മോടി കൂട്ടാൻ വാട്സ്ആപ്പ്, ഇനി വരാൻ പോകുന്നത് ഈ കിടിലൻ ഫീച്ചറുകൾ

|

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. ഉപയോക്താക്കളുടെ സുരക്ഷയെയും സൌകര്യത്തെയും മുൻനിർത്തിയുള്ളതാണ് വാട്സ്ആപ്പിന്റെ ഫീച്ചറുകൾ. ഇനി വാട്സ്ആപ്പിൽ വരാൻ പോകുന്ന രസകരവും ഉപയോഗപ്രദവുമായ ചില ഫീച്ചറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

 

വാട്സ്ആപ്പ് ഫീച്ചറുകൾ

ചുവടെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പിൽ വരാൻ പോകുന്ന ഫീച്ചറുകളെല്ലാം നിലവിൽ വികസിപ്പിക്കുന്നതോ ബീറ്റ ടെസ്റ്റിങിൽ ഉള്ളതോ ആണ്. അതുകൊണ്ട് തന്നെ ഇവ പുറത്തിറങ്ങുമെന്ന് ഉറപ്പിക്കാനാകില്ല. നിലവിൽ ലഭ്യമായ ഫീച്ചറുകളുടെ കൂടുതൽ മികച്ച നവീകരണങ്ങളും ഇനി വരുന്ന മാസങ്ങളിൽ വാട്സ്ആപ്പ് അവതരിപ്പിക്കും. ഇനി വരാനിരിക്കുന്ന മികച്ച വാട്സ്ആപ്പ് ഫീച്ചറുകൾ വിശദമായി നോക്കാം.

സ്റ്റാറ്റസിലും ക്വിക്ക് റിയാക്ഷൻസ്

സ്റ്റാറ്റസിലും ക്വിക്ക് റിയാക്ഷൻസ്

ഇൻസ്റ്റാഗ്രാമിൽ ഉള്ളത് പോലെ തന്നെ സ്റ്റാറ്റസിന് ക്വിക്ക് റിയാക്ഷൻ നൽകുന്നതിനുള്ള ഫീച്ചർ പുറത്തിറക്കാനുള്ള പദ്ധതികളിലാണ് വാട്സ്ആപ്പ്. നിലവിൽ ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്ക് പെട്ടെന്ന് റിയാക്ഷൻ നൽകാൻ കഴിയുന്ന വിധത്തിലുള്ള ഫീച്ചർ ലഭ്യമാണ്. ഇതിന് സമാനമായി വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കും റിയാക്ഷൻ നൽകാൻ കഴിയുന്ന ഫീച്ചറാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം തയ്യാറാക്കുന്നത്.

ഉമ്മ വയ്ക്കാൻ മുതൽ നാട്ടുകാരെ വെറുപ്പിക്കാൻ വരെ! ചില പ്ലേ സ്റ്റോർ വാഴകൾഉമ്മ വയ്ക്കാൻ മുതൽ നാട്ടുകാരെ വെറുപ്പിക്കാൻ വരെ! ചില പ്ലേ സ്റ്റോർ വാഴകൾ

ക്വിക്ക് റസ്പോൺസ്
 

വാട്സ്ആപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വിടുന്ന വാബെറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ക്വിക്ക് റസ്പോൺസ് അഥവാ ഇമോജികൾ ഉപയോഗിച്ച് സ്റ്റാറ്റസിനോട് പ്രതികരിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഫീച്ചർ പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് വാട്സ്ആപ്പ്. ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ റസ്പോൺസ് എങ്ങനെ പ്രവർത്തിക്കുന്നുവോ അതിന് സമാനമായിരിക്കും പുതിയ ഫീച്ചർ. റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡ് 2.22.16.10 അപ്‌ഡേറ്റിനുള്ള വാട്സ്ആപ്പ് ബീറ്റയിലാണ് ക്വിക്ക് റിയാക്ഷൻ ഫീച്ചർ കണ്ടെത്തിയത്.

പാസ്റ്റ് പാർട്ടിസിപെൻസ് ഫീച്ചർ

പാസ്റ്റ് പാർട്ടിസിപെൻസ് ഫീച്ചർ

കഴിഞ്ഞ 60 ദിവസങ്ങൾക്കുള്ളിൽ ചാറ്റിൽ നിന്നും ലെഫ്റ്റ് ആയവരെ കുറിച്ചുള്ള വിവരങ്ങൾ ഗ്രൂപ്പിലെ മറ്റ് മെമ്പർമാരെ അറിയിക്കുന്ന ഫീച്ചറാണ് പാസ്റ്റ് പാർട്ടിസിപ്പന്റ്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഫീച്ചർ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്സ്ആപ്പ്. ലളിതമായി പറഞ്ഞാൽ, നിങ്ങൾ ഒരു ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലോ നിലവിലുള്ള ഗ്രൂപ്പിൽ അടുത്തിടെയായി ചേർന്നാലോ ഗ്രൂപ്പിൽ ഇതിനകം ഉള്ള ആളുകൾ ആരൊക്കെയാണ് എന്ന് കാണിക്കും.

