വാട്സ്ആപ്പ് അക്കൌണ്ടുകൾ അടപടലം നിരോധിക്കുന്നു, മെയിൽ മാത്രം 19 ലക്ഷം അക്കൌണ്ടുകൾ പൂട്ടി

|

ഓരോ മാസവും വാട്സ്ആപ്പ് പല കാരണങ്ങൾ കൊണ്ട് നിരോധിക്കുന്ന അക്കൌണ്ടുകളുടെ എണ്ണം പുറത്ത് വിടാറുണ്ട്. മെയ് മാസത്തിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 19 ലക്ഷം അക്കൌണ്ടുകളാണ്. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും അനുസരിച്ചാണ് ഈ കണക്കുകൾ വാട്സ്ആപ്പ് പുറത്ത് വിടുന്നത്.

 

വാട്സ്ആപ്പ്

മെയ് മാസത്തിലെ റിപ്പോർട്ട് അനുസരിച്ച് നിരോധിച്ച 19 ലക്ഷം അക്കൌണ്ടുകളും പ്ലാറ്റ്ഫോമിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു എന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. ഈ റിപ്പോർട്ടിൽ 2022 മെയ് 1 മുതൽ 2022 മെയ് 31 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ഉൾപ്പെടുന്നത്. ഓരോ മാസത്തെയും വിവരങ്ങൾ അടുത്ത മാസം അവസാനിക്കുന്നതോടെയാണ് വാട്സ്ആപ്പ് പുറത്ത് വിടുന്നത്.

ഐടി നിയമം

ഐടി നിയമങ്ങൾ 2021 അനുസരിച്ച് 2022 മെയ് മാസത്തിൽ നിരോധിച്ച അക്കൌണ്ട് വിവരങ്ങൾ പുറത്ത് വിടുന്നതായും ഉപയോക്തൃ-സുരക്ഷാ റിപ്പോർട്ടിൽ ലഭിച്ച ഉപയോക്തൃ പരാതികളുടെയും അനുബന്ധ നടപടികളുടെയും വിശദാംശങ്ങളാണ് ഈ റിപ്പോർട്ടിൽ ഉള്ളതെന്നും വാട്സ്ആപ്പ് വക്താവ് വ്യക്തമാക്കി. വാട്സ്ആപ്പ് പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം ചെറുക്കുന്നതിനായി പ്രതിരോധ നടപടികൾ കമ്പനി സ്വീകരിച്ചുവെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

വാട്സ്ആപ്പിൽ വലിയ മാറ്റങ്ങൾ; ഈ ഫീച്ചറുകൾ ഉടൻ ലഭ്യമാകുംവാട്സ്ആപ്പിൽ വലിയ മാറ്റങ്ങൾ; ഈ ഫീച്ചറുകൾ ഉടൻ ലഭ്യമാകും

എന്ഡ്-ടു-എൻഡ് എൻക്രിപ്റ്റഡ്
 

എന്ഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് മെസേജിങ് സേവനങ്ങളിൽ തന്നെ അബ്യൂസ് തടയാൻ കർശന നടപടികൾ എടുക്കുന്ന പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ് എന്നും വർഷങ്ങളായി തങ്ങളുടെ പ്ലാറ്റ്‌ഫോമിലുള്ള ഉപയോക്താക്കളുടെ സുരക്ഷിതത്വത്തിനായി വാട്സ്ആപ്പ് നിക്ഷേപം നടത്തുന്നുണ്ട് എന്നും കമ്പനി വക്താവ് വ്യക്തമാക്കി. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റ് അത്യാധുനിക സാങ്കേതികവിദ്യകൾ, ഡാറ്റാ സയന്റിസ്റ്റുകൾ, വിദഗ്ധർ തുടങ്ങിയവയുടെ സഹായത്തോടെ വാട്സ്ആപ്പ് പ്രവർത്തിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്കൌണ്ടുകൾ നിരോധിച്ചത് എന്തിന്

അക്കൌണ്ടുകൾ നിരോധിച്ചത് എന്തിന്

വാട്സ്ആപ്പിന്റെ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിക്കുന്ന ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നിരോധിക്കുമെന്ന് വാട്സ്ആപ്പ് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സ്ഥിരീകരിക്കാത്ത മെസേജുകൾ ഒന്നിലധികം കോൺടാക്‌റ്റുകളിലേക്ക് ഫോർവേഡ് ചെയ്യുന്നതിനും മറ്റുമായി അക്കൌണ്ടുകൾ നിരോധിക്കാറുണ്ട്. എക്സ്റ്റേണൽ ലിങ്കുകൾ പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലൂടെ വ്യാജ മെസേജുകൾ കണ്ടെത്താൻ വാട്സ്ആപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

