WhatsApp Dark Mode: കാത്തിരിപ്പിനൊടുവിൽ വാട്സ്ആപ്പ് ഡാർക്ക്മോഡ് എത്തി

|

വാട്സ്ആപ്പ് ഉപയോക്താക്കളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് വാട്സ്ആപ്പ് ഡാർക്ക് മോഡ് എല്ലാ ഉപയോക്താക്കൾക്കുമായി എത്തി. ആഗോളതലത്തിൽ വാട്ട്‌സ്ആപ്പിന്റെ എല്ലാ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലും വാട്സ്ആപ്പ് ഡാർക്ക് മോഡ് ഫീച്ചറുള്ള അപ്ഡേറ്റ് ലഭ്യമായി തുടങ്ങി. നേരത്തെ രണ്ട് ഒഎസ് പ്ലാറ്റ്ഫോമുകൾക്കുമായുള്ള വാട്സ്ആപ്പ് ബീറ്റ പതിപ്പുകളിൽ ഇത് ലഭ്യമായിരുന്നു.

വെളിച്ചം

വെളിച്ചം കുറവുള്ള അവസരങ്ങളിൽ കണ്ണിനുണ്ടാകുന്ന സ്ട്രെയിൻ കുറയ്ക്കുന്നതിനും രാത്രിയിൽ നിങ്ങളുടെ ഫോൺ മുറിയിൽ മൊത്തം പ്രകാശം ഉണ്ടാക്കുന്നത് തടയുന്നതിനുമാണ് ഡാർക്ക് മോഡ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു. ഇതോടൊപ്പം വാട്സ്ആപ്പിലെ ഡാർക്ക് മോഡ് ബാറ്ററി ലൈഫ് ലാഭിക്കാനും സഹായിക്കും. 2019ലെ ഫേസ്ബുക്ക് ഡവലപ്പർ കോൺഫറൻസിൽ വച്ചാണ് വാട്സ്ആപ്പ് ആദ്യമായി ഡാർക്ക് മോഡ് പ്രഖ്യാപിച്ചത്.

ഡാർക്ക് മോഡ്

വാട്സ്ആപ്പിൽ ഡാർക്ക് മോഡ് കൊണ്ടുവരുന്നു എന്ന പ്രഖ്യാപനത്തിന് ശേഷം ഏതാണ്ട് ഒരുവർഷത്തോളം നീണ്ട ഉപയോക്താക്കളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഇപ്പോൾ വാട്സ്ആപ്പ് ഡാർക്ക് മോഡ് എല്ലാവർക്കുമായി ലഭ്യമായിരിക്കുന്നത്. ആഗോളതലത്തിൽ വാട്സ്ആപ്പിൽ ഡാർക്ക് മോഡിന്റെ വരവിനെ കുറിച്ച് കമ്പനി ആദ്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സൂചന നൽകി. പ്രൊഫൈൽ ഇമേജിന് പകരം ഇരുണ്ട പശ്ചാത്തലവും വാട്ട്‌സ്ആപ്പ് ലോഗോയും നൽകിയായിരുന്നു ഇത്.

കൂടുതൽ വായിക്കുക: ഓപ്പോയുടെ സാമ്പത്തിക സേവനമായ ഓപ്പോ കാഷ് ഇന്ത്യയിൽ ആരംഭിച്ചുകൂടുതൽ വായിക്കുക: ഓപ്പോയുടെ സാമ്പത്തിക സേവനമായ ഓപ്പോ കാഷ് ഇന്ത്യയിൽ ആരംഭിച്ചു

ഡാർക്ക് മോഡ് രൂപകൽപ്പന

വാട്സ്ആപ്പിനായി ഡാർക്ക് മോഡ് എങ്ങനെ രൂപകൽപ്പന ചെയ്തുവെന്ന് വിശദീകരിക്കുന്ന ഒരു ബ്ലോഗ്‌പോസ്റ്റും ഇന്നലെ വാട്‌സ്ആപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഡാർക്ക് മോഡ് രൂപകൽപ്പന ചെയ്യുമ്പോൾ വാട്സ്ആപ്പ് രണ്ട് പ്രത്യേക മേഖലകളെ കേന്ദ്രീകരിച്ച് ഗവേഷണത്തിനും പരീക്ഷണത്തിനും സമയം ചെലവഴിച്ചു. അതിലൊന്ന് വായനാക്ഷമതയും(Readability) മറ്റേത് വിവര ശ്രേണിയുമാണ് (Information Hierarchy).

