Home
Apps

വാട്സ്ആപ്പിൽ ഡാർക്ക് മോഡും ലോ ഡാറ്റാ മോഡും ഉടൻ വരുന്നു

ഐഒഎസ് ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെയുള്ള കാത്തിരുന്ന വാട്ട്‌സ്ആപ്പിന്റെ അപ്‌ഡേറ്റുകൾ ലഭ്യമാകാൻ പോകുന്നു. വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ കാത്തിരിക്കുന്ന ഡാർക്ക് മോഡ് സവിശേഷതയും ഇതിൽ ഉൾപ്പെടുന്നു. ഐഒഎസിനായുള്ള വാട്ട്‌സ്ആപ്പിൽ ഡാർക്ക് മോഡ് ഇപ്പോൾ ബീറ്റ വേർഷനിലും മറ്റുമായി ലഭ്യമണെങ്കിലും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ഉടൻ തന്നെ ഔദ്യോഗികമായി ഈ സവിശേഷത പുറത്തിറക്കാൻ പോകുന്നതായാണ് റിപ്പോർട്ടുകൾ.

ഐഒഎസ് വാട്സ്ആപ്പ് ഡാർക്ക്മോഡ്

ഐഒഎസ് വാട്സ്ആപ്പ് ഡാർക്ക്മോഡ്

ഡാർക്ക് മോഡിന് പുറമേ ഐഒഎസിലെ വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് മറ്റ് കുറച്ച് പുതിയ സവിശേഷതകളും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഐഒഎസ് 2.20.10.23 അപ്‌ഡേറ്റ് ലോഡാറ്റ മോഡ്, കോൺടാക്റ്റ് ഇന്റഗ്രേഷൻ ഫീച്ചർ, ഡാർക്ക് മോഡ് അപ്‌ഡേറ്റ് തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ആൻഡ്രോയിഡിനായുള്ള വാട്സ്ആപ്പ് അപ്ഡേറ്റിലും ഈ സവിശേഷതകൾ വൈകാതെ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

ബീറ്റ

ബീറ്റ പതിപ്പിൽ‌ കണ്ടെത്തിയ പുതിയ സവിശേഷതകളെ സൂചിപ്പിക്കുന്ന രണ്ട് സ്ക്രീൻ‌ഷോട്ടുകൾ‌ WABetaInfo പുറത്തുവിട്ടിരുന്നു. ഡാർക്ക് മോഡിലുള്ള വാട്സ്ആപ്പിൽ ഷെയർ ചെയ്ത ലൊക്കേഷൻ മാപ്പിന്റെ സ്‌ക്രീൻഷോട്ട് മാറിയ അപ്ലിക്കേഷൻ ലേ ഔട്ട് എടുത്തുകാണിക്കുന്നു. ഐ‌ഒ‌എസിനായുള്ള വാട്ട്‌സ്ആപ്പിലെ അപ്‌ഡേറ്റുചെയ്‌ത ഡാർക്ക് മോഡ് ഗ്രേ, കറുപ്പ് നിറങ്ങളിലാണ് വരുന്നത്.

ഡാറ്റ സേവ്

അപ്‌ഡേറ്റുചെയ്‌ത വാട്സ്ആപ്പ് പതിപ്പ് സെല്ലുലാർ നെറ്റ്‌വർക്കുകളിൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുമ്പോൾ വോയ്‌സ് സന്ദേശങ്ങൾ, മീഡിയ ഫയലുകൾ തുടങ്ങിയവയുടെ ഓട്ടോമാറ്റിക്ക്-ഡൗൺലോഡ് പരിമിതപ്പെടുത്തും. ഉപയോക്താവ് വൈഫൈ നെറ്റ്‌വർക്കുകളിൽ നിന്ന് ഡിസ്കണക്ട് ആവുമ്പോൾ ഈ സവിശേഷത നെറ്റ്‌വർക്ക് ഡാറ്റയുടെ ഉപയോഗം നിയന്ത്രിക്കും.

 iOS പ്ലാറ്റ്ഫോമിൽ

ഈ സവിശേഷത ഇതിനകം തന്നെ iOS പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. എന്നാൽ ഇനി മുതൽ സെല്ലുലാർ മോഡുമായി വാട്ട്‌സ്ആപ്പ് കോംമ്പീറ്റ് ചെയ്യുമന്നതാണ് പ്രധാന വ്യത്യാസം. സെറ്റിങ്സ്> സെല്ലുലാർ> സെല്ലുലാർ ഡാറ്റ ഓപ്ഷൻസ്> ലോ ഡാറ്റ മോഡ് എന്ന ഓപ്ഷനുകൾ തിരഞ്ഞെടുത്ത് പുതിയ സെറ്റിങ്ക് ആക്ടീവ് ആക്കാൻ സാധിക്കും.

കോൺടാക്റ്റ് ഇന്റഗ്രേഷൻ

‘കോൺടാക്റ്റ് ഇന്റഗ്രേഷൻ' എന്ന മറ്റൊരു സവിശേഷതയും വാട്ട്‌സ്ആപ്പിലേക്ക് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഉപയോക്താവ് ഒരു ഡോക്യുമെന്റോ ഏതെങ്കിലും മീഡിയ ഫയലോ ഷെയർ ചെയ്യുമ്പോൾ എയർ ഡ്രോപ്പ്, മെയിൽ ഓപ്ഷനുകൾക്കായുള്ള റെക്കമെന്റേഷനുകൾക്കൊപ്പം ചില വാട്ട്‌സ്ആപ്പ് കോൺടാക്റ്റുകളും ഗ്രൂപ്പുകളും ഉപയോക്താക്കൾക്ക് കാണാൻ കഴിയും. പുതിയ ഐ‌ഒ‌എസ് ഷെയർ‌ഷീറ്റ് വഴി ചില വാട്ട്‌സ്ആപ്പ് കോൺ‌ടാക്റ്റുകളുമായി മീഡിയ ഫയലുകൾ നേരിട്ട് ഷെയർ ചെയ്യാൻ സാധിക്കുന്നു.

ഡാർക്ക് മോഡ്

ഡാർക്ക് മോഡ് ഒഴികെ മുകളിൽ പറഞ്ഞ മറ്റ് സവിശേഷതകൾ അടുത്ത അപ്‌ഡേറ്റിനൊപ്പം പുറത്തിറങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. വാട്സ്ആപ്പ് ഡാർക്ക് മോഡിൽ കമ്പനി ഇപ്പോഴും പ്രവർത്തിക്കുകയാണ്. ഇത് കൂടുതൽ മെച്ചപ്പെടുത്തിയായിരിക്കും ഉപയോക്താക്കളിൽ എത്തിക്കുക. ഈ സവിശേഷതകളിൽ ചിലത് ഇതിനകം തന്നെ വാട്ട്‌സ്ആപ്പ് ബിസിനസ് ബീറ്റ പതിപ്പിൽ കാണാൻ സാധിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

More from GizBot

Best Mobiles in India

English summary
WhatsApp for iOS is finally getting some much-anticipated updates. This includes the much-awaited dark mode feature for the messaging app. Although there are plenty of other ways to get the dark mode on WhatsApp for iOS, the Facebook-owned company is going to officially launch the feature soon. WABetaInfo reveals that WhatsApp Beta for iOS is already receiving the dark mode.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X