WhatsApp: വാട്സ്ആപ്പിൽ ബ്ലോക്ക്ഡ് കോൺടാക്ട്സ് നോട്ടീസ് ഫീച്ചർ വരുന്നു

|

ജനപ്രിയ ഇൻസ്റ്റന്‍റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഇടയ്ക്കിടെയുള്ള അപ്ഡേറ്റുകളിലൂടെ മികച്ച ഫീച്ചറുകമാണ് ഉപയോക്താക്കൾക്കായി അവതരിപ്പിക്കാറുള്ളത്. സുരക്ഷയ്ക്കും ഉപയോക്താക്കളുടെ സൗകര്യത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഫീച്ചറുകളാണ് ഈ അടുത്ത കാലങ്ങളിൽ കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ ബ്ലോക്ക് ചെയ്ത കോൺടാക്ടുകൾ പ്രത്യേകം സൂചനയിലൂടെ മനസിലാക്കി തരുന്നൊരു സംവിധാനം ഉണ്ടാക്കാനുള്ള പദ്ധതിയിലാണ് വാട്സ്ആപ്പ്. ഇത് ഇതുവരെ ബീറ്റ വേർഷനിൽ കൊണ്ടുവന്നിട്ടില്ല.

ഡാർക്ക് തീം

ഉപയോക്താക്കൾ കാത്തിരിക്കുന്ന ഡാർക്ക് തീം ഫീച്ചറിനൊപ്പം പുറത്തിറങ്ങില്ലെങ്കിലും അധികം വൈകാതെ ബ്ലോക്ക്ഡ് കോൺടാക്ട് നോട്ടീസ് ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റ വേർഷനിൽ ലഭ്യമായി തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡ് ആപ്പിലായിരിക്കും ആദ്യം ഈ ഫീച്ചർ കൊണ്ടുവരികയെന്നും റിപ്പോർട്ടുകളുണ്ട്. അടുത്തതായി പുറത്തിറങ്ങുന്ന അപ്ഡേറ്റിൽ ഉപയോക്താക്കൾ കാത്തിരിക്കുന്ന ഡാർക്ക് തീം ഫീച്ചർ പുറത്തിറക്കാൻ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

എന്താണ് ബ്ലോക്ക്ഡ് കോൺടാക്റ്റ്സ് നോട്ടീസ് ഫീച്ചർ

എന്താണ് ബ്ലോക്ക്ഡ് കോൺടാക്റ്റ്സ് നോട്ടീസ് ഫീച്ചർ

ഉപയോക്താക്കൾ അപ്ലിക്കേഷനിൽ ബ്ലോക്ക്ഡ് കോൺടാക്ട്സ് നോട്ടീസ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്ത് കഴിഞ്ഞാൽ ബ്ലോക്ക് ചെയ്യുന്ന കോൺടാക്റ്റുകളെ ചാറ്റ് വിൻഡോയിൽ കാണിക്കുമ്പോഴെല്ലാം ഒരു ബബിൾ കൂടി അതിനൊപ്പം കാണിക്കും. നിങ്ങൾ ബ്ലോക്ക് ചെയ്ത കോൺടാക്റ്റിന്‍റെ ബ്ലോക്ക് എടുത്ത് മാറ്റാൻ ഈ ബബിളിൽ ടാപ്പ് ചെയ്താൽ മതിയാകും. ടാപ്പ്ചെയ്യുമ്പോൾ നിങ്ങൾക്ക് കോൺടാക്ട് ബ്ലോക്ഡ്, ടാപ്പ് ടു അൺബ്ലോക്ക് കോൺടാക്ട് എന്ന ഓപ്ഷൻ കാണാൻ സാധിക്കും. എളുപ്പത്തിൽ ഒരാളെ അൺബ്ലോക്ക് ചെയ്യാൻ ഈ സംവിധാനം സഹായിക്കും.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തില്ലെങ്കിൽ അപകടമെന്ന് ടെലഗ്രാം സ്ഥാപകൻകൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തില്ലെങ്കിൽ അപകടമെന്ന് ടെലഗ്രാം സ്ഥാപകൻ

സ്വകാര്യത
 

സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനും ഉപയോക്താക്കളുടെ വാട്സ്ആപ്പിലെ പ്രവർത്തനങ്ങൾ രഹസ്യമാക്കി വയ്ക്കുന്നതിന്‍റെയും ഭാഗമായി ബ്ലോക്ക് ചെയ്യുമ്പോൾ ബ്ലോക്ക് ചെയ്യപ്പെട്ട ആളെ നോട്ടിഫൈ ചെയ്യുന്ന സംവിധാനം വാട്സ്ആപ്പ് നൽകുന്നില്ല. അതായത് നിങ്ങൾ ഒരാളെ ബ്ലോക്ക് ചെയ്താൽ അയാൾക്ക് നിങ്ങൾ ബ്ലോക്ക് ചെയ്തു എന്ന കാര്യം പെട്ടെന്ന് പിടി കിട്ടില്ല. നിങ്ങളുടെ ഫോട്ടോ, സ്റ്റാറ്റസ് എന്നിവ കാണുകയോ മെസേജ് ഡെലിവേർഡ് ആവുകയോ ചെയ്യാതിരിക്കുമ്പോൾ ബ്ലോക്ക് ചെയ്തു എന്ന് ഊഹിക്കാനേ സാധിക്കു.

