Home
Apps

ജനുവരിയിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 18 ലക്ഷം അക്കൌണ്ടുകൾ, കാരണം ഇതാണ്

ഇന്ത്യയിലെ 18 ലക്ഷം വാട്സ്ആപ്പ് അക്കൌണ്ടുകൾ ജനുവരി മാസം നിരോധിച്ചു. 2022 ജനുവരി 1 മുതൽ 2022 ജനുവരി 31 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ 18,58,000 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ഐടി നിയമങ്ങൾ അനുസരിച്ച് പ്രസിദ്ധീകരിച്ച പ്രതിമാസ റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. പല കാരണങ്ങളാലാണ് ഈ അക്കൌണ്ടുകൾ നിരോധിച്ചിരിക്കുന്നത്. വാട്സ്ആപ്പ് നയങ്ങളുടെ ലംഘനമാണ് അക്കൌണ്ടുകൾ നിരോധിക്കാനുള്ള പ്രധാന കാരണം.

വാട്സ്ആപ്പിന്റെ നടപടി

ഇന്ത്യയിലെ മറ്റ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്ന പരാതികളുടെ അടിസ്ഥാനത്തിലും വാട്സ്ആപ്പ് നടപടിയെടുക്കുന്നുണ്ട്. പരാതി പരിഹാരത്തിനുള്ള സംവിധാനത്തിലൂടെ വാട്സ്ആപ്പിന് ആകെ 285 അപേക്ഷകളാണ് ലഭിച്ചത്. ഈ അപേക്ഷകളിൽ ആകെ 24 അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്. പരാതി മുൻ ടിക്കറ്റിന്റെ തനിപ്പകർപ്പാണെന്ന് കരുതുന്ന സന്ദർഭങ്ങളിലൊഴികെ ലഭിച്ച എല്ലാ പരാതികളും വാട്സ്ആപ്പ് പരിഗണിച്ചു. ഒരു പരാതിയുടെ അടിസ്ഥാനത്തിൽ അക്കൗണ്ട് നിരോധിക്കുമ്പോഴോ മുമ്പ് നിരോധിച്ച അക്കൗണ്ട് പുനഃസ്ഥാപിക്കുമ്പോഴോ അക്കൌണ്ടിലുള്ള 'നടപടി' എന്ന നിലയിലാണ് കണക്കാക്കുന്നത്.

പരാതി റിപ്പോർട്ട് ചെയ്യുന്നതെങ്ങനെ

പരാതി റിപ്പോർട്ട് ചെയ്യുന്നതെങ്ങനെ

രണ്ട് വിധത്തിലാണ് പരാതികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ആദ്യത്തേത് [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയച്ച ഇ-മെയിലുകൾ വഴിയാണ്. ഇതിൽ വാട്സ്ആപ്പിന്റെ സേവന നിബന്ധനകളുടെ ലംഘനങ്ങളെക്കുറിച്ചും മറ്റും പരാതി അറിയിക്കാൻ സാധിക്കും. രണ്ടാമത്തേത് ഇന്ത്യാ ഗ്രീവൻസ് ഓഫീസർക്ക് അയക്കുന്ന മെയിലുകളാണ്. പരാതി ചാനലിലൂടെ ഉപയോക്തൃ പരാതികളോട് പ്രതികരിക്കുന്നതിനും നടപടിയെടുക്കുന്നതിനും പുറമേ പ്ലാറ്റ്‌ഫോമിലെ മോശം പെരുമാറ്റം തടയുന്നതിനുള്ള ടൂളുകലും സോഴ്സുകളും വാട്സ്ആപ്പ് നൽകുന്നു.

 ദുരുപയോഗം

ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ സംഭവിച്ചതിന് ശേഷം അത് കണ്ടെത്തുന്നതിനേക്കാൾ ദോഷകരമായ പ്രവർത്തനങ്ങൾ സംഭവിക്കുന്നത് തടയുന്നതാണ് നല്ലതെന്നാണ് വാട്സ്ആപ്പ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആപ്പ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അക്കൗണ്ടുകൾ നിരോധിക്കാൻ ഉപയോഗിക്കുന്ന പ്രൈമറി പരാമീറ്ററാണ് വാട്സ്ആപ്പ് അബ്യൂസ് ഡിറ്റക്ഷൻ. ഒരു അക്കൗണ്ടിന്റെ മൂന്ന് ഘട്ടങ്ങളിലായാണ് ദുരുപയോഗം കണ്ടെത്തൽ പ്രവർത്തിക്കുന്നത്.

