പിന്റെ സർവ്വീസ് പോളിസികളുടെ ലംഘനമാണെന്ന് കണ്ടെത്തിയാൽ അക്കൗണ്ടുകൾ നിരോധിക്കാം. അക്കൌണ്ടുകൾ നിരോധിക്കാനുള്ള കാരണങ്ങളിൽ ആദ്യത്തേത് ഓട്ടോമേറ്റഡ് അല്ലെങ്കിൽ മാനുവൽ ടൂൾ ഉപയോഗിച്ചും അല്ലാതെയും വാട്സ്ആപ്പ് യൂസേഴ്സിന്റെ വിവരങ്ങൾ ചോർത്തുന്നതാണ്. നിരോധനം ലഭിക്കാനുള്ള മറ്റൊരു കാരണം വാട്സ്ആപ്പിലൂടെ വൈറസുകളോ മാൽവെയറോ അയയ്ക്കുന്നതാണ്. വൈറസുകളോ മാൽവെയറോ അടങ്ങിയ ഫയലുകൾ പ്ലാറ്റ്ഫോമിലൂടെ ഷെയർ ചെയ്യുന്നത് വാട്സ്ആപ്പ് കർശനമായി നിരോധിച്ചിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിലേക്ക് ഉടൻ എത്തുന്ന അടിപൊളി ഫീച്ചറുകൾഇൻസ്റ്റാഗ്രാമിലേക്ക് ഉടൻ എത്തുന്ന അടിപൊളി ഫീച്ചറുകൾ

അപരിചതർക്ക് മെസേജ് അയക്കരുത്

വാട്സ്ആപ്പിൽ നിരോധനം ലഭിക്കാവുന്ന അടുത്ത കാര്യം ഫോൺ നമ്പർ ഷെയർ ചെയ്യുന്നതും അപരിചതർക്ക് മെസേജ് അയക്കുന്നതും അനുവാദമില്ലാതെ വ്യക്തികളുടെ ഫോൺ നമ്പറുകൾ പങ്ക് വയ്ക്കുന്നതും പരിചയമില്ലാത്ത നമ്പരുകളിലേക്ക് മെസേജ് അയക്കുന്നതുമാണ്. വ്യാജ അക്കൗണ്ട് ഉണ്ടാക്കുന്നതും വാട്സ്ആപ്പിലെ വ്യാജ അക്കൗണ്ടുകളിലൂടെ ആൾമാറാട്ടങ്ങൾ നടത്തുന്നതും സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതും അക്കൌണ്ട് നിരോധിക്കാനുള്ള കാരണങ്ങളാണ് അംഗീകൃതമല്ലാത്ത രീതികളിൽ അക്കൌണ്ട് ഉണ്ടാക്കുന്നതും വാട്സ്ആപ്പ് നയത്തിന്റെ ലംഘനമാണ്. ഓട്ടോമാറ്റിക് ടൂളുകളും മറ്റും ഉപയോഗിച്ച് അക്കൌണ്ട് ഉണ്ടാക്കിയാലും ബാൻ ലഭിക്കും.

ഓട്ടോമേറ്റഡ്, ബൾക്ക് മെസേജസ്

വാട്സ്ആപ്പിലൂടെ ഓട്ടോമേറ്റഡ്, ബൾക്ക് മെസേജസ് അയച്ചാലും നിങ്ങളുടെ അക്കൌണ്ട് നിരോധിക്കും. ബ്രോഡ്കാസ്റ്റ് ലിസ്റ്റുകളുടെ അമിത ഉപയോഗവും നിരോധനത്തിന് കാരണമാവും. ബ്രോഡ്കാസ്റ്റ് മെസേജുകൾ അമിതമായി അയച്ചാൽ ആളുകൾ നിങ്ങളുടെ മെസേജുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യത ഉണ്ട്. വാട്സ്ആപ്പ് ആപ്പ് കോഡിൽ മാറ്റം വരുത്താൻ ശ്രമിക്കുക എന്നത് നിയമലംഘനത്തിന്റെ പട്ടികയിൽ ഉൾപ്പെടുന്ന കാര്യമാണ്. വാട്സ്ആപ്പിലൂടെ മറ്റുള്ളവർക്ക് ആവശ്യമില്ലാതെ മെസേജുകൾ അയയ്ക്കുന്നതും ബാൻ കിട്ടാൻ കാരണം ആകും.

വാട്സ്ആപ്പ് പേ ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാംവാട്സ്ആപ്പ് പേ ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

Best Mobiles in India

English summary
WhatsApp banned more than 10 lakh accounts in India between February 1 and 28. These accounts were possibly banned for being involved in harmful activities on the platform.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X