റീഡബിലിറ്റി

റീഡബിലിറ്റിയെ സംബന്ധിച്ച പരീക്ഷണങ്ങളിൽ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കണ്ണിന്റെ സ്ട്രെയിൻ കുറയ്‌ക്കാനും യഥാക്രമം ഐഫോൺ, ആൻഡ്രോയിഡ് എന്നിവയിലെ സിസ്റ്റം ഡീഫോൾട്ടുകൾക്ക് ചേരുന്ന നിറങ്ങൾ ഉപയോഗിക്കാനും വാട്സ്ആപ്പ് ശ്രദ്ധിച്ചു. ഇൻഫർമേഷൻ ഹയറാർക്കിയിൽ സ്‌ക്രീനിലെ ആവശ്യമുള്ള ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനുള്ള സംവിധാനങ്ങളായിരുന്നു വാട്സ്ആപ്പ് ഉൾപ്പെടുത്തയത്.

കളർ കോമ്പിനേഷൻ

കളർ കോമ്പിനേഷൻ തിരഞ്ഞെടുക്കാൻ ഉടൻ തന്നെ വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്ക് ഒരു ഓപ്ഷൻ നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ ആൻഡ്രോയിഡിനായുള്ള വാട്സ്ആപ്പ് ആപ്ലിക്കേഷൻ ഡാർക്ക് മോഡിൽ കറുത്ത നിറം തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം നൽകുന്നില്ല. ഇതിന് പകരം ഇതിന് കടും ചാരനിറത്തിലാണ് ഇത് വരുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് കമ്പനി ഉടൻ തന്നെ ഉപയോക്താക്കൾക്ക് സോളിഡ് കളർ ഓപ്ഷൻ നൽകാൻ സാധ്യതയുണ്ട്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ ബാക്കപ്പ് പ്രോട്ടക്ട് ഫീച്ചറടക്കം വരാനിരിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ ബാക്കപ്പ് പ്രോട്ടക്ട് ഫീച്ചറടക്കം വരാനിരിക്കുന്ന സവിശേഷതകൾ

വാട്സ്ആപ്പിൽ ഡാർക്ക് മോഡ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം.

വാട്സ്ആപ്പിൽ ഡാർക്ക് മോഡ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം.

ആൻഡ്രോയിഡ് 10, ഐഒഎസ് 13 എന്നീ ഒഎസുകൾ ഉപയോഗിക്കുന്ന വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സിസ്റ്റം സെറ്റിങ്സിൽ തന്നെ ഡാർക്ക് മോഡ് ഓപ്ഷൻ ലഭ്യമാണ്. ആൻഡ്രോയിഡ് 9 പൈയിലും അതിലും പഴയതുമായ ഒഎസ് ഉപയോഗിക്കുന്നവർക്ക് വാട്ട്‌സ്ആപ്പ് സെറ്റിങ്സ്> ചാറ്റ്സ്> തീം> എന്നതിലേക്ക് പോയി ‘ഡാർക്ക്' തിരഞ്ഞെടുക്കുക.

ഐഒഎസ് 13

ഐഒഎസ് 13, ആൻഡ്രോയിഡ് 10 എന്നിവ നേറ്റീവ് ഡാർക്ക് മോഡ് സപ്പോർട്ടോടെയാണ് വരുന്നത്, അതിനാൽ ഒരു ഉപയോക്താവ് ഫോണിലെ സെറ്റിങ്സിൽ പോയി ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്താൽ തന്നെ വാട്സ്ആപ്പ് ഓട്ടോമാറ്റിക്കായി ഡാർക്ക് മോഡിലേക്ക് മാറും.

കൂടുതൽ വായിക്കുക: ഫേസ്ബുക്കിൽ ഇനി എല്ലാവർക്കും 3D ഫോട്ടോകൾ ഉണ്ടാക്കാം; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ഫേസ്ബുക്കിൽ ഇനി എല്ലാവർക്കും 3D ഫോട്ടോകൾ ഉണ്ടാക്കാം; അറിയേണ്ടതെല്ലാം

Best Mobiles in India

Read more about:
English summary
One of the most requested features- Dark Mode is now rolling out to all the Android and iOS users of WhatsApp globally. Initially available in the beta versions of both the platforms, the feature is now being rolled out to stable version users around the globe. WhatsApp says the Dark Mode is designed to reduce eye strain in low-light environments and also to prevent the awkward moments where your phone lights up the room during the night.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X