മൂന്ന് ഘട്ടങ്ങൾ

മൂന്ന് ഘട്ടങ്ങളിൽ ആദ്യത്തേത് രജിസ്ട്രേഷനാണ്. രണ്ടാമത്തേത് മെസേജിങും മൂന്നാമത്തേത് നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള റസ്പോൺസ് എന്നിവയാണ്. ഉപയോക്തൃ റിപ്പോർട്ടുകളുടെയും ബ്ലോക്കുകളുടെയും രൂപത്തിലാണ് ഈ ഫീഡ്ബാക്ക് ലഭിക്കുന്നത്. ഇത്തരം കേസുകൾ വിലയിരുത്തുന്നതിനും കാലക്രമേണ ഇതിനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അനലിസ്റ്റുകളുടെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്.

നിങ്ങളുടെ അക്കൗണ്ട് നിരോധിച്ചാൽ എന്തുചെയ്യും

നിങ്ങളുടെ അക്കൗണ്ട് നിരോധിച്ചാൽ എന്തുചെയ്യും

നിങ്ങളുടെ അക്കൗണ്ട് നിരോധിക്കുന്നതിന് മുമ്പ് വാട്സ്ആപ്പ് മുന്നറിയിപ്പ് നൽകണം എന്നില്ല. നിങ്ങളുടെ അക്കൗണ്ട് നിരോധിച്ചിട്ടുണ്ടെങ്കിൽ വാട്സ്ആപ്പ് ആക്‌സസ് ചെയ്യാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ഫോൺ നമ്പരിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്ന് എഴുതി കാണിക്കും. നിങ്ങളുടെ അക്കൗണ്ട് നിരോധിക്കുന്നതിന് ഒരു കാരണവുമില്ലെന്ന് തോന്നുന്നുവെങ്കിൽ പ്രശ്‌നം കൂടുതൽ അന്വേഷിക്കുന്നതിന് മെസേജിങ് ആപ്പിലേക്ക് ഒരു ഇമെയിൽ അയക്കാം.

അക്കൌണ്ട് നിരോധിക്കാനുള്ള കാരണങ്ങൾ

അക്കൌണ്ട് നിരോധിക്കാനുള്ള കാരണങ്ങൾ

അക്കൌണ്ട് ആക്റ്റിവിറ്റി വാട്സ്ആപ്പിന്റെ സർവ്വീസ് പോളിസികളുടെ ലംഘനമാണെന്ന് കണ്ടെത്തിയാൽ അക്കൗണ്ടുകൾ നിരോധിക്കാം. അക്കൌണ്ടുകൾ നിരോധിക്കാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടവ നോക്കാം. ഇതിൽ ആദ്യത്തേത് ഓട്ടോമേറ്റഡ് അല്ലെങ്കിൽ മാനുവൽ ടൂൾ ഉപയോഗിച്ചും അല്ലാതെയും വാട്സ്ആപ്പ് യൂസേഴ്സിന്റെ വിവരങ്ങൾ ചോർത്തുക എന്നതാണ്. ഇത് നിരോധനം ലഭിക്കാവുന്ന കുറ്റമാണ്.പ്രൊഫൈൽ ചിത്രങ്ങളും സ്റ്റാറ്റസുകളും മറ്റ് വിവരങ്ങളും അനുവാദമിലത്താതെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും പാടില്ല. ഫോൺ നമ്പറുകൾ, പ്രൊഫൈൽ ചിത്രങ്ങൾ, വാട്സ്ആപ്പിൽ നിന്നുള്ള സ്റ്റാറ്റസുകൾ എന്നിവയൊക്കെ ഇത്തരം ഡാറ്റയിൽ ഉൾപ്പെടുന്നു.

വൈറസുകളോ മാൽവെയറോ അയയ്ക്കുന്നത്

നിരോധനം ലഭിക്കാനുള്ള മറ്റൊരു കാരണം വാട്സ്ആപ്പിലൂടെ വൈറസുകളോ മാൽവെയറോ അയയ്ക്കുന്നതാണ്. വൈറസുകളോ മാൽവെയറോ അടങ്ങിയ ഫയലുകൾ പ്ലാറ്റ്ഫോമിലൂടെ ഷെയർ ചെയ്യുന്നത് വാട്സ്ആപ്പ് കർശനമായി നിരോധിച്ചിട്ടുണ്ട്. മറ്റുള്ള ആളുകലുടെ ഡിവൈസുകളെ ബാധിക്കാവുന്ന ഇത്തരം ഫയലുകൾ അയച്ചാൽ നിങ്ങളുടെ അക്കൌണ്ട് നിരോധിക്കാൻ സാധ്യതയുണ്ട്. വാട്സ്ആപ്പ് വഴിയുള്ള വൈറസ്, മാൽവെയർ ആക്രമണങ്ങൾ കൂടി വരികയാണെന്നാണ് റിപ്പോർട്ടുകളുണ്ട്. അടുത്ത കാര്യം ഫോൺ നമ്പർ ഷെയർ ചെയ്യുന്നതും അപരിചതർക്ക് മെസേജ് അയക്കുന്നതും അനുവാദമില്ലാതെ വ്യക്തികളുടെ ഫോൺ നമ്പറുകൾ പങ്ക് വയ്ക്കുന്നതും പരിചയമില്ലാത്ത നമ്പരുകളിലേക്ക് മെസേജ് അയക്കുന്നതുമാണ്. ഇതും ബാൻ ലഭിക്കാൻ കാരണം ആയേക്കും.