ഗ്രൂപ്പ്

ഏതൊക്കെ ആളുകളാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത് എന്നും ആരൊക്കെ ലെഫ്റ്റ് ആയി എന്നും മനസിലാക്കുന്നതിലൂടെ ഗ്രൂപ്പിന്റെ സ്വഭാവവും വ്യക്തമാകും. ആരും ആറിയാതെ ഒരു ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആകാനുള്ള വാട്സ്ആപ്പ് ഫീച്ചറിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഒന്നാണ് ഈ ഫീച്ചർ എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിലൂടെ നമ്മുടെ കോൺടാക്റ്റിലെ ആരെങ്കിലും ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആയിട്ടുണ്ടോ എന്നറിയാൻ സാധിക്കും.

ജോക്കറും കുടുംബവും വീണ്ടും; നിങ്ങളുടെ ഫോണിൽ നിന്നും ഈ അപകടകാരികളെ ഒഴിവാക്കുകജോക്കറും കുടുംബവും വീണ്ടും; നിങ്ങളുടെ ഫോണിൽ നിന്നും ഈ അപകടകാരികളെ ഒഴിവാക്കുക

കെപ്റ്റ് മെസേജസ് ഫീച്ചർ

കെപ്റ്റ് മെസേജസ് ഫീച്ചർ

ഡിസപ്പിയറിങ് മെസേജസ് അഥവാ അപ്രത്യക്ഷമാകുന്ന മെസേജുകൾ എന്ന ഫീച്ചർ ഓണാക്കിയിട്ടുള്ള ചാറ്റുകൾക്ക് വേണ്ടി വാട്സ്ആപ്പ് പുതിയ ഫീച്ചർ തയ്യാറാക്കുന്നു. ഡിസപ്പിയറിങ് മെസേജസ് ഫീച്ചറിലൂടെ വാട്സ്ആപ്പ് ചാറ്റുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും വരുന്ന മെസേജുകൾ കൊണ്ട് വാട്സ്ആപ്പ് നിറയുന്നത് ഒഴിവാക്കുന്നു. അതുകൊണ്ട് തന്നെ ആവശ്യമുള്ള മെസേജുകൾ പെട്ടെന്ന് ശ്രദ്ധിക്കാൻ കഴിയുന്ന നിലവിൽ നിലനിർത്താനും സാധിക്കും.

ഡിസപ്പിയറിങ് മെസേജസ്

ഏതെങ്കിലും ചാറ്റിലോ ഗ്രൂപ്പിലോ നിങ്ങൾ ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ ഓണാക്കിയാൽ നിശ്ചിത സമയപരിധിക്ക് ശേഷം എല്ലാ മെസേജുകളും അപ്രത്യക്ഷമാകും. ഇതിൽ മെസേജുകൾ സേവ് ചെയ്യാൻ വഴികളൊന്നും ഇല്ല. എന്നാൽ ഈ പ്രശ്നം പരിഹരിക്കുന്നതിനായിട്ടാണ് വാട്സ്ആപ്പ് കെപ്റ്റ് മെസേജസ് എന്ന ഫീച്ചർ കൊണ്ടുവരുന്നത്. ഇതിലൂടെ ആവശ്യമുള്ള മെസേജുകൾ പ്രത്യേം സംരക്ഷിക്കാൻ സാധിക്കും.