മറ്റൊരു സവിശേഷത

ബ്ലോക്ക്ഡ് കോൺടാക്ട്സ് നോട്ടീസ് ഫീച്ചറിനൊപ്പം തന്നെ വാട്സ്ആപ്പ് ആൻഡ്രോയിഡ് ആപ്പിലേക്കായി മറ്റൊരു സവിശേഷത കൂടി ഉൾപ്പെടുത്താൻ വേണ്ടി പ്രവർത്തിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ആ പുതിയ ഫീച്ചർ ബ്ലോക്ക് ചെയ്ത എല്ലാ കോൺടാക്ടുകളെയും ഒന്നിച്ച് ഗ്രൂപ്പ് ചെയ്യുന്ന സംവിധാനമാണ്. ഗ്രൂപ്പ്ഡ് ബ്രോക്ക്ഡ് കോൺടാക്റ്റ് ഫീച്ചർ ക്രൈറ്റിരിയ അനുസരിച്ച് തരം തിരിക്കുകയും ചെയ്യുന്നു. ഇതിൽ ബിസിനസ് കോൺടാറ്റുകളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ അവ പ്രത്യേകമായി കാണിക്കുന്നു.

കോൺടാക്റ്റുകളെ തരം തിരിക്കും

ഈ ഫീച്ചറിന്‍റെ പ്രത്യേകത ഉപയോക്താക്കൾ കോൺടാക്റ്റുകളെ തരം തിരിക്കേണ്ടതില്ല എന്നതാണ്. കോൺടാറ്റുകളെ വാട്സ്ആപ്പ് തന്നെ ബ്ലോക്ക്ഡ് ലിസ്റ്റിൽ തരംതിരിച്ച് വച്ചിട്ടുണ്ടാകും. ബ്ലോക്ക് ചെയ്ത കോൺടാക്റ്റുകളെ ലിസ്റ്റ് ചെയ്യുന്നതിലൂടെ അൺബ്ലോക്ക് ചെയ്യാനോ മറ്റ് ആവശ്യങ്ങൾക്കോ ആയി തിരഞ്ഞ് കണ്ടെത്താൻ എളുപ്പമായിരിക്കും. കൂടാതെ അതിൽ തന്നെ കാറ്റഗറിയാക്കി വയ്ക്കുന്നതിനാൽ തിരഞ്ഞെടുക്കൽ കൂടുതൽ എളുപ്പമാകും.

കൂടുതൽ വായിക്കുക: WhatsApp Bug: സൂക്ഷിക്കുക, MP4 ഫയലിലൂടെ പുതിയ വാട്സ്ആപ്പ് ബഗ് നിങ്ങളുടെ ഡാറ്റ ചോർത്തുംകൂടുതൽ വായിക്കുക: WhatsApp Bug: സൂക്ഷിക്കുക, MP4 ഫയലിലൂടെ പുതിയ വാട്സ്ആപ്പ് ബഗ് നിങ്ങളുടെ ഡാറ്റ ചോർത്തും

ബീറ്റ വേർഷൻ

എന്തായാലും വാട്സ്ആപ്പിന്‍റെ പുതിയ രണ്ട് ഫീച്ചറുകളും ആൻഡ്രോയിഡ് ആപ്പിൽ ഉൾപ്പെടുത്താനുള്ള നടപടികൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. അടുത്ത കുറച്ച് അപ്ഡേറ്റുകൾക്ക് അകം തന്നെ ഇവ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. ബീറ്റ വേർഷൻ പുറത്തിറക്കി വേണ്ട മാറ്റങ്ങൾ കണ്ടെത്തിയതിന് ശേഷം മാത്രമേ എല്ലാവർക്കുമായി ഈ ഫീച്ചറുകൾ ലഭ്യമാക്കുകയുള്ളു.

Best Mobiles in India

Read more about:
English summary
WhatsApp is working on adding a number of new features to its Android operating system based app. In the past couple of days, reports have indicated that the Facebook-owned social messaging app is actively working on bringing Dark Theme to its Android based app. Now a new report indicates that the company is planning to add a new feature to its Android app. Whatsapp is working to bring Blocked Contact Notice feature on to its platform. This new feature is not available on WhatsApp Beta for Android as it is still under development.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X