ഡാർക്ക് മോഡുമായി വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ വേർഷൻ പുറത്തിറങ്ങി

|

ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് അപ്ലിക്കേഷനാണ് വാട്സ്ആപ്പ്. എന്നാൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ മെസേജിംഗ് പ്ലാറ്റ്‌ഫോമിൽ ഇതുവരെയായി മറ്റ് സമാന ആപ്പുകളിൽ കാണുന്ന ചില സവിശേഷതകൾ. ഇതിൽ പ്രധാനപ്പട്ട ഒന്നാണ് ഡാർക്ക് മോഡ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനും മറ്റ് മെസേജിങ് അപ്ലിക്കേഷനുകളോട് മത്സരിക്കാനുമായി ഇന്ന് ജനപ്രിയമായികൊണ്ടിരിക്കുന്ന ഡാർക്ക് മോഡ് വാട്സ്ആപ്പിലും കൊണ്ടുവരികയാണ്.

 

വാട്സ്ആപ്പ്

വാട്സ്ആപ്പ് ഉപയോക്താക്കൾ കാത്തിരുന്ന ഡാർക്ക് മോഡ് വളരെ കാലമായി വരുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ പരീക്ഷണത്തിനായി വാട്സ്ആപ്പ് ബീറ്റ പതിപ്പിൽ ഡാർക്ക് മോഡ് കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. ആൻഡ്രോയിഡിനായുള്ള വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പായ 2.20.13വിലാണ് ഡാർക്ക് മോഡ് സവിശേഷത കൊണ്ടുവന്നിരിക്കുന്നത്.

കൂടുതൽ വായിക്കുക: ഗൂഗിൾ പേയ്ക്ക് വെല്ലുവിളിയായി ജിയോയുടെ യുപിഐ പേയ്മെന്റ് സേവനം വരുന്നുകൂടുതൽ വായിക്കുക: ഗൂഗിൾ പേയ്ക്ക് വെല്ലുവിളിയായി ജിയോയുടെ യുപിഐ പേയ്മെന്റ് സേവനം വരുന്നു

പുതിയ സവിശേഷത

പുതിയ സവിശേഷത വരുന്നതോടെ ആപ്പ് ഉപയോഗിക്കുന്നവർക്ക് ആവശ്യമുണ്ടെങ്കിൽ ഡാർക്ക് തീം തിരഞ്ഞെടുക്കാൻ സാധിക്കും. ഇരുണ്ട ചാര നിറത്തിലാണ് വാട്സ്ആപ്പ് ഡാർക്ക് മോഡ് വന്നിരിക്കുന്നത്. പല ആപ്പുകളിലും കറുപ്പ് നിറമാണ് ഡാർക്ക് മോഡിൽ ലഭിക്കുക. ചാറ്റുകൾ ഇരുണ്ട നിറത്തിൽ കാണാൻ സാധിക്കും മെസേജുകൾ ഗ്രീൻ ബബിളുകളിലാണ് കാണുക. വാട്സ്ആപ്പിന്റെ നിറമായ പച്ചയും വെള്ളയും എന്നതിൽ നിന്ന് പച്ച ഒഴിവാക്കാതെ അതിനൊത്ത ഇരുണ്ട നിറമാണ് കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് വ്യക്തമാണ്.

വാട്സ്ആപ്പ് ഡാർക്ക് മോഡ് എങ്ങനെ ആക്ടീവ് ചെയ്യാം
 

വാട്സ്ആപ്പ് ഡാർക്ക് മോഡ് എങ്ങനെ ആക്ടീവ് ചെയ്യാം

വാട്സ്ആപ്പിലെ ഡാർക്ക് മോഡ് ഫീച്ചർ ഉപയോഗിക്കാൻ താല്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ ഈ സവിശേഷത പ്രവർത്തനക്ഷമമാക്കാൻ ചെയ്യേണ്ടത് ഇതാണ്.

ആദ്യം ഏറ്റവും പുതിയ ബീറ്റ പതിപ്പിലേക്ക് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റുചെയ്യേണ്ടതുണ്ട്. നിങ്ങൾക്ക് ഇത് പ്ലേ സ്റ്റോറിൽ നിന്ന് അപ്ഡേറ്റ് ചെയ്യാം അല്ലെങ്കിൽ APK ഫയൽ ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.