സ്റ്റാറ്റസിൽ വോയിസ് മെസേജ്

സ്റ്റാറ്റസിൽ വോയിസ് മെസേജ്

വാട്സ്ആപ്പ് സ്റ്റാറ്റസിലേക്ക് നിലവിൽ ഫോട്ടോകളും വീഡിയോകളും ടെക്സ്റ്റുകളും ഇടാൻ സാധിക്കും. ഇതിന് പുറമേ ഷോർട്ട് വോയ്‌സ് നോട്ടുകൾ കൂടി സ്റ്റാറ്റസിൽ ചേർക്കാൻ സാധിക്കുന്ന വിധത്തിലൊരു ഫീച്ചറിൽ പ്രവർത്തിക്കുകയാണ് വാട്സ്ആപ്പ്. നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായിട്ടാണ് വാട്സ്ആപ്പ് ഈ ഫീച്ചർ തയ്യാറാക്കുന്നത്. "വോയ്‌സ് സ്റ്റാറ്റസ്" എന്ന് വിളിക്കാൻ സാധ്യതയുള്ള ഈ ഫീച്ചർ ആൻഡ്രോയിഡ് 2.22.16.3 അപ്‌ഡേറ്റിനായുള്ള വാട്സ്ആപ്പ് ബീറ്റയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് ദിവസം കഴിഞ്ഞാലും വാട്സ്ആപ്പ് മെസേജ് ഡിലീറ്റ് ചെയ്യാൻ സാധിച്ചേക്കും; അറിയേണ്ടതെല്ലാംരണ്ട് ദിവസം കഴിഞ്ഞാലും വാട്സ്ആപ്പ് മെസേജ് ഡിലീറ്റ് ചെയ്യാൻ സാധിച്ചേക്കും; അറിയേണ്ടതെല്ലാം

സ്റ്റാറ്റസ് വിൻഡോ

പുറത്ത് വന്ന റിപ്പോർട്ടിലെ സ്‌ക്രീൻഷോട്ട് അനുസരിച്ച് സ്റ്റാറ്റസ് വിൻഡോയുടെ ചുവടെ ഒരു മൈക്ക് (വോയ്‌സ് നോട്ട് ഐക്കൺ) എഡിറ്റ്, ക്യാമറ ഐക്കൺ എന്നിവ ഉണ്ടായിരിക്കും. ഇതിൽ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. മൈക്ക് തിരഞ്ഞെടുത്താൽ നിങ്ങൾ വോയിസ് നോട്ടുകൾ മെസേജുകളായി അയക്കുന്ന രീതിയിൽ റെക്കോർഡ് ചെയ്ത് അടിക്കുറിപ്പോടെ സ്റ്റാറ്റസായി അപ്‌ലോഡ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ സ്റ്റാറ്റസിലേക്ക് ഷെയർ ചെയ്യപ്പെടുന്ന മറ്റ് ഫോട്ടോകളും വീഡിയോകളും പോലെ വോയ്‌സ് നോട്ടും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യപ്പെടും.

അൺറീഡ് ചാറ്റ് ഫിൽട്ടർ

അൺറീഡ് ചാറ്റ് ഫിൽട്ടർ

ആൻഡ്രോയിഡ് ഡിവൈസുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആളുകൾക്കായി വാട്സ്ആപ്പ് പുതിയ അൺറീഡ് ചാറ്റ് ഫിൽട്ടർ തയ്യാറാക്കുന്നുണ്ട്. ഇത് ആദ്യമായല്ല ആപ്പിൽ ഇത്തരമൊരു ഫീച്ചർ കൊണ്ടുവരുന്നത്. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നേരത്തെ ഒരു ബീറ്റ പതിപ്പിൽ ഈ പുതിയ ഫീച്ചർ പരീക്ഷിച്ചിരുന്നുവെങ്കിലും ചില കാരണങ്ങളാൽ അത് നീക്കം ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും വാട്സ്ആപ്പ് പോരായ്മകൾ പരിഹരിച്ച് ഈ ഫീച്ചർ തിരികെ കൊണ്ടുവരികയാണ്.

ബീറ്റ ഫീച്ചറുകൾ

ഏറ്റവും പുതിയ ബീറ്റ ഫീച്ചറുകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ വാബെറ്റ്ഇൻഫോ തന്നെയാണ് വാട്സആപ്പിലെ അൺറീഡ് ചാറ്റ ഫീൽട്ടർ ഫീച്ചർ പരീക്ഷിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. നിങ്ങൾക്ക് വാട്സ്ആപ്പ് ഓപ്പൺ ചെയ്താൽ ഈ ഫിൽട്ടറിന്റെ സഹായത്തോടെ വായിക്കാൻ ബാക്കിയുള്ള മെസേജുകൾ ഫീൽട്ടർ ചെയ്ത് എടുക്കാൻ സാധിക്കും.

വാട്സ്ആപ്പ് അക്കൌണ്ടുകൾ അടപടലം നിരോധിക്കുന്നു, മെയിൽ മാത്രം 19 ലക്ഷം അക്കൌണ്ടുകൾ പൂട്ടിവാട്സ്ആപ്പ് അക്കൌണ്ടുകൾ അടപടലം നിരോധിക്കുന്നു, മെയിൽ മാത്രം 19 ലക്ഷം അക്കൌണ്ടുകൾ പൂട്ടി

Best Mobiles in India

English summary
WhatsApp is coming up with some great features in the coming months. Most of the interesting features are currently in beta testing. Features like quick reaction for status and kept messages will be released.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X