വാട്സ്ആപ്പ് മെസേജുകളിലെ വിവരങ്ങൾ വ്യാജമാണോ എന്നറിയാനുള്ള ഫാക്ട് ചെക്കിങ് ഫീച്ചർ പുറത്തിറങ്ങി

|

മെസേജുകളിലെ വിവരങ്ങൾ വ്യാജമാണോ എന്ന് പരിശോധിക്കാനുള്ള പ്രത്യേക സംവിധാനം ഒരുക്കുകയാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. വൈറൽ മെസേജുകളുടെ കണ്ടന്റുകൾ സെർച്ച് ചെയ്യാൻ പുതിയ സവിശേഷത ഉപയോക്താക്കൾളെ അനുവദിക്കുന്നു. അപ്ഡേറ്റിലൂടെ വാട്സ്ആപ്പിൽ ലഭിക്കുന്ന പുതിയ മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഐക്കൺ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലഭിച്ച മെസേജുകളുടെ വസ്തുത പരിശോധിക്കാൻ കഴിയും. ഈ ഫീച്ചർ ഇന്ത്യയിൽ ഇതുവരെ ലഭ്യമായിട്ടില്ല.

പുതിയ വാട്ട്‌സ്ആപ്പ് ഫീച്ചർ

പുതിയ വാട്ട്‌സ്ആപ്പ് ഫീച്ചർ

ഗ്രൂപ്പുകൾ ഉൾപ്പെടെ അഞ്ചോ അതിലധികമോ ആളുകളുടെ ഒരു ശൃംഖലയിലൂടെ കൈമാറിയെത്തിയ മെസേജുകൾക്ക് അടുത്തായി ഒരു മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഐക്കൺ വാട്സ്ആപ്പ് നൽകുന്നു. ഉപയോക്താവ് ഈ ഐക്കണിൽ ടാപ്പുചെയ്യുമ്പോൾ മെസേജിലുള്ള കാര്യങ്ങൾ വാട്സ്ആപ്പ് ഓൺലൈനിൽ സെർച്ച് ചെയ്യുന്നു. ഗൂഗിൾ സെർച്ചിലേക്കോ മറ്റ് ഓൺലൈൻ സെർച്ച് എഞ്ചിനുകളിലേക്കോ കോപ്പി ചെയ്താൽ അതിലൂടെ വ്യാജ സന്ദേശങ്ങളാണോ പ്രചരിക്കുന്നത് എന്ന വ്യക്തമാകും.

കൂടുതൽ വായിക്കുക: ജിയോമാർട്ട് ആപ്പ് പുറത്തിറങ്ങി; നിങ്ങൾ അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ജിയോമാർട്ട് ആപ്പ് പുറത്തിറങ്ങി; നിങ്ങൾ അറിയേണ്ടതെല്ലാം

പുതിയ ഫീച്ചർ

വാട്‌സ്ആപ്പ് പുതിയ ഫീച്ചർ പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ പുതിയ ഫീച്ചറിന്റെ സ്ക്രീൻഷോട്ട് നൽകിയിട്ടുണ്ട്. തിളപ്പിച്ച വെളുത്തുള്ളി വെള്ളം കുടിച്ച് കൊവിഡ്-19 വൈറസ് ഭേദമാകുമെന്ന വൈറലായ വ്യാജ മെസേജ് ഉപയോഗിച്ചാണ് പുതിയ ഫീച്ചറിന് തെളിവ് നൽകുന്നത്. ഈ മെസേജ് ഓൺ‌ലൈനിൽ സെർച്ച് ചെയ്യുമ്പോൾ ഫാക്ട്ചെക്ക് വെബ്‌സൈറ്റുകൾ ഇത് ഒരു തെറ്റായ മെസേജായി ഫ്ലാഗുചെയ്യുന്നു.

വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ഇന്ത്യയിൽ എത്തിയില്ല
 

വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ഇന്ത്യയിൽ എത്തിയില്ല

വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ഇന്ത്യയിൽ എത്താൻ ഇനിയും വൈകും. നിലവിൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് ബ്രസീൽ, ഇറ്റലി, അയർലൻഡ്, മെക്സിക്കോ, സ്പെയിൻ, യുകെ, യുഎസ് എന്നിവിടങ്ങളിലാണ് ഫാക്ട് ചെക്കിങ് ഫീച്ചർ ഇപ്പോൾ ലഭ്യമാകുന്ന്. ഈ ഫീച്ചർ അടങ്ങുന്ന പുതിയ അപ്ഡേറ്റ്, ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകൾക്കൊപ്പംതന്നെ വെബ് വേർഷനിലും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: എയർടെൽ താങ്ക്സ് അപ്ലിക്കേഷൻ ഇനിമുതൽ മലയാളത്തിലുംകൂടുതൽ വായിക്കുക: എയർടെൽ താങ്ക്സ് അപ്ലിക്കേഷൻ ഇനിമുതൽ മലയാളത്തിലും

പുതിയ ഫീച്ചർ ഗുണം ചെയ്യുമോ

പുതിയ ഫീച്ചർ ഗുണം ചെയ്യുമോ

തെറ്റായ വിവരങ്ങളുടെ വലിയ വ്യാപനമാണ് വാട്സ്ആപ്പിൽ നടക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പല കാര്യങ്ങൾക്കും ഇത്തം മെസേജുകൾ കാരണമാവുന്നുണ്ട്. സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ കണ്ടെത്തുന്നത് കുറച്ച് കൂടി ലളിതമാണ്. ഇതിനായി ഫേസ്ബുക്ക് അടക്കമുള് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെല്ലാം പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ട്.

ഫേസ്ബുക്ക്

പഴയ പോസ്റ്റുകൾ ഷെയർ ചെയ്യുന്ന അവസരത്തിൽ അവ പഴയ പോസ്റ്റുകളാണെന്ന് ചെയ്യുന്ന ആളുകളെ അറിയിക്കുന്നുണ്ട്. പഴയ വാർത്തകളോ വിവരങ്ങളോ ഫേസ്ബുക്കിൽ തെറ്റിദ്ധാരണകൾ പരത്തുന്ന സന്ദർഭത്തിലാണ് കമ്പനി ഇത്തരമൊരു സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. ഇൻസ്റ്റന്റെ മെസേജിങ് പ്ലാറ്റ്ഫോമുകളിലാകുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാണ്.

കൂടുതൽ വായിക്കുക: ടിക്ടോക്കിന് പകരക്കാരനാവാൻ MX പ്ലെയറിന്റെ ടകാടക്ക് ആപ്പ് പ്ലേ സ്റ്റോറിലെത്തികൂടുതൽ വായിക്കുക: ടിക്ടോക്കിന് പകരക്കാരനാവാൻ MX പ്ലെയറിന്റെ ടകാടക്ക് ആപ്പ് പ്ലേ സ്റ്റോറിലെത്തി

എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ്

വാട്സ്ആപ്പ് മെസേജുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണെന്നതിനാൽ തന്നെ മെസേജുകൾ സൂക്ഷ്മ പരിശോധന നടത്താൻ സാധിക്കില്ല. അതുകൊണ്ട് ഉപയോക്താക്കൾക്ക് തന്നെ മെസേജുകളിലെ വിവരങ്ങൾ വ്യാജമാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കുന്നത്. ഉപയോക്താവ് മെസേജ് വ്യാജമാണോ എന്ന് സെർച്ച് ചെയ്യാനായി തിരഞ്ഞെടുക്കുമ്പോൾ അത് വാട്സആപ്പ് നേരെ സെർച്ച് എഞ്ചന് നൽകുകയാണ് ചെയ്യുന്നത് മറ്റ് ഇടപെടലുകൾ നടത്തുന്നില്ല.

Best Mobiles in India

Read more about:
English summary
WhatsApp is updating its service that allows users to verify the forwarded messages. The new feature allows users to search the contents of viral messages to fact-check misinformation.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X