അപ്ലിക്കേഷന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ലഭിച്ചുകഴിഞ്ഞാൽ വാട്ട്‌സ്ആപ്പ് സെറ്റിങ്സ് → ചാറ്റ്സ് → തീംസ് തിരഞ്ഞെടുക്കുക. അവിടെ ഡാർക്ക് തീം ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുക്കുക.

ആൻഡ്രോയിഡ് 10 ഉപയോക്താക്കൾക്കായി ആൻഡ്രോയിഡ് സിസ്റ്റം ഉപയോഗിക്കുന്ന തീം തിരിച്ചറിയുന്ന ഒരു ‘സിസ്റ്റം ഡിഫോൾട്ട്' ഓപ്ഷൻ ഉണ്ടാകും. ഇത് തീം ലൈറ്റോ ഡാർക്കോ ആയി മാറ്റും.

കൂടുതൽ വായിക്കുക: ഇന്ത്യയിലെ ഊബർ ഈറ്റ്സിനെ 2485 കോടി രൂപയ്ക്ക് സ്വന്തമാക്കി സൊമാറ്റോകൂടുതൽ വായിക്കുക: ഇന്ത്യയിലെ ഊബർ ഈറ്റ്സിനെ 2485 കോടി രൂപയ്ക്ക് സ്വന്തമാക്കി സൊമാറ്റോ

ബാറ്ററി സേവർ

ആൻഡ്രോയിഡ് പൈയ്ക്കും അതിൽ താഴെയുള്ള ആൻഡ്രോയിഡ് ഒഎസുകളിലും ബാറ്ററി സേവർ സെറ്റിങ്സ് ഉണ്ട്. ഇതിലൂടെ ബാറ്ററി സേവ് ചെയ്യാൻ സ്മാർട്ട്ഫോൺ ഡിസ്പ്ലെ ലൈറ്റ് അല്ലെങ്കിൽ ഡാർക്ക് തീമുകളിലേക്ക് ഓട്ടോമാറ്റിക്കായി സംവിധാനമാണ്. പുതിയ അപ്ഡേറ്റിൽ ഡാർക്ക് തിം വരുന്നതിനാൽ തന്നെ കൂടുതൽ മനോഹരമായി ബാറ്ററി സേവ് ചെയ്യപ്പെടന്നു.

ആൻഡ്രോയിഡ് ബീറ്റ

ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് ഡാർക്ക് മോഡ് ഇപ്പോൾ ലഭ്യമാണ് എന്നതിനാൽ തന്നെ എല്ലാ ഉപയോക്താക്കൾക്കുമായി ഈ സവിശേഷത വൈകാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഒഎസ് ഉപയോക്താക്കൾക്കും ഡാർക്ക് മോഡ് സവിശേഷത ലഭ്യമാക്കാനുള്ള ശ്രമങ്ങൾ കമ്പനി നടത്തുന്നുണ്ട്. ഐഫോൺ ആക്സസിബിലിറ്റി സെറ്റിങ്സിന് അനുസരിച്ച് രണ്ട് തരം ഡാർക്ക് മോഡുകളാണ് ഐഒഎസിനായി വാട്സ്ആപ്പ് തയ്യാറാക്കുന്നത്. അവയിലൊന്ന് സോഫ്റ്റ് ഡാർക്ക് മോഡും മറ്റേത് വളരെ ഡാർക്ക് ആയ നിറത്തിലുമായിരിക്കും ലഭ്യമാവുക.

കൂടുതൽ വായിക്കുക: അബദ്ധത്തിൽ ഡിലീറ്റ് ചെയ്ത പ്ലേ സ്റ്റോർ ആപ്പ് തിരികെ ലഭിക്കാൻ ചെയ്യേണ്ടതെന്ത് ?കൂടുതൽ വായിക്കുക: അബദ്ധത്തിൽ ഡിലീറ്റ് ചെയ്ത പ്ലേ സ്റ്റോർ ആപ്പ് തിരികെ ലഭിക്കാൻ ചെയ്യേണ്ടതെന്ത് ?

Best Mobiles in India

Read more about:
English summary
WhatsApp Dark Mode has been in the rumor mills for long. For months, it was speculated that this feature will be rolled out to the beta version for testing and now it seems to have finally made its way to the Android beta version 2.20.13.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X