വ്യാജ മെസേജുകൾ

വാട്സ്ആപ്പ് ഒന്നിലധികം തവണ ഫോർവേഡ് ചെയ്‌ത മെസേജുകളെ 'ഫോർവേഡഡ് മെനി ടൈംസ്' എന്ന് അടയാളപ്പെടുത്തുന്നുമുണ്ട്. മിക്ക അവസരങ്ങളിലും ഇത്തരം മെസേജുകൾ വ്യാജമാകാറുമുണ്ട്. പ്ലാറ്റ്‌ഫോമിലെ മോശം പെരുമാറ്റം തടയാൻ വാട്സ്ആപ്പ് ടൂളുകൾ തയ്യാറാക്കിയിട്ടുണ്ട്. പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വാട്സ്ആപ്പ് ചെയ്യുന്നത് എന്നും ഉപയോക്താക്കൾക്ക് ദോഷകരമായി വരുന്ന പ്രവർത്തനം സംഭവിക്കുന്നത് ആദ്യഘട്ടത്തിൽ തന്നെ തടയാനാണ് ശ്രമം എന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

ഹാങ്ഔട്ട്സിനും പൂട്ട് വീഴുന്നു; ഗൂഗിൾ ചാറ്റിലേക്ക് മാറാൻ യൂസേഴ്സിന് നിർദേശംഹാങ്ഔട്ട്സിനും പൂട്ട് വീഴുന്നു; ഗൂഗിൾ ചാറ്റിലേക്ക് മാറാൻ യൂസേഴ്സിന് നിർദേശം

നെഗറ്റീവ് ഫീഡ്‌ബാക്ക്

ഒരു അക്കൗണ്ടിന്റെ പ്രവർത്തനത്തിലെ മൂന്ന് ഘട്ടങ്ങളിലായാണ് അബ്യൂസ് കണ്ടെത്തൽ പ്രവർത്തിക്കുന്നത്. രജിസ്ട്രേഷൻ, മെസേജുകൾ, ഉപയോക്താക്കളുടെ റിപ്പോർട്ടുകളുടെയും ബ്ലോക്കുകളുടെയും രൂപത്തിൽ ലഭിക്കുന്ന നെഗറ്റീവ് ഫീഡ്‌ബാക്ക് എന്നീ നിലകളിലാണ് ഇതിന്റെ പ്രവർത്തനം. സംഭവങ്ങൾ വിലയിരുത്തി കാലക്രമേണ ഉപയോക്താക്കളെ ദോഷകരമായ ബാധിക്കുന്ന കാര്യങ്ങൾ തടയാനുള്ള പ്ലാറ്റ്ഫോമിന്റെ കാര്യപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും അനലിസ്റ്റുകളുടെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട് എന്നും വാട്സ്ആപ്പ് പറയുന്നു.

വാട്സ്ആപ്പ് അക്കൗണ്ടുകൾ

ഫെബ്രുവരി 1 നും 28 നും ഇടയിൽ 10 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചിരുന്നു. മാർച്ച് 1നും 31നും ഇടയിൽ 18 ലക്ഷം അക്കൌണ്ടുകളാണ് നിരോധിച്ചത്. ഏപ്രിൽ മാസത്തിൽ മാത്രം 16.6 ലക്ഷം അക്കൌണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചിട്ടുള്ളത്. ഏപ്രിലിൽ ഇന്ത്യയിൽ 844 പരാതി റിപ്പോർട്ടുകളാണ് ലഭിച്ചിരുന്നത്. ഇതിൽ 123 അക്കൌണ്ടുകൾക്ക് എതിരെയാണ് നടപടി എടുത്തത്.

റിപ്പോർട്ടുകൾ

മെയ് മാസത്തിൽ കമ്പനിക്ക് രാജ്യത്തിനകത്ത് 528 പരാതി റിപ്പോർട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ 24 അക്കൌണ്ടുകൾക്ക് എതിരെ നടപടി സ്വീകരിച്ചു. നിരോധിച്ച അക്കൌണ്ടുകളിൽ ബാക്കിയുള്ളവ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവയാണ് എന്ന് വാട്സ്ആപ്പ് തന്നെ കണ്ടെത്തിയ അക്കൌണ്ടുകളാണ്. വാട്സ്ആപ്പ് കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം അക്കൌണ്ടുകൾ കണ്ടെത്തി നിരോധിക്കുന്നത്.

ഐഫോണുകളിലെ ഗൂഗിൾ ക്രോം അടിപൊളിയായി; പുതുതായി വന്നത് ഈ ഫീച്ചറുകൾഐഫോണുകളിലെ ഗൂഗിൾ ക്രോം അടിപൊളിയായി; പുതുതായി വന്നത് ഈ ഫീച്ചറുകൾ

Best Mobiles in India

English summary
In May 2022, WhatsApp banned 19 lakh accounts in India. These are all the accounts that violated company's policies and guidelines.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X