വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഉപയോഗത്തിൽ 40 ശതമാനം വർധനവ്

|

കോവിഡ്-19 പാൻഡെമിക് കാരണം രാജ്യങ്ങൾ പൂർണമായും ലോക്ക്ഡൌണിൽ ആയതിനാൽ ആളുകൾ വീടുകളിൽ തന്നെയാണ്. അതുകൊണ്ട് തന്നെ മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ ഉപഭോഗമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഒരു പഠനമനുസരിച്ച്, വാട്സ്ആപ്പ് ഉപയോഗത്തിൽ 40 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഡാറ്റ
 

ഡാറ്റ ആന്റ് കൺസൾട്ടിംഗ് കമ്പനിയായ കാന്തർ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ ഉപയോഗത്തിലും 40 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആളുകൾ വീട്ടിലിരിക്കുന്നത് കൊണ്ടാണ് അപ്ലിക്കേഷനുകളുടെ ഉപഭോഗം വർദ്ധിച്ചതെന്നും റിപ്പോർട്ട് അനുമാനിക്കുന്നു.

ഉപഭോഗം

എല്ലാ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലുമുള്ള 18-34 പ്രായപരിധിയിലുള്ള ഉപയോക്താക്കൾക്കിടയിലാണ് ഉപഭോഗം വൻതോതിൽ വർദ്ധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. വാട്സ്ആപ്പ് ഉപയോഗത്തിൽ വൻ വർദ്ധനവാണ് നേടിയിരിക്കുന്നത്. സ്‌പെയിനിൽ വാട്സ്ആപ്പ് അപ്ലിക്കേഷന്റെ ഉപയോഗം 76 ശതമാനം വർദ്ധിച്ചു, ഇത് വളരെ വലിയ വർദ്ധനവാണ്. വെചാറ്റ്, വെയ്‌ബോ എന്നിവയുൾപ്പെടെയുള്ള ചൈന പോലുള്ള രാജ്യങ്ങളിലെ പ്രാദേശിക സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ ഉപയോഗം 58 ശതമാനം വർദ്ധിച്ചു.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് സ്റ്റാറ്റസിലെ വീഡിയോകൾ ഇനി 15 സെക്കന്റ് മാത്രം; കാരണം ഇതാണ്

കോവിഡ്

കോവിഡ് പടർന്ന് പിടിച്ച ആദ്യഘട്ടത്തിൽ വാട്സ്ആപ്പ് ഉപഭോഗത്തിൽ 27 ശതമാനം വർധനവുണ്ടായതായി കാന്തർ കണക്കാക്കുന്നു. നിലവിലെ അവസ്ഥയിൽ 41 ശതമാനം വർദ്ധനവും പകർച്ചവ്യാധിയുടെ അവസാന ഘട്ടത്തിൽ 51 ശതമാനം വർധനവ് വരെ അപ്ലിക്കേഷന് ഉണ്ടാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വിവരങ്ങൾ ഉപയോക്താക്കളുടെ എണ്ണം 11 ശതമാനം മാത്രമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സോഷ്യൽ മീഡിയ
 

സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യജ വാർത്തകൾക്കെതിരെ കമ്പനികൾ നടപടികൾ എടുക്കുമ്പോഴും വ്യാജ വാർത്തകളെ പൂർണമായും ഒഴിവാക്കാൻ പല പ്ലാറ്റ്ഫോമുകൾക്കും സാധിക്കുന്നില്ല. ഇത്തരമൊരു അവസരത്തിലാണ് പരമ്പരാഗത മാധ്യമങ്ങളയ പത്രത്തെയും ചാനലുകളെയും ആളുകൾ ആശ്രയിക്കുന്നത്. 52 ശതമാനം ആളുകളും ഇവയെ വിശ്വസനീയമായ ഉറവിടമായി കാണുന്നു.

വെബ്‌സൈറ്റുകൾ

സർക്കാർ ഏജൻസികളുടെ വെബ്‌സൈറ്റുകൾ വിശ്വസനീയമെന്ന് കരുതുന്നത് 48 ശതമാനം ആളുകൾ മാത്രമാണ്. ഇത് സർക്കാർ നടപടികൾ ലോകമെമ്പാടുമുള്ള പൗരന്മാർക്ക് ഉറപ്പും സുരക്ഷയും നൽകുന്നില്ലെന്ന് സൂചിപ്പിക്കുന്നു. പകർച്ചവ്യാധിയുടെ ആദ്യഘട്ടങ്ങളിൽ വെബ് ബ്രൌസിംഗ് 70 ശതമാനം വർദ്ധിച്ചുവെന്നാണ് റിപ്പോർട്ട്. ടിവി കാണൽ 63 ശതമാനവും സോഷ്യൽ മീഡിയ ഇടപെടൽ സാധാരണ ഉപയോഗ നിരക്കിനേക്കാൾ 61 ശതമാനവും വർദ്ധിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: വീട്ടിൽ കഴിയുന്നവർക്ക് ഇപ്പോൾ ഗൂഗിൾ ഡ്യൂവോയിലൂടെ 12 പേരെ വീഡിയോകോൾ ചെയ്യാം

Most Read Articles
Best Mobiles in India

English summary
As countries are under complete lockdown due to COVID-19 pandemic, people are now using social media apps more than they have ever used them. As per a study, WhatsApp has experienced a 40 percent increase in usage. This information comes from a study conducted by Kantar, a data and consulting company. Popular social media apps like Facebook and Instagram have also experienced more than 40 percent increase in usage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X