വ്യാജ അക്കൗണ്ട്

വ്യാജ അക്കൗണ്ട് ഉണ്ടാക്കുന്നതും വാട്സ്ആപ്പിലെ വ്യാജ അക്കൗണ്ടുകളിലൂടെ ആൾമാറാട്ടങ്ങൾ നടത്തുന്നതും സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതും പുതിയ കാര്യമല്ല. ഇത്തരം തട്ടിപ്പുകൾ വാട്സ്ആപ്പ് ബിസിനസിലാണ് കൂടുതൽ നടക്കുന്നത്. വ്യാജ അക്കൌണ്ടുകളുണ്ടാക്കി യൂസേഴ്സിനെ കബളിപ്പിക്കുന്ന ആളുകളുടെ അക്കൌണ്ടുകളും വാട്സ്ആപ്പ് നിരോധിക്കും. അംഗീകൃതമല്ലാത്ത രീതികളിൽ അക്കൌണ്ട് ഉണ്ടാക്കുന്നതും വാട്സ്ആപ്പ് നയത്തിന്റെ ലംഘനമാണ്. ഓട്ടോമാറ്റിക് ടൂളുകളും മറ്റും ഉപയോഗിച്ച് അക്കൌണ്ട് ഉണ്ടാക്കിയാലും ബാൻ ലഭിക്കാൻ കാരണമായേക്കും.

ഓട്ടോമേറ്റഡ്, ബൾക്ക് മെസേജുകൾ

വാട്സ്ആപ്പിലൂടെ ഓട്ടോമേറ്റഡ്, ബൾക്ക് മെസേജസ് അയച്ചാലും നിങ്ങളുടെ അക്കൌണ്ട് നിരോധിക്കും. ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് മെസേജുകൾ അയക്കുന്ന അക്കൗണ്ടുകൾ കണ്ടെത്തുന്നതിനും നിരോധിക്കുന്നതിനും വാട്സ്ആപ്പ് മെഷീൻ ലേണിങ് സാങ്കേതികവിദ്യയും ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകളും ഉപയോഗിക്കുന്നുണ്ട്. ബ്രോഡ്കാസ്റ്റ് ലിസ്റ്റുകളുടെ അമിത ഉപയോഗവും നിരോധനത്തിന് കാരണമാവും. ബ്രോഡ്കാസ്റ്റ് മെസേജുകൾ അമിതമായി അയച്ചാൽ ആളുകൾ നിങ്ങളുടെ മെസേജുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യത ഉണ്ട്. ഇത്തരത്തിൽ ഒന്നിലധികം തവണ റിപ്പോർട്ട് ചെയ്യപ്പെട്ട അക്കൗണ്ടുകൾ കമ്പനിക്ക് നിരോധിക്കേണ്ടി വരും.

കോഡിൽ വരുത്തുന്ന മാറ്റങ്ങൾ

വാട്സ്ആപ്പ് ആപ്പ് കോഡിൽ മാറ്റം വരുത്താൻ ശ്രമിക്കുക എന്നത് നിയമലംഘനത്തിന്റെ പട്ടികയിൽ ഉൾപ്പെടുന്ന കാര്യമാണ്. വാട്സ്ആപ്പ് ആപ്പിന്റെ കോഡിൽ പരിഷ്കാരങ്ങൾ മാറ്റങ്ങൾ വരുത്തിയാൽ അക്കൌണ്ട് നിരോധിക്കും. വാട്സ്ആപ്പിലൂടെ മറ്റുള്ളവർക്ക് ആവശ്യമില്ലാതെ മെസേജുകൾ അയയ്ക്കുന്നതും ബാൻ കിട്ടാൻ കാരണം ആകും. ഒരു കോൺടാക്റ്റ് അവർക്ക് സന്ദേശമയയ്‌ക്കുന്നത് നിർത്താൻ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ പിന്നെയും മെസേജ് അയച്ച് ശല്യം ചെയ്യുന്നത് വാട്സ്ആപ്പ് നിയമങ്ങളുടെ ലംഘനമാണ്.

More from GizBot

Best Mobiles in India

English summary
18 lakh WhatsApp accounts in India were banned in January. According to WhatsApp, 18,58,000 accounts were banned in India between January 1, 2022 and January 31, 